.....

07 June 2017

അവനോടു മാത്രം

അവന്‍ 
സ്വയമൊരു കുന്നായി മാറിയ നാള്‍ 
അവളോട്‌ പറഞ്ഞു ,
നീയൊരു മരമാവുക 
 
വേരുകളാല്‍
എന്‍റെ ഹൃദയം 
കുടിച്ചു തീര്‍ക്കുക

നാളുകള്‍ കഴിയവേ 
ചിറകുകള്‍ മുളച്ച് 
മരമൊരു ശലഭമായി 
ആകാശം തേടിപ്പോയി

കുന്നാകട്ടെ
ഇപ്പോഴും 
ഏതോ ഒരു വയലിന്‍റെ
കബറിടത്തില്‍ 
വറ്റിയ നനവ്‌ തേടുന്നു....

1 comment:

Shyju said...


അവൻ ഇപ്പോഴും തനിച്ചു തന്നെ അല്ലെ...

www.ettavattam.blogspot.com