ഞാനിനിയും വരില്ലെന്ന്
തീര്‍ച്ചപ്പെടുത്തിയവരുടെ
ചെയ്തികളാണ്
ഞാന്‍ കണ്ടത്
അതെന്‍റെ തീരുമാനം
ശരിയാണെന്നെന്നെ
അറിയിക്കുന്നു
അമ്മ
വീണ്ടും വരാത്ത
കുരുത്തം കെട്ട സന്തതിയെ
ഓര്‍ത്തു
നൊമ്പരപ്പെടുന്നു
അച്ഛന്‍
കുടിച്ചു വന്നു
തല്ലുണ്ടാക്കുവാനിനി
എഴുത്ത് മുറിയില്‍
മകനുണ്ടാവില്ലെന്നറിഞ്ഞു
കുടി നിറുത്തി
പണ്ടെന്നോ കടം വാങ്ങിയ
നൂറു രൂപ ലാഭമായെന്നോര്‍ത്തു
കണാരേട്ടന്‍ സന്തോഷിക്കുന്നു
നിരത്ത് വക്കിലെ
ചുവന്ന വാകയ്ക്ക് കീഴെ
തണല്‍ പറ്റിയിരിക്കുന്ന
ഭ്രാന്തന്‍ പൂച്ചക്കണ്ണന്‍
ഇനിയാരോട്,
സങ്കടം പറയുമെന്നോര്‍ത്തു
എന്നെ തേടുന്നു
ഒരാഴ്ച മുമ്പ്
പാര്‍ക്കിലെ അക്വേഷ്യ മരച്ചുവട്ടില്‍
എന്‍റെ മടിയില്‍ തലവെച്ച്
എന്നോട് കിന്നരിച്ചു
ഇനിയൊരു ജീവിതവും
മരണവുമൊന്നിചെചന്നു
മൊഴിഞ്ഞവള്‍
കടല കൊറിച്ചു കൊണ്ടു
ഒരു തടിയന്‍ ഡോക്ടറുടെ കൂടെ
തിയേറ്ററില്‍ നിന്നു ഇറങ്ങി വരുന്നു
പുതുമ മാറാത്ത
എന്‍റെ കുഴിമാടത്തിനരികിലൂടെ
അവള്‍, നേരംപോക്ക് പറഞ്ഞു
നടന്നകലുന്നു
എന്നെക്കാത്ത്
വായനശാലയിലെ
നീണ്ട ബെഞ്ചുകളില്‍
ഇരിക്കാറുള്ള കൂട്ടുകാര്‍
ഒരു സിഗറെറ്റിന്ടെ
വിലയിലൊതുക്കി
എന്നെ ഓര്‍ക്കുന്നു
അടുപ്പ് കല്ല്
പൊന്നായാലെങ്ങനെ
കഞ്ഞി വെക്കുമെന്നറിയാത്ത
വയസ്സിപ്പണിച്ചി മുന്ടത്തി
അടുപ്പ് കല്ല് പൊന്നാകട്ടെയെന്നു
പറയാനിനി,തെമ്മാടിചെറുക്കന്‍
ഉണ്ടാവില്ലെന്നറിഞ്ഞു
ആശ്വസിക്കുന്നു
കോളേജ് കാന്റീനില്‍
പറ്റു തീര്‍ക്കാന്‍
എന്നോടിരന്ന രാമന്‍കുട്ടി
മനുഷ്യത്വമില്ലാത്തവനെന്നു
സാഹിത്യ ചര്‍ച്ചയില്‍
എന്നെ, തള്ളിപ്പറയുന്നു
മുരളി മാഷ്
കുട്ടികളോട് പറയുന്നതു കേട്ടു
മരിച്ചിരുന്നില്ലെങ്കില്‍
എനിക്ക്
നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നെന്നു
കയര്‍ക്കുരുക്ക്
എന്‍റെ കഴുത്തിനു
പാകമാണോയെന്നു
ഞാന്‍ നോക്കിയത്
മണ്ടതതരമാണെന്ന്
ഭാവി.........!
നീറി നീറി, വിതുമ്പി....
ഞാനെത്ര കാത്തിരുന്നു
തളര്‍ന്നുറങ്ങുന്ന പട്ടിണി രാവുകള്‍
എത്ര കടന്നു പോയി....
ഭാവി .........!
മാഷ് പഠിപ്പിക്കുന്ന
കുട്ടികളുടെ ഭാവി
എനിക്കറിയാം
പതിനാറാം വയസ്സില്‍
ഇരുപതൊന്നാം വയസ്സില്‍
മുപ്പതില്‍ , അമ്പതില്‍
ഒടുങ്ങും അവരുടെ ഭാവി..
ഒടുക്കം
അവരെന്താണ്
കൊണ്ടു പോവുക
ഭാവിയാണോ ഭാവി ...?
13 comments:
ജീവിതത്തെ മറ്റുള്ളവരെ തോല്‍പ്പിക്കാനല്ല ഉപയോഗിക്കേണ്ടത്.
താങ്കളുടെ വരികളും ചിത്രങ്ങളുമെല്ലാം എവിടെയോ താളപ്പിഴകള്‍ പറ്റിയ അല്ലെങ്കില്‍ പക്വതയില്ലാത്തവന്റെ പ്രതികരണമായി തോന്നുന്നു..
നിരാശകള്‍ കൈവെടിയുക..
ആശംസകള്‍
its good that u change the pic of blade from your profile
varikal nannayittund....bhashayilulla kaivazhakkam oro kavithayilum hanlalathinu kootikkooti varunnund....pazhaya veenjenkilum puthiya kuppiye ettavum manoharamaakkiyittund hanlalath...!!! aasamsakal
:)- ആശംസകള്‍...
i like ur lines............ezhthanam ininum.manassuthurannu..........ezhthanulla kazhivu deivam tharunatha athu ellarkkum kittilla.........athukittiya thankal kazhivu preyochanapeduthuka.all the best
വരികള്‍ നന്നായിട്ടുണ്ട്...
aniyaa kawida naanyittundu koodudal wazyikkanam ....annal kuduthal nalla kawidakal janikkum..andina oru nirasha adu ozhi wakkuka awidayoo..vedana olladu pola thonunnu alla kawidayilum...aniyum nannyi azhudaan prawaja nadan thakalil kazhiwu warddipichu tharataa...
by shahidatha
nallathanu nannayittundu
ബഷീര്‍ .....താങ്കള്‍ പറഞ്ഞ ആപക്വത....മനുഷ്യനു അപ്രാപ്യമാനെന്നു..വിശ്വസിക്കുന്നവനാണ് ഞാന്‍ ...താങ്കള്‍ക്ക് പറയാന്‍ കഴിയുമോ...പക്വത പൂര്‍ണമായവനാണെന്ന് ...?!!!!!!
ഷാജി ചേട്ടന് ഉപദേശത്തിനു നന്ദി..ഞാന്‍ ശ്രമിക്കാം
................oru thalarnna vaakkukalaay thonniyath chilath ente baahsa arivillaayma kondaavaam .....munnil iniyum nalla vazhikal thelinju kidakkunnu.....vaakukkal (nalla) avideyum ivideyum pala tharathil pala nirathilum pala jeevithangalilum olichirikkunnu....thediyedukkendath...hanlalathinte
manassinte thaalukal....
ennum nanmakal maatram neratte
very good poems
ഒടുക്കം
അവരെന്താണ്
കൊണ്ടു പോവുക
ഭാവിയാണോ ഭാവി ...?
Post a Comment