.....

14 September 2008

കവിത

എഴുതിയത്
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടാണ്

ഒരു കൈപ്പുറത്തു മറു കൈ ചേര്‍ത്ത്


പ്രാസമില്ലെന്നൊരാള്‍
അക്ഷരത്തെറ്റെന്നു രണ്ടാമന്‍

ഉറ്റി വീണ
ചോരത്തുള്ളികളില്‍
വിരല്‍ തൊട്ട്,
ഞാനെഴുതിയത്
കവിതയല്ലെന്ന്
അവര്‍ക്കിനിയുമറിയില്ല


ഇമകളില്‍ തട്ടിയകലുന്ന
കിരണങ്ങളെ

ഹൃദയത്തിലേറ്റു വാങ്ങിയാല്‍

അവര്‍ക്കു കാണാം

പതച്ചൊഴുകുന്ന ചോര...


വരികളില്‍ കത്തുന്ന കണ്ണുകളും

പറന്നു പോയ ജീവന്‍ തന്നു പോയ
സ്വപ്നങ്ങളുടെ ഒരു തുണ്ട്

23 comments:

ഹന്‍ല്ലലത്ത് ‍ said...

ജീവന്‍ ചാലിച്ചാലും അതില്‍ ,
ആത്മാവില്ലെന്നു പറയും ചിലര്‍...!

സനില്‍ എസ് .കെ said...

പറയും... യാതൊരു സംശയവും വേണ്ടാ ....
അതാണ്‌ മനുഷ്യന്‍ ... എഴുത്തില്‍ മാത്രമല്ല ,
മറ്റെന്തിലും പറയും .
ഇതു തിരിച്ചറിയുവാന്‍ കഴിഞ്ഞാല്‍ വേദനയുണ്ടാകില്ല ...
മുറിവുകള്‍ കൊള്ളാം

ആഗ്നേയ said...

ആശയം ഇഷ്ടമായി...
വരികളും..:-)

silent said...

വാക്കുകള്‍ തീവ്രമായി തന്നെ വികാരത്തെ അവതരിപ്പിച്ചു. പക്ഷെ ചിത്രം തീരെ പോരാ.. അതിന്റെ വികാരം ചിത്രത്തില്‍ നിഴലിച്ചാ‍ല്‍ കുറച്ചൂ‍ടെ ബ്ലോഗ് ഭംഗിയാകുമയിരുന്നു എന്ന് തോന്നി. ഇരകള്‍ക്കു വേണ്ടി എഴുതുക. ദൈവം സഹായിക്കട്ടെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല വരികള്‍, ഹന്‍ല്ലലത്ത്. പൊള്ളുന്ന മനസ്സിന്റെ പ്രതികരണങ്ങള്‍ വരികളാകുമ്പോഴത് ചിലപ്പോള്‍ കവിതയാകാം, ഗദ്യമാകാം. ഇവയൊന്നുമായില്ലെന്നും വരാം. പക്ഷെ വായിക്കുന്നവന്റെ മന:സാക്ഷിയിലെക്കൊരു നീറ്റലേകാനതിലൊരു വരി‍ക്ക് അല്ലെങ്കില്‍ വാക്കിന് കഴിയുമ്പോഴാണ് എഴുത്ത് ലക്ഷ്യത്തിലെത്തുന്നത്.
ഇരകള്‍ക്കൊപ്പം നില്‍ക്കുക. എവിടെയും വേട്ടക്കാരന്റെ മനസ്സുണ്ടാവതിരിക്കുക. ആശംസകള്‍.

moosa said...

മുറിവുകള്‍ കണ്ടു .....ഇറ്റു വീഴുന്ന ചോരയും...........
നീ നെരൂദയോ റൂമിയോ അല്ല ,അയ്യപ്പനെ പോലെയോ സച്ചിതാനന്ദനെ പോലെയോ നീ എഴുതുന്നില്ല ..പവിത്രനും വീരന്കുട്ടിയും ആവാന്‍ നിനക്കാവില്ല .... എന്നിട്ടും ഹൃദയത്തില്‍നിന്നും വിരല്‍തുമ്പിലേക്ക് രക്തമിരച്ചുകയരുകയും വിരല്‍ വിറക്കുകയും നിന്റെ ചോര അക്ഷരങ്ങളെ നനക്കുകയും ചെയ്യുന്നുവെങ്കില്‍ സൂക്ഷിക്കുക .........
ഇവന്‍ നിന്നെ കവിയെന്നു വിളിച്ചു അധിക്ഷേപിക്കും .........

ഹാരിസ്‌ എടവന said...

ചിത്രം ചിലപ്പോള്‍ കവിതയുടെ ഗൌരവത്തെ കുറച്ചു കളയും.
മുറിവുകള്‍ കൊള്ളാം

'മുല്ലപ്പൂവ് said...

നല്ല വരികള്‍..
ആശയവും ഇഷ്ടപ്പെട്ടു..
തുടര്‍ന്നും എഴുതുക...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

നജൂസ്‌ said...

വരികള്‍ക്കിടയില്‍ ഉണങിയ ചോരപ്പാടുകള്‍ കാണുന്നു. കനലൂതി കവിത കണ്ടെടുക്കുക.

G. Sanal said...

murivukal nannayi. aashayavum aavishkkaravum bangiyayi. iniyum inyum aa mansuu nalla kavithakalkkayi unarettey ennashmsikkunnu

Anonymous said...

കവിത ഇഷ്ടമായി ....സത്യസന്ധമായ കവിത..

Sree.... said...

Valare nannayittundu......

മിഴി വിളക്ക്. said...

അതേ, ഹൃദയം കൊണ്ടെഴുതിയ വരികള്‍...ആരും തിരിച്ചറിഞ്ഞില്ലെന്നു വരാം...
നന്നായിരിക്കുന്നു..

'കല്യാണി' said...

ഹായ് ഹന്‍ല്ലലത്ത് ,ബ്ലോഗില്‍വന്നു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷംമോനേ .പിന്നെഎന്റെ കവിതയുടെ പോരായ്മയെന്തെന്നുകൂടി ചൂണ്ടി കാണിച്ചാല്‍ നന്നായിരുന്നു. എനിക്ക് തെറ്റുകള്‍ തിരുത്താമായിരുന്നു.

'കല്യാണി' said...

ഹായ് ഹന്‍ല്ലലത്ത്, നല്ല കവിത .നന്മകള്‍നേരുന്നു.

മനസറിയതെ said...

കവിത നന്നായി..പക്ഷെ ചിത്രവും കവിതയും തമ്മിലുള്ള കോംബിനേഷന്‍ പോത്തിറച്ചിയും പൂവന്‍ പഴവും പോലെയായി..ചിത്രം കൊടുക്കുംബോള്‍ കവിതക്കു ചേര്‍ന്നതു കൊടുക്കാന്‍ ശ്രമിക്കുക...

ഹന്‍ല്ലലത്ത് ‍ said...

ചിത്രം മാറ്റിയിട്ടുണ്ട്.....ക്ഷമിക്കുക....

ഹന്‍ല്ലലത്ത് ‍ said...

സനില്‍ എസ് .കെ
ആഗ്നേയ
silent
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
moosa
ഹാരിസ്‌ എടവന
'മുല്ലപ്പൂവ്
നജൂസ്‌
G. Sanal
Sree....
മിഴി വിളക്ക്.
'കല്യാണി'

......ഇനിയും ഈ വഴി വരണമെന്ന അപേക്ഷയ്ക്കൊപ്പം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ...

മനസറിയതെ ....,
താങ്കളുടെ തുറന്നു പറച്ചിലിന്‍റെ ശൈലി മനോഹരം...
ഇനിയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിക്കുന്നു ...നന്ദി...

Krupa said...

പൊള്ളുന്ന മന്സിന്റെ പ്രതികരണമാണ്‍ കവിതകള്‍ .. ഈ കവിതയില്‍ ആഅ മനസുണ്ട് .....

ഇനിയും എഴുതൂ ...സ്നേഹത്തോടെ

മനസറിയതെ said...

തീര്‍ച്ചയായും, ഇപ്പോള്‍ കോംബിനേഷന്‍ ശരിയായി എന്റെ എഴുത്തിന്റെയും പോരായ്മ ചൂണ്ടിക്കാട്ടാന്‍ അപേക്ഷിക്കുന്നു

ഹന്‍ല്ലലത്ത് ‍ said...

കൃപ , നന്ദി......

girishvarma balussery... said...

ഇതെന്‍റെ ഹൃദയ രക്തം ചാലിച്ചത് എന്ന് എഴുതുമ്പോള്‍ ഹൃദയം ഉള്ളവര്‍ അറിഞ്ഞോളും..അത് പോരെ...എന്തും.. എപ്പോഴും... എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ നോക്കണ്ട എന്നുവെക്കണം. ശരിയല്ലേ?

Daisy George said...

എഴുത്തില്‍ മറഞ്ഞുപോയ -
നിഷ്-പ്രഭമായ രൂപം
അതിനി കാണണമെന്നില്ല!
ഒരുക്കമുള്ളോരു ഹൃദയം-
നിന്നില്‍ വിശിഷ്ടമായത്.
അതിന്‍ പാതി ചോദിച്ചു നിന്നെ,
അലോസരപ്പെടുത്താന്‍-
ഞാനൊരുക്കമല്ല.
ആ ജ്വലിക്കുന്ന വിരലുകള്‍!
അവയെ,
ഞാന്‍ പ്രണയിക്കുന്നു!
വിരസമായ നിമിഷങ്ങള്‍,
നിന്നെ തിരഞ്ഞ്,
നിന്റെ തിരുമുറിവുകള്‍ തേടിയിറങ്ങുന്നു!!!