.....

18 June 2008

നിഴല്‍ക്കാഴ്ചകള്‍

ഇരുട്ട്
നേര്‍ത്ത കൈത്തിരി വെട്ടത്തിന്‍റെ
ശോഷിച്ച ജഡത്തില്‍
കൈകള്‍ കുത്തിയിറക്കി

മനസ്സ്
കറുത്ത ഫലകങ്ങളില്‍
നിലാ വെളിച്ചം തട്ടിത്തിളങ്ങുമ്പോള്‍
രാപ്പനി പിടിച്ചു കിടപ്പിലായി

സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത മാനത്തിന്‍റെ
അതിര് തേടിപ്പോയി

മൌനം
ചത്തു കിടന്ന ഈയല്‍ കൂട്ടത്തിനിടയില്‍
ചൂടു പറ്റിക്കിടന്ന മൌനം
ശവ ഗന്ധം പേറി തിരിച്ചു വരുന്നു

മുഖം
കണ്ണാടി കടം കൊടുത്ത
മുഖമില്ലാത്ത മനുഷ്യര്‍ക്ക്‌
മുഖം മൂടി സമ്മാനിക്കുന്നു ഞാന്‍

8 comments:

Muhammed Sageer Pandarathil said...

i was read the poem before @your orkut

Kichu said...

സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത മാനത്തിന്‍റെ
അതിര് തേടിപ്പോയി
..........................

സ്വപ്നങ്ങള്‍ .. അതിരുകളില്ലാത്ത ഈ സ്വപ്നങ്ങള്‍ കൂട്ടിനായില്ലയിരുന്നെങ്കില്‍ എന്നേ ഞാനും മണ്ണടിഞ്ഞേനേ... കൊഴിഞ്ഞുവീണ സ്വപ്നങ്ങള്‍ക്കൊപ്പം

കവിത നന്നായിടുണ്ട്... എഴുതുക ഇനിയും ഇനിയും ....
സ്വപ്നങ്ങള്‍ക്കതിരില്ലാത്തിടത്തോളം .......... നിന്റെ സ്വപ്നങ്ങളോളം എഴുതണം

മാണിക്യം said...

ഇരുട്ട്

നേര്‍ത്ത കൈത്തിരി
വെട്ടത്തിന്‍റെ ശോഷിച്ച
ജഡത്തില്‍ കൈകള്‍
കുത്തിയിറക്കി
മനസ്സ്
കറുത്ത ഫലകങ്ങളില്‍
നിലാ വെളിച്ചം
തട്ടിത്തിളങ്ങുമ്പോള്‍
രാപ്പനി പിടിച്ചു കിടപ്പിലായി
സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത
മാനത്തിന്‍റെ അതിര് തേടിപ്പോയി
മൌനം
ചത്തു കിടന്ന ഈയല്‍
കൂട്ടത്തിനിടയില്‍ ചൂടു
പറ്റിക്കിടന്ന മൌനം ശവഗന്ധം
പേറി തിരിച്ചു വരുന്നു
മുഖം
കണ്ണാടി കടം
കൊടുത്ത മുഖമില്ലാത്ത
മനുഷ്യര്‍ക്ക്‌ മുഖം മൂടി
സമ്മാനിക്കുന്നു ഞാന്‍


ഇരുട്ടില്‍‌ മൌന മായിരുന്ന്
മനസ്സില്‍‌ സ്വപ്നം കാണുന്നു
മുഖം

വളരെ നല്ല വരികള്‍
ഭാവുകങ്ങള്‍‌!!

GLPS VAKAYAD said...

മനോഹരം നല്ല കയ്യടക്കം
പ്രമെയത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രദ്ധിക്കുക
ഉപദേശമല്ല കേട്ടോ

Shahida Abdul Jaleel said...

anikku ninta varikal eshttamwunnad nadum nattu kazhchakalum adupola mattullawaruda manssilekku pakarthaan kazhiyunnu andanu..veddum azhudunadodappam nalla book's vazhikkuka
by ethatha

joice samuel said...

"സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത മാനത്തിന്‍റെ
അതിര് തേടിപ്പോയി"
അതിരുകള്‍ ഇല്ലാത്ത ഈ ലോകത്ത് ഇനിയും യാത്ര ചെയ്യാന്‍ വഴികള്‍ ബാക്കിയുണ്ട് ..!!!
"സ്വപ്നങള്‍ക്ക് ചിറകു മുളക്കട്ടെ....
ലോകത്തിന്റെ വിശാലതയിലേക്ക് പറക്കട്ടെ......
അങ്ങു ദൂരെ ദൂരെ ഒരു തിരി നാളമായി എന്നെന്നും തെളിഞ്ഞു നില്‍ക്കട്ടെ ആ പ്രകാശം"..!!
ആശംസകള്‍ നേരുന്നു...!!!!

joice samuel said...

ആശംസകള്‍ നേരുന്നു...!!!!

IAHIA said...

"Fabinho lost the chance to help Liverpool. Game against West Ham> Captain Henderson has no fitness issues."