.....

20 December 2009

ഓര്‍മ്മകള്‍..


അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്‍
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല്‍ കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലളെന്നെ
നോക്കിയതും

അവള്‍ക്കായെന്തിനും
ഞാനേന്നോര്‍ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില്‍ ചാടിയതും

നീര്‍ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്‍ത്തു കരഞ്ഞു കൊണ്ടവള്‍
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള്‍ കളിയാക്കിയതും
വാശി തീര്‍ക്കുവാന്‍
നാട്ടു മാവില്‍ കയറിയതും
പഞ്ചാര മാങ്ങയവള്‍ക്ക്
നല്‍കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്‍
ചേര്‍ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല്‍ വരമ്പിലവള്‍
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന്‍ ചിരിച്ചതും
നിറ കണ്ണുകളുയര്‍ത്തി
എന്നെയവള്‍ നോക്കിയതും

കണക്കു മാഷ്‌
ചൂരലുയര്‍ത്തിയടിക്കുമ്പോള്‍
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്‍
നേര്‍ച്ച നേര്‍ന്നതും

അവളുമ്മയാകുമ്പോള്‍
കുഞ്ഞിനെന്തു
പേരിടുമെന്നോര്‍ത്ത്
തര്‍ക്കിച്ചതും

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്‍
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്‍ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്‍
അവള്‍ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല്‍ ചുവന്ന
മുഖമൊളിപ്പിച്ചവള്‍
ഡസ്കില്‍
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്‍
ഞാനെന്നറിഞ്ഞവള്‍
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്‍ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്‍
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്‍ന്നതും
വീണ്ടുമവള്‍
സ്വപ്നത്തില്‍ നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്‍
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള്‍ കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്‍റെ
വഞ്ചിയുണ്ടാക്കി ഞാന്‍
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില്‍ നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്‍ന്നത്
കണ്ടു ഞാന്‍
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്‍
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്‍
ഒടുങ്ങിത്തീര്‍ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില്‍ നിന്നവളെന്റെ
വിരലില്‍ തൊട്ടതും
ഗൂഡമായവളോടു ഞാന്‍
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്‍ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്‍
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്‍
വീട്ടിലിരുന്നതും

കൂട്ടുകാരി വശമവള്‍
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള്‌ തറയുന്ന
വിവാഹ വാര്‍ത്ത‍
കേള്‍പ്പിച്ചതും
മുഖം പൊത്തിയവള്‍
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ഇന്ന്

പഠിക്കാന്‍ തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള്‍ നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന്‍ മുകളില്‍
പോയിരുന്നതും

അവളെന്നെയോര്‍ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്‍ത്താവ്
കടല്‍ കടന്നപ്പോള്‍
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്‍ത്താവയച്ച
ഗള്‍ഫ് തുണി
എനിക്കായവള്‍
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്‍മ്മിക്കാം
ഞാന്‍ നഷ്ട സ്വപ്‌നങ്ങള്‍
നഷ്ട കാലങ്ങള്‍...

ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ...

46 comments:

ഹന്‍ല്ലലത്ത് Hanllalath said...

“........ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തോരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ...“

ഹരിശ്രീ said...

നന്നാ‍യിരിയ്കുന്നു....

ആശംസകളോടെ....

ഹരിശ്രീ

:)

- സാഗര്‍ : Sagar - said...

നീ ഇനിയുമെന്നെ പ്രണയിച്ചു കൂടാ..
നാം ഇന്നലെ കണ്ടതൊരു കനവല്ലയോ...

നീ ഇനിയുമെന്നോട് സഹതപിക്കൊല്ല..
നിന്‍ സഹതാപമെനിക്കിന്ന് വിഷമല്ലയോ...

വാഴക്കോടന്‍ ‍// vazhakodan said...

അന്യന്റെ ഭാര്യയെ മോഹിക്കല്ലേ മോനെ. സംഗതി ഉസ്കൂളില് പലതും ചെയ്തിട്ടുണ്ടെങ്കിലും, വലുതായാ അക്കളിയൊക്കെ മറക്കണം! ഇല്ലേല്‍ നിദ്രാവിഹീനങ്ങളാകും രാത്രികള്‍!
പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി കൊച്ചു കള്ളന്‍!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ബാല്യത്തിലെ പ്രണയങ്ങള്‍ക്ക് ഒരു പ്രത്യേക സുഖമാണ്..

Unknown said...

best wishes :-)

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി നിന്റെ ഈ ചിന്തകള്‍.. ..
അല്പം കുറുക്കാംആയിരുന്നു എന്ന് തോന്നി..

വികടശിരോമണി said...

വെറുതേ ഉറങ്ങുന്ന ഭ്രാന്തുകളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തായിപ്പോയി:)

siva // ശിവ said...

വരികള്‍ നന്നെങ്കിലും അധികമായി തോന്നി....

Unknown said...

ഹല്ലു... സുപ്പെര്‍ ..വായിച്ചിരിക്കുമ്പോള്‍ എനിക്കും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ,,എന്റെ ബാല്യ കാലത്തേക്ക്‌ കൂട്ടി കൊണ്ട് പോയതിനു പ്രതേക അഭിനന്ദനങ്ങള്‍ ..
ഇനിയും എഴുതു‌.. നിങ്ങള്ക്ക് അതിനുള്ള കഴിവ് നല്ലോണം ഉണ്ട് ,,,എന്റെ പ്രാര്‍ത്ഥനകള്‍ എന്നും കൂടെ ഉണ്ടാകും ...

Anil cheleri kumaran said...

ഗ്രേറ്റ്.. മനോഹരമായ കവിത. ആശം‌സകൾ‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനി ശ്വാസം വിട്ടോ

:)

നരിക്കുന്നൻ said...

ചെറിയ ഓളമായി ഒഴുകിവന്ന് ആർത്തലച്ച് ഇന്നിന്റെ തലയണയിൽ സാഗരം തീർക്കുന്നവനേ.. മനോഹരം..!

പുതുസ്വപ്നങ്ങൾ നിറച്ച് നാളയെ കുറിച്ച് ചിന്തിക്കൂ... അന്നും ഇന്നലേയും ഇന്നും കഴിഞ്ഞ് പോയി.

ബിനോയ്//HariNav said...

കൊള്ളാം :)

ramanika said...

ബല്യ കല സഖിയെ/ പ്രണയത്തെ കുറിച്ച് ഇനിയും കവിത പ്രതീക്ഷിക്കാമോ?
ഞാന്‍ കാത്തിരിക്കട്ടെ പുതിയതിനായി!

cEEsHA said...

നന്നായിരിക്കുന്നു...

'നാളെ' എന്താവും...???

Unknown said...

nannayittundu

വീകെ said...

എന്നാലും ഇത്രക്കൊക്കെ വേണമായിരുന്നൊ....?

ബഷീർ said...

വാഴക്കോടൻ പറഞ്ഞ അഭിപ്രായം ശരി

ചിന്താശീലന്‍ said...

നന്നായിട്ടുണ്ട്:)

പാവപ്പെട്ടവൻ said...

ഞാന്‍ അല്പം വൈകി ക്ഷമിക്കുക .
കവിത മനോഹരമായിരിക്കുന്നു,
പക്ഷെ നീളം കുറക്കാമയിരുന്നു.. ശരിയല്ലേ ?

Seema said...

annum innum ennum pranayam murivaayi alle?

Rafeek Wadakanchery said...

അയ്യേ..ഞാനങ്ങട് വല്ലാണ്ടായി..ദൊക്കെ ഇന്നലെ നടന്നപോലെ. ന്റെ സ്കൂളില്‍ ഒരു ഹന്‍ലല്ലത്ത് ണ്ടായിരുന്നില്ല..ന്ന്ട്ടും ഇതൊക്കെ എങ്ങനെ കണ്ടു..
പഴയ ഓര്‍മ്മകളിലേക്കു കൊണ്ടു പോയതിനു പെരുത്ത നന്ദി..
അഭിവാദ്യങ്ങള്‍

Satheesh Haripad said...

മനോഹരം

Bindhu Unny said...

നാളെ
ഞാനും കൂട്ടിനായൊരു കൈപിടിച്ചു
മനസ്സില്‍ സ്നേഹം നിറഞ്ഞു
ഓര്‍മ്മകള്‍ ഓടിയൊളിച്ചു
അവളോട് ചേര്‍ന്നിരിക്കുമ്പോള്‍
ജീവിതം ശാന്തം, മനോഹരം.
:-)

ലേഖ said...

"A thousand splendid suns" enna kathayile lailaye pole... :)

അരുണ്‍ കരിമുട്ടം said...

വളരെ വലുതായി പോയെങ്കിലും നന്നായിരിക്കുന്നു.

Sureshkumar Punjhayil said...

iniyum kaathirikkano... Nannayirikkunnu. Ashamsakal...!!!

Sukanya said...

vaikiyathil kshama chodikkunnu. ishtapettu. pinne ithile nayikaye enikkariyam. pakshe aval nayakane thanneya vivaham kazhichath.

udayips said...

kavitha kollam..........iishatapettuuuu.......

പഞ്ചാരക്കുട്ടന്‍.... said...

രാവുകളീല്‍ ഉറങ്ങാതെയിരുന്നു അവളെയോര്‍ക്കാം..
നല്ല കവിത..
ആശംസകള്‍..
സ്നേഹപൂര്‍വ്വം...
ദീപ്.....

ഷാന. said...

കൊള്ളാം കണ്മുന്നില്‍ ഒരു കാലം കടന്നു പോയപോലെ.. നിഷ്കളങ്കമായ ഒരു പ്രണയം ആസ്വദിക്കാന്‍ പറ്റാത്തതോര്‍ത്തു എനിക്കിപ്പോ നിരാശ തോന്നുന്നു..

Safeer Mohammed.. said...

" അന്ന് " കിടിലം..
" ഇന്നലെ " കൊള്ളാം..
" ഇന്ന് " .........!!

രഞ്ജിത് വിശ്വം I ranji said...

ആഹ്.. വാക്കുകള്‍ അനുഭവത്തില്‍ നിന്നാണോ.. വല്ലാത്തൊരു നൊമ്പരവും തീവ്രതയുമുണ്ട് വരികള്‍ക്ക്..

വളരെ ഇഷ്ടമായി.. നാട്യങ്ങളില്ലാത്ത ഈ എഴുത്ത്.

ജിപ്പൂസ് said...

അവള്‍ക്കൊരു പേരയ്ക്ക സമ്മാനിക്കാന്‍
പേരമരത്തില്‍ വലിഞ്ഞ്കയറിയതും
പേരക്കായ്ക്കൊപ്പം മരത്തില്‍ നിന്ന്
ഞാന്‍ നിലം പൊത്തിയതും

വികലാംഗനെ ഇഷ്ടല്ലാന്നും
പേരയ്ക്കാ വേണ്ടെന്നുമവള്‍
അങ്ങേതിലെ ഷിഹാസിനോട്
പറഞ്ഞയച്ചതും
അത്കേട്ട് ഉള്ള് വിങ്ങി ഞാന്‍ വിതുമ്പിയതും
പേരയ്ക്കാ ചേര്‍ത്ത് വെച്ചുമ്മ വെച്ചതും...

എല്ലാം ഓര്‍മ്മിപ്പിച്ചു നിന്‍റെ വരികള്‍.
ഹല്ലൂ പോട്ടെടാ മുത്തേ....
അനക്ക് ഞമ്മളുണ്ട്.ഞമ്മക്ക് ഇജ്ജുണ്ട് :)

ഹരീഷ് തൊടുപുഴ said...

കുഞ്ഞുംന്നാളിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ..
വാപ്പ വന്നു തല്ലിയില്ലേ മോളെ..
അന്നു ഓർത്തിരുന്നു കരഞ്ഞപ്പോൾ..
വാർന്നു വന്ന കണ്ണീരൊക്കെ ചാരെ നിന്നു തുടച്ചില്ലേ മോളേ..
ഞാൻ ചാരെ നിന്നു തുടച്ചില്ലേ മോളേ..

കുഞ്ഞുംന്നാളിൽ നമ്മൾ രണ്ടും ഓത്തുപള്ളീപ്പോവും നേരം..
മുത്തമൊന്നു കൊടുത്തില്ലേ മോളെ..
ചക്കരമുത്തമൊന്നു കൊടുത്തില്ലേ മോളേ..
അന്ത്രുമ്മാന്റെ മാവിന്തോപ്പിൽ മാങ്ങാപൊട്ടിച്ചു നടന്നപ്പോൾ..
വാപ്പ കണ്ടു ഓടിച്ചില്ലേ മോളേ..
നമ്മളു വേലി ചാടി ഓടിയപ്പോ..
കാരമുള്ളു കാലിൽ കേറി നീയുറക്കെ കരഞ്ഞില്ലേ മോളേ..
അന്നെൻ ചങ്കു നീറി പുകഞ്ഞു പുന്നാരേ..

പതിനേഴാം വയസ്സിൽ നീ നിക്കാഹിനു ഒരുങ്ങീപ്പോ..
ക്ഷണക്കത്തു തന്നില്ലേ നീ മോളെ..


ബാക്കി മറന്നു പോയീ..
നാളെ മെയിലിലയക്കാം...
:)

lekshmi. lachu said...

ഇഷ്ടായി കവിത..
നീളം അല്പം കൂടി പോയോ എന്ന ഒരു
സംശയം..
നല്ല ഒരു കവിതയെ ,അതെഴുതിയ
വ്യക്തിയെ പരിഹസിച്ച പോലെ തോന്നി
ഹാരിഷിന്റെ കമന്റ്‌..
പറഞ്ഞത് തെറ്റാണെങ്കില്‍
ക്ഷെമിക്കുക

Unknown said...

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ചേച്ചിപ്പെണ്ണ്‍ said...

NINAKKYI ORUVAL EVIDEYO ...
ORU PAKSHE AVAL IVALEKKAL NINNE SNEHICHEKKAAAM...
SNEHIKKATTE , ENNA PRANTHANAYODE ...

അയ്യേ !!! said...

:(

ഷാജി അമ്പലത്ത് said...

ഞാനുമ്മ വെച്ച് ഉറങ്ങുന്നു .

Sandhu Nizhal (സന്തു നിഴൽ) said...

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

hahahahAnLLala

കിനാവ് said...

usarayeend Mone ................
Allangil Otteal Anginaya
Choor Avidim Koor Evidim
Ha

നിതിന്‍‌ said...

മനോഹരമായ കവിത

PC said...

എന്തോ ഇത് മാത്രം ദഹിച്ചില്ല, ഒരു originalityകുറവ്..

ഡെയ്സി said...

അധികമാണ് ഈ കവിതയുടെ ആത്മാവ്..... അതിലെ ജീവിതങ്ങള്‍ നൊമ്പരപ്പെടുത്തി