.....

14 November 2011

കുറുക്കന്‍ കുട്ടികള്‍


കുട്ടികളുടെ പാര്‍ക്കില്‍
കപ്പല് വരും
വിമാനം വരും
മായാവിയും കുട്ടൂസനും വരും.

ഊഞ്ഞാലില്‍ തട്ടി വീഴുന്നേരം 
'കുറുക്കന്‍ കുട്ടീന്ന് ' ചിരിച്ച്
നില്‍പ്പുണ്ടാകും
ആരെങ്കിലുമൊക്കെ

ഒരഞ്ചു നിമിഷം
ഓറഞ്ചു മണമുള്ള ചിരി കൊടുത്ത്
കൌതുകം തീരും വരെ
അമ്മയാവും, അച്ഛനാവും .

ആ അഞ്ചു നിമിഷം ഓര്‍ത്തെടുത്ത്
ബെഞ്ചുകളില്‍ തല വെച്ച്
ഇലകളില്‍ ഉമ്മ വെച്ച് 
ഓര്‍മ്മയെ കണ്ണിലൂടെ ഒഴുക്കിക്കളയും

പിന്നെയും
രാജുവും രാധയുമാവും
മായാവിയെ വിളിച്ചു തുടങ്ങും  .

പാര്‍ക്ക് പൂട്ടിയത് കൊണ്ടാകണം
കുറുക്കന്‍ കുട്ടികള്‍ 
കാടില്ലാതെ  തീറ്റയില്ലാതെ
വഴിയില്‍ വീണു കിടക്കുന്നത്  ... 

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

ആ അഞ്ചു നിമിഷം ഓര്‍ത്തെടുത്ത്
പുല്ത്തട്ടില്‍ തല വെച്ച്
തിരകളില്‍ ഉമ്മ വെച്ച്
കണ്ണിലൂടെ ഒഴുക്കിക്കളയും

M. Ashraf said...

നല്ല വരികളും ചിന്തയും. അഭിനന്ദനങ്ങള്‍.

Yasmin NK said...

എന്താ സംഭവം..

sangeetha said...

വളരെ നന്നായിരിക്കുന്നു...

Anonymous said...

:-) Nice..

ഷാജി അമ്പലത്ത് said...

da
kavitha okke avide nilkkatte

nee evide?

pennukettiyathinu shesham ninte oru vilipolum illallo

number thaada

Satheesan OP said...

കടല്ക്കര പിണങ്ങിയതാകും
കുറുക്കന്‍ കുട്ടികള്‍
കാടില്ലാതെ തീറ്റയില്ലാതെ
വഴിയില്‍ വീണു കിടക്കുന്നു...
:)

പൊട്ടന്‍ said...

നിങ്ങള്‍ വളരെ പ്രതിഭാധനനായ എഴുത്തുകാരനാണ്.
വായനക്കാര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല.
അഭിനന്ദനങ്ങള്‍

Nelson said...

da kavitha okke avide nilkkatte nee evide? pennukettiyathinu shesham ninte oru vilipolum illallo number thaada