.....

02 October 2015

അഹം


മടുപ്പിന്‍റെ  തേരട്ട
മുപ്പത്തിയാറ്
കാലുകളാല്‍
എന്നിലേക്ക്‌.....


ആത്മശോക ഗീതികൾ
പ്രണയ നോവുകൾ
ഉറക്കമൂട്ടി
പകരമെടുത്തു.

അജ്ഞാതമായൊരു
തീരം.
ചുറ്റുമുലയുന്നു,
കസവു പാവാടക്കടൽ..!

ഒറ്റക്കൊമ്പുള്ള
ഒറ്റത്തടിയുള്ള
അനാദിയാമൊരു
വൃക്ഷ നോവ്‌,
ചിറകു ചോദിച്ച്
കുരുവിയെ തേടുന്നു...

കുരുവി
സ്വന്തം ചിറകുകളിൽ
മുത്തമിട്ട് മുത്തമിട്ട്
സ്വപ്നസ്ഖലനത്തിൽ
മുങ്ങിമരിക്കുന്നു.

4 comments:

Cv Thankappan said...

ആശംസകള്‍

ഫൈസല്‍ ബാബു said...

ചിന്തനീയം വരികള്‍ !!.

വിനോദ് കുട്ടത്ത് said...

തീ പടരുന്ന ചിന്തകള്‍..... നന്മകള്‍ നേരുന്നു.....

UNAIS K said...

nalla varikal