.....

23 May 2012

ഓര്‍മ്മയുടെ ഒന്നാം പാദം കഴിഞ്ഞ് ഫേസ്ബുക്ക് പ്രണയത്തില്‍ കവിത

ഓര്‍മ്മകളെ
കെട്ടിപ്പിടിച്ചുറങ്ങുന്ന
ഭ്രാന്തന്‍
ചെന്നായയാണ് ഞാന്‍

ഓര്‍മ്മയാകട്ടെ
മൂന്നിലകള്‍ മാത്രം ബാക്കിയുള്ള
മരക്കാഴ്ചയാണ്

മരവേരില്‍ തലതല്ലി
ഒരുണര്‍വ്വും
വേദനിപ്പിക്കാതിരുന്നെങ്കില്‍

ചോര രുചിച്ച്
ഇനിയുമെന്ന്
ആര്‍ത്തുവിളിക്കുന്ന
ചോരക്കണ്ണനാണ് ഞാന്‍ 

എന്‍റെ രുചികള്‍
നോവ്‌ പടരുന്ന പ്രണയം
എന്‍റെ വേദനകള്‍
എന്‍റെ ഓര്‍മ്മകള്‍
എന്‍റെ.....
അതെ,
എന്റെ
എന്റെ
എന്റെ
എന്‍റെ മാത്രം...!

*********

അക്കരകളില്‍
ജീവിക്കുന്ന
ഒരു കൂട്ടുകാരിയുണ്ടെനിക്ക്
കണ്‍കളില്‍ ചുണ്ടുരുമ്മി
ഉറക്കം നക്കിക്കുടിക്കുന്ന
കൂട്ടുകാരനുണ്ടായിട്ടും
അക്കരക്കടവില്‍
മിഴി കോര്‍ത്തിരിക്കുന്നോള്‍

കവിത ചൊല്ലി
കടംകഥ പറഞ്ഞ്
ഞാന്‍ ചിലപ്പോള്‍
അവളിലേക്ക്‌ യാത്ര പോകാറുണ്ട്

അവളുടെ
കണ്‍കിണറില്‍ നിന്ന്
നീണ്ട നാവുള്ള പാമ്പ്
ഉറക്കത്തില്‍ കൊത്താറുണ്ട്

ഒരുമ്മയുടെ ചൂടില്‍
ഒരു തലയ്ക്കല്‍
അവനുരുകുന്നുണ്ടാകാം
ഇവിടെയുമതെ
ഒരുമ്മയുടെ ചൂരില്‍
അവള്‍ തിളയ്ക്കുന്നു

*******

കൂട്ടുകാരാ
എന്‍റെ പെണ്ണെയെന്ന്
ഒരു പെണ്ണിനേയും
നീയിനി വിളിക്കരുതേ..
എന്തെന്നാല്‍
ഒരു പെണ്ണും എന്‍റെയല്ല;
നിന്‍റെയും

പ്രിയപ്പെട്ട കൂട്ടുകാരാ
നിന്‍റെ  ഉറക്കറയില്‍
വെറുമൊരു കവിതാ വായന
അത് മാത്രമാണ്
നടത്തിയതെന്ന്
ആണയിട്ടു  കൊണ്ട്
നിറുത്തട്ടെ...

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഒരു പെണ്ണും എന്‍റെയല്ല;
നിന്‍റെയും

Cv Thankappan said...

നന്നായിരിക്കുന്നു അമര്‍ഷവും,
പ്രതിഷേധവുംജ്വലിക്കുന്ന വരികള്‍!
ആശംസകളോടെ

Kannur Passenger said...

ഹോ.. കിടിലന്‍.. വാക്കുകളില്‍ വല്ലാത്ത തീഷ്ണത..ഭാവുകങ്ങള്‍..:)

എന്‍റെ ബ്ലോഗ്ഗിലെക്കും സ്വാഗതം,

ജോസപ്പും പായിസും*...!!! (കുട്ടികള്‍ക്കുള്ള കഥ..)
http://kannurpassenger.blogspot.in/2012/05/blog-post_21.html

Arun Kumar Pillai said...

:) ഒരു ചെറു പുഞ്ചിരി മാത്രം :)

Shahid Ibrahim said...

നന്നായിരിക്കുന്നു
ആശംസകളോടെ
ഷാഹിദ്‌

കുഞ്ഞൂസ് (Kunjuss) said...

കുഞ്ഞേ,
തീവ്രമല്ലോ നിന്റെ വരികള്‍...
അതിന്റെ ചൂടില്‍ പൊള്ളുകയും
മുറിയുകയും ചെയ്യുന്നത്
എന്റെ ഹൃദയമാണല്ലോ...

rameshkamyakam said...

please keep writing.back to you later.Thanks.
rameshsukumaran

കാഴ്ചക്കാരി. . .reshmaThottunkal said...

ഓര്‍മ്മയാകട്ടെ
മൂന്നിലകള്‍ മാത്രം ബാക്കിയുള്ള
മരക്കാഴ്ചയാണ് ....

..........
ഒരു പെണ്ണും എന്‍റെയല്ല;
നിന്‍റെയും
......pennumatrlla sir

- സോണി - said...

കവിത, ഉപദേശം...
ഒടുവില്‍ ഒരു കവിതാവായന മാത്രം ആയിപ്പോയതായി....
പരിദേവനം, അല്ലെ?

Anonymous said...

ഓരോ വാക്കും ഹൃദയത്തില്‍ ആഴ്ന്നിറങ്ങി എന്നെ വല്ലാതെ നോവിക്കുന്നു.. മറവി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിയുന്നു..

hridayathaalam said...

ഓര്‍മ്മയാകട്ടെ
മൂന്നിലകള്‍ മാത്രം ബാക്കിയുള്ള
മരക്കാഴ്ചയാണ് ....

..........
ഒരു പെണ്ണും എന്‍റെയല്ല;
നിന്‍റെയും

......pennumatramalla sir aanum....