.....

01 August 2015

നമുക്കിനിയും കഴുത്തുകൾ വേണം...

ദാദറിൽ നിന്ന്
ഒരു പെണ്‍കുട്ടി
ചോര നനഞ്ഞ
ഒറ്റ മുലയുമായി
ബൈക്കുളയിലേക്ക്...
 
കാണുന്നുണ്ടോ
നമുക്കിനി
ഒറ്റപ്പെട്ടവരെക്കുറിച്ച്
കവിത ചൊല്ലാം.

കാഴ്ചയറ്റ് പോയ ചിലർ
ബാന്ദ്രയിൽ നിന്ന്
ആകാശത്തേക്ക്
കൈകളുയർത്തുന്നു
 
ദൈവമേ
ദൈവമേ
നിന്‍റെ പള്ളി
നിന്‍റെ മാത്രം പള്ളി
എന്‍റെ മാത്രം ജീവന്‍..!

കവിതയിൽ നിന്ന്
വാക്കുകൾ
ഇറങ്ങി നടന്നുവെന്നോ.. ?

കേൾക്കൂ...
അവർ
ബോംബുകൾ
നിർമ്മിക്കും
ആരാധനാലയങ്ങൾ
അശുദ്ധമാക്കും.
 
ഒരിക്കൽ
കന്യകകളായിരുന്ന
പെണ്‍കുട്ടികൾ
ആയുധമേന്തി
തിരഞ്ഞു വരും

അതിന് മുമ്പേ വരൂ
നമുക്കിനിയും
കഴുത്തുകൾ വേണം...

2 comments:

ajith said...

കഴുത്തുകള്‍ തയ്യാറാവുന്നുണ്ടാവാം, അണിയറയില്‍

Cv Thankappan said...

ആയുധങ്ങള്‍ തിരിഞ്ഞു കുത്താനും ഒരുസമയം.........
ആശംസകള്‍