.....

01 June 2008

മുറിവ്‌

പ്രിയേ
ഞാനെന്തെഴുതണം..?

എനിക്കറിയുന്നില്ല
എന്‍റെ ചിന്തകളില്‍
തീ പടര്‍ന്ന്
വാക്കുകളെ കരിക്കുന്നു

ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ഞാനിന്ന്
ആകാശത്തായിരുന്നു..!
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിറകുകളാണ്...

നനഞ്ഞ കൈത്തലം
ഇതാ നോക്കൂ.....
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്.

നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...!

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക

ഇന്നെനിക്ക്
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി

പു‌വ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിന് ഇരുട്ടും..!

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

29 comments:

Kichu said...

നിന്റെ ഈ സം രഭത്തിനു എല്ല ഭാവുകങ്ങലും നേരുന്നു..........

നിന്നിലെ സ്വപ്നങ്ങളും ... കിനാക്കളും ...... പുതുമഴയായ് പെയ്തിറങ്ങട്ടെ......... കവിതകളായ് ഇവിടെ....
തളിരിടട്ടെ.... കവിതയുടെ പുതു നാബുകള്‍ ....
നിറയട്ടെ സ്വപങ്ങള്‍ .....

SREE CHIMMINIYAN KAVU DEVASANNIDHANAM TRUST said...

മുറിവ്‌ മനസ്സിന്‍റെ ആഴങ്ങളിലേക്ക് വേദന പടര്‍ത്തുന്നു ...
ഞാന്‍ എഴുതാന്‍ വെമ്പിയ വാക്കുകലാനെന്ന ഒരു തോന്നല്‍ ...ഒരുപക്ഷേ എന്‍റെ മനസ്സിന്‍റെ വിങ്ങലുകള്‍ ഐ കവിതയിലുല്ലതുകൊന്ടാവാം .... എല്ലാ ഭാവുകങ്ങളും....

Dr.Biji Anie Thomas said...

....സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ആഴമേറീയ വരികള്‍..ഉള്ളീലൊരു നൊമ്പരമുയരുന്നു..
വളരെ നന്നയിരിക്കുന്നു ഹന്‍ലലാത്ത്..ഭാവുകങ്ങള്‍..
3ആം സ്റ്റാന്‍സയില്‍ ഒരു അക്ഷരപ്പിശാച്..ചിറകുകള്‍ എന്നതിന് ചിരകുകള്‍ എന്നെഴുതിയിരിക്കുന്നു

നരേന്‍..!! (Sudeep Mp) said...

ചിലയിടങ്ങള്‍ നന്നായി..ചിലയിടങ്ങലില്‍ ചില അടിപതറലുകള്‍..എങ്കിലും ഭാവുകങ്ങള്‍...!!!

Unknown said...

nee eee parivadi annumm niruthiyillay.....
anyways kollam ee parivadi
best of luk

Unknown said...

ottavakkil parayatte....nannayi....

sreesobh eravimangalam said...

ithrayere murivukal.....?

nee enthinenne theedi ethi
ennu njan chodhikkilla....!
kaaranam...,

nee njan thanneyalle....?!

suvarnakrishnan said...

murivukal unangatte
swapnangal unaratte
aasamsakal

SHA. VALLIKUNNAM said...

സുഹൃത്തേ എന്താ പറയുക.......
കൊള്ളാം വളരെ ഏറെ നന്നായിരിക്കുന്നു.............
മാഷ് പറഞ്ഞതിലും ഗംഭീരം......

ഈ തുടക്കം വളരെ നല്ലതിനു ആവട്ടെ എന്നാശംസിക്കുന്നു ...........

അരുണ്‍ കരിമുട്ടം said...

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

:)

വശംവദൻ said...

നല്ല വരികൾ!

സമാന്തരന്‍ said...

.ഒരു ചിതക്കുകൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക...

siva // ശിവ said...

നല്ല വരികള്‍....

മണിഷാരത്ത്‌ said...

ente kammant engkine njaan poest cheyyum?paste cheyyuvaan pattunnillalloe?

തോമ്മ said...

മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്
..............ഇത് ശ്രദ്ധേയമായി തോന്നി .

Jayesh/ജയേഷ് said...

good one

ഹരീഷ് തൊടുപുഴ said...

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!


ഹ ഹാഹ്!!
അതു കൊള്ളാം..
നല്ല ഭാവന..
ആശംസകള്‍...

സന്തോഷ്‌ പല്ലശ്ശന said...

നീയെന്താണെഴുതിയത്
നീ മരിക്കട്ടെയെന്നു
ഞാന്‍ പറഞ്ഞുവെന്നോ ...?

തുടര്‍ന്നുള്ള വരികള്‍ കവിതയെ മറ്റൊരു ഡയമന്‍ഷനിലേക്കു കൊണ്ടു പോകുന്നില്ലേ.... തീത്തും അപരിചിതമെന്നോ അനാവശ്യമെന്നൊ പറയേണ്ടത്‌..... അറിഞ്ഞു കൂടാ...

പക്ഷെ ഹന്‍ല്ലലത്തിണ്റ്റെ കൈയ്യൊപ്പുള്ള ചില ബിംബങ്ങളുടെ സൌന്ദര്യത്തെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല.

മണിഷാരത്ത്‌ said...

അമൃതായും മഴയായും തീയ്യായും പെയ്തിറങ്ങാന്‍ നീയില്ലെങ്കില്‍...
ഒടുവില്‍ നീ മാത്രം ബാക്കിയാകും
ഭ്രാന്തിയായ അമ്മയെ ക്കണ്ട്‌ കരഞ്ഞപ്പോള്‍ ഭ്രാന്താണെന്നു പറഞ്ഞു?
ആരാണിവള്‍?
കനിവില്ലാത്ത ,നോമ്പരങ്ങളറിയാത്ത ഇവള്‍?
എന്റെ മനസ്സും ചഞ്ചലമാകുന്നുവോ?
നന്നായിരിക്കുന്നു...തുടരണം...ആശംസകള്‍

Unknown said...

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

കൊള്ളാം മാഷെ മനസ്സിൽ പ്രണയം ഉണ്ടങ്കിലെ ഇങ്ങനെയൊക്കെ എഴുതാൻ
പറ്റു

Vinodkumar Thallasseri said...

ഒന്നു കൂടി കുറുക്കാമായിരുന്നില്ലേ ? എങ്കിലും നന്നായി.

കുഞ്ഞായി | kunjai said...

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

നല്ല വരികള്‍

എം പി.ഹാഷിം said...

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

vinus said...

Nnnayirikunnu ...pakshey title murivinu athrayum chuvappum chora thullikalum veno Thats bringing a little bit of unwanted emotions in mind.....

Anonymous said...

kollam ketto...valara nannyi..

മേഘമല്‍ഹാര്‍(സുധീര്‍) said...

kollaam

മേഘമല്‍ഹാര്‍(സുധീര്‍) said...

'ഇഷ്ടബ്ലോഗുകള്‍' 'side bar'-ല്‍ ഫിറ്റ്‌ ചെയ്തത്‌ എങ്ങിനെയെന്നു പറഞ്ഞു തരാമൊ. പ്ലീസ്‌..

HonestHorrors said...

നല്ല കവിത

IAHIA said...

"laurent-koscielny-protects-mesut-ozil>> A great player, difficult to match."