.....

27 September 2008

വീടിന്‍റെ ഹൃദയം

കൊട്ടിയടക്കപ്പെട്ട വാതിലിനപ്പുറത്ത്‌
തുളഞ്ഞു കയറുന്ന രോദനങ്ങള്‍
ഇരമ്പലാകുമ്പോള്‍
പറഞ്ഞു തരാനാവാത്ത നോവുകള്‍
ശ്വാസം മുട്ടി മരിക്കുന്നത് നോക്കി
ചുമരുകള്‍ നിശ്വാസം മറക്കാറുണ്ട്

അമ്മ
ചവിട്ടിത്തേക്കപ്പെട്ട തുളസിക്കതിര് കണ്ട്
ചീന്തിപ്പോയ ഹൃദയം താങ്ങി
ഇടര്‍ച്ചയോടെ ഇടയ്ക്കെത്തുന്ന 

അര്‍ദ്ധ ബോധത്തില്‍
ദൈവത്തെ പ്രാകി കാലം കഴിക്കുന്നു

അച്ഛന്‍
വിയര്‍പ്പു തുള്ളികളില്‍ 

മരണം ചുര മാന്തുന്നത് ഞെട്ടിയറിഞ്ഞ്
കട്ടില്‍ തലയ്ക്കല്‍ മരവിച്ചിരിക്കുന്നു

മകള്‍
ശ്വാസം മുട്ടിപ്പിടഞ്ഞതിന്
പകരം നല്‍കപ്പെട്ട മിടിപ്പ്
ഉദരത്തിലേറ്റു വാങ്ങി
വീട്ടുകാരിയുടെ അതിജീവന മാര്‍ഗ്ഗം
കണ്ടെത്തിക്കഴിഞ്ഞു

മകന്‍
ഗതി നന്നാവില്ലെന്നറിഞ്ഞ്
നീലിച്ച പുക 

നാസാ ദ്വാരങ്ങളിലൂടെ പുറത്തു വരുത്തി
പറക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു

വീട്
ഒരനക്കവുമില്ലാതെ 

ചങ്കു പൊട്ടിക്കരയുന്നു

പൂട്ടിയടച്ചതിനുള്ളില്‍
ഒതുക്കിയൊതുക്കിപ്പിടിച്ച്
കൂനനായതു പോലെ

തുലാ വര്‍ഷം പെയ്തോടുങ്ങുമ്പോള്‍
കുമ്മായമടര്‍ന്ന ചുമരുകള്‍
ഹൃദയം പൊള്ളിയത്‌

കാട്ടിത്തരാറുണ്ട്

25 comments:

ഹന്‍ല്ലലത്ത് ‍ said...

".......എങ്കിലും
തുലാ വര്‍ഷം
പെയ്തോടുങ്ങുമ്പോള്‍
കുമ്മായമടര്‍ന്ന ചുമരുകള്‍
ഹൃദയം പൊള്ളിയത്‌
എനിക്ക് കാട്ടിത്തരാറുണ്ട്.........."

പൊള്ളിയടര്‍ന്ന ഹൃദയം ബാക്കി വയ്ക്കുന്നത് വിതുമ്പലുകള്‍ മാത്രമാണ്

Bindhu Unny said...

ഒരു നൊമ്പരം മനസ്സില് ...

ശിവ said...

വീടിനും ചിലപ്പോള്‍ ഹ്ര്6ദയം ഉണ്ടാകാം...അത് ഇങ്ങനെയൊക്കെ വിഷമിക്കുന്നുമാകാം...

വികടശിരോമണി said...

പൊള്ളിപ്പോയി...

അനില്‍@ബ്ലോഗ് said...

രോഷമാരോടാണ്?

സമൂഹത്തോടോ?

അതൊ അവനവനോടോ?

തീവ്രഭാവങ്ങള്‍ കാത്തുസൂക്ഷിക്കാനാവട്ടെ.

ആശംസകള്‍

Niyaz said...

ഭഗ്ന ഭവനം നൊമ്പരമുണ്ടാക്കി

smitha adharsh said...

ചിന്തിപ്പിച്ച വരികള്‍..

മൂസ കൂരാച്ചുണ്ട് said...

nannayittund

കാന്താരിക്കുട്ടി said...

വേറിട്ട ചിന്ത..നന്നായിട്ടുണ്ട്

ഹന്‍ല്ലലത്ത് said...

Bindhu Unny
ശിവ
വികടശിരോമണി
അനില്‍@ബ്ലോഗ്
Niyaz
smitha adharsh
മൂസ കൂരാച്ചുണ്ട്
കാന്താരിക്കുട്ടി

എന്‍റെ എഴുത്തുകള്‍ വായിക്കുവാന്‍ കാണിക്കുന്ന സന്മനസ്സിന് ഒരുപാടു നന്ദി..
എഴുത്തിലെ പോരായ്മകള്‍ പറഞ്ഞു തരുന്നവരോട് ഞാന്‍ കടപ്പെട്ടവനായിരിക്കും
ഇനിയും ഈ വഴി വരുമെന്ന പ്രതീക്ഷയോടെ...
ഹൃദയപൂര്‍വ്വം
ഹന്‍ല്ലലത്ത്

കുറ്റ്യാടിക്കാരന്‍ said...

വിഷമിപ്പിക്കുന്ന വരികള്‍ ഹന്‍ലല..

-/നിശ്വാസം മറക്കാരുണ്ട്/- ഇതൊന്ന് ശരിയാക്കൂ..

ഹന്‍ല്ലലത്ത് said...

കുറ്റ്യാടിക്കാരന്‍
അക്ഷരത്തെറ്റ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി...
ഇനിയുമീ വഴി വരുമെന്ന പ്രതീക്ഷയോടെ.......

മാന്മിഴി.... said...

Thanks for giving a sincier comment......

ഹന്‍ല്ലലത്ത് said...

ഷെറി ,
ഇവിടം സന്ദര്‍ശിച്ചതിനു നന്ദി......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചുമരുകള്‍ക്ക് സംസാരിക്കാനാവുമായിരുന്നെങ്കില്‍?

നല്ല കവിത, ഹന്‍ല്ലലത്ത്.
തുടരുക. ആശംസകള്‍.

മനോജ് മേനോന്‍ said...

നിന്‍റെ ഏറ്റവും മികച്ചത്..............

m.k.khareem said...

aswasthathayude chilanthikal

girish varma ...balussery.... said...
This comment has been removed by the author.
girishvarma balussery... said...

വീടിന്‍റെ ഹൃദയം അറിയുന്നവര്‍ ഈ കവിത വായിക്കുക..
നനഞ്ഞൊട്ടിയ മനസ്സുമായ് സ്വന്തം വീട്ടില്‍ അന്യനായ് കഴിയുന്നവര്‍ ...
നിങ്ങളോടൊപ്പം വീടിന്‍റെ ഓരോ അണുവും തേങ്ങുന്നുണ്ട്...
ബന്ധങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന നിന്‍റെ വരികള്‍ ഉജ്വലം തന്നെ...

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്....!!

ഹന്‍ല്ലലത്ത് said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
മനോജ് മേനോന്‍
m.k.khareem
girishvarma balussery...
'മുല്ലപ്പൂവ്

ഇവിടെ വന്ന് എന്നെ വായിച്ചതിനു നന്ദി...
ഇനിയുമീ വഴി വരണമെന്ന അപേക്ഷയോടെ
ഹൃദയപൂര്‍വ്വം...
ഹന്‍ല്ലലത്ത്

സ്നേഹതീരം said...

വീടിന്റെ ഹൃദയം.. ശരിയാണ്, ഓരോ വീ‍ടിനും ഹൃദയമുണ്ട്. ഹന്‍ല്ലലത്തിന്റെ വരികളില്‍ ഒരു ഹൃദയത്തിന്റെ തേങ്ങല്‍ നിറഞ്ഞുനില്‍ക്കുന്നു. അതെന്നെയും വേദനിപ്പിച്ചു.

വരവൂരാൻ said...

എങ്കിലും
തുലാ വര്‍ഷം
പെയ്തോടുങ്ങുമ്പോള്‍
കുമ്മായമടര്‍ന്ന ചുമരുകള്‍
ഹൃദയം പൊള്ളിയത്‌
എനിക്ക് കാട്ടിത്തരാറുണ്ട്

തീർച്ചയായും
നിന്‍റെ വരികള്‍ ഉജ്വലം തന്നെ...
ആശംസകളോടെ

Robert said...
This comment has been removed by the author.
lijeesh k said...

വീടുമായുള്ള അതിയായ ആത്മബന്ധം....
അച്ഛനോടും അമ്മയോടും പോലെ
ആശംസകള്‍....