.....

26 June 2008

പ്രത്യാശ

വെന്തടര്‍ന്ന ഹൃദയത്തില്‍
വിരലമര്‍ത്തി
ചോര കൊണ്ടൊരു
കയ്യൊപ്പ്.....

നീ പൊള്ളിച്ച
ഹൃദയത്തിലിനി
സ്നേഹമുറയില്ല

ബാഷ്പമായ്‌ പോയ
പ്രണയ കണികയില്‍
പറ്റിപ്പിടിച്ചത് സ്വപ്‌നങ്ങള്‍......

നിന്‍റെ നഖക്ഷതമേറ്റു കീറിപ്പോയ
ഹൃദയത്തില്‍ പുരട്ടേണ്ടത്
കണ്ണീരുപ്പാണെന്നു
തനിച്ചാക്കിയെന്നെ
വിട്ടു പോകുമ്പോള്‍
നീ പറയുന്നു..........

ഒലിച്ചിറങ്ങിയ
കണ്ണീരു തുടയ്ക്കാനെന്‍റെ
കവിളിലമര്‍ത്തിയ
അവളുടെ നനുത്ത വിരലുകളും
നിന്‍റെ വിഷം നിറഞ്ഞ
നിശ്വാസം തട്ടി കരിഞ്ഞിരിക്കുന്നു

എല്ലിന്‍ കൂടായിത്തീര്‍ന്ന
എന്‍റെ നെഞ്ചില്‍
കണ്ണീരില്‍ കലര്‍ന്ന
ചോര പടര്‍ന്ന്
പുതിയ ഭൂപടം വരയ്ക്കുന്നു..

ആറാമത്തെ വാരിയെല്ല് തേടി
വിചിത്രമായ
ഗ്രാഫുകള്‍ വരച്ച്
താഴേക്ക്...

ഇതാ...
ഞാവല്‍പഴങ്ങള്‍ക്കൊപ്പം,
വേവിച്ചെടുത്തൊരീ
ഹൃദയവും കൃഷ്ണ മണികളും
ഭക്ഷിക്കുക...

നീ
ഉറക്കം നടിക്കുന്നതെന്തിനു...?
നിന്‍റെ കുടിലമായ കണ്ണുകള്‍
സത്യം പറയുന്നുണ്ട്.....

വയ്യ.....!!!
ഇനിയും വാക്കുകള്‍ക്ക്
തീപിടിപ്പിക്കുവാന്‍...

എന്‍റെയഗ്നി
കെട്ടു പോയിരിക്കുന്നു....
അക്ഷരങ്ങള്‍
കണ്ണീരു തട്ടി കുതിര്‍ന്നിരിക്കുന്നു...

ഇനി
എന്‍റെ ചിതയില്‍ വെച്ചവ ,
ചുട്ടെടുക്കാം...

എനിക്കീ
പേക്കിനാവ് നിറഞ്ഞ
ഉറക്കം മതിയായി...

വെളിച്ചം കെട്ട നെരിപ്പോടില്‍
ഒരു തീപ്പൊരിയെങ്കിലും
ബാക്കിയാവുമെന്നു
ഞാന്‍ ആശിക്കട്ടെ...

പ്രത്യാശയുടെ
ആ നുറുങ്ങു വെട്ടം
ഒരു കുഞ്ഞു മാലഖയ്ക്ക്
വഴി കാണിക്കും ....

അതു വരെ
ഞാന്‍ ഉണര്‍ന്നിരിക്കാം.

9 comments:

രഘുനാഥന്‍ said...

നല്ല രചന ...ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹൃദയത്തെ തൊട്ടുണര്‍ത്തുന്നു മാഷെ നന്നായിട്ടുണ്ട്.
ആ പെങ്ങള്‍ എന്നതും കണ്ടൂ.. തടരൂ ഇനിയൂം

siva // ശിവ said...

നല്ല വരികള്‍...ആശംസകള്‍...ഇനിയും എഴുതൂ...

സസ്നേഹം,

ശിവ

വല്യമ്മായി said...

എതാപത്തിലും പത്യാശ കൈവെടിയാതിരിക്കുക.ആശംസകള്‍

Kichu said...

വയ്യ.....!!!
ഇനിയും വാക്കുകള്‍ക്ക്
തീപിടിപ്പിക്കുവാന്‍..
എന്‍റെയഗ്നി
കെട്ടു പോയിരിക്കുന്നു....
അക്ഷരങ്ങള്‍
കണ്ണീരു തട്ടി
കുതിര്‍ന്നിരിക്കുന്നു...
ഇനി
എന്‍റെ ചിതയില്‍ വെച്ചവ ,
ചുട്ടെടുക്കാം...

.............................
ഇല്ല നിന്നിലെ വാക്കുകളുടെ അഗ്നി കെട്ടുപോയിട്ടില്ല..
ആ വാക്കുകള്‍ ഒരു അണയാദീപമായ് നിന്നില്‍ പ്രകാശം ചൊരിയട്ടെ....

ഇനിയും എഴുതണം ... വാക്കുകളിലെ അഗ്നി ഇനിയും ജ്വലിപ്പിക്കാനായ് .... ഇനിയും ഇനിയും കവിതകള്‍ പിറക്കട്ടെ... ഒരിക്കലും അണയാത്ത തീജ്വാലകളായ് ആത്മാവില്‍ വെളിച്ചം പകരട്ടെ...

ആമി said...

വയ്യ.....!!!
ഇനിയും വാക്കുകള്‍ക്ക്
തീപിടിപ്പിക്കുവാന്‍..

കവിതയുടെ ജ്വാല അണയാതിരിക്കട്ടെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ കനലുകള്‍ കെടാതെ സൂക്ഷിക്കുക.

പകല്‍കിനാവന്‍ | daYdreaMer said...

എടാ..സ്വപ്നങ്ങളെ തിരിച്ചറിയുക... !

നിനക്ക് എല്ലാ നന്മകളും നേരുന്നു...

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല വരികൾ