.....

16 January 2010

തുറക്കാതെ വെച്ച താളുകള്‍

ഒട്ടകകക്കൂട്ടം
മരുവായ മനസ്സില്‍
സ്വൈരവിഹാരം നടത്തുന്നു

കടിഞ്ഞാണ്‍ കൈവിട്ട സഞ്ചാരി
മണല്‍ത്തരികളുടെ പൊള്ളലില്‍
കാല്‍ വെന്ത് വിലപിക്കുന്നു

സ്വപ്നം
അന്ധനെപ്പോലെ
വഴി മറന്നു തപ്പിത്തടയുന്നു

പ്രവാ‍സം
വേരുകളുടെ മുരടിപ്പ്
നാടില്ലാത്തവര്‍ക്ക്
ഓര്‍മ്മകളെന്തിന്...?
ഓര്‍മ്മകളുടെ മുഷിഞ്ഞ മണമുള്ള
ലേബര്‍ ക്യാമ്പുകള്‍

ഒട്ടകം ഒരു പ്രതീകമാണെന്ന്
അവന്‍ പറയുമായിരുന്നു
ചുവപ്പിന്റെ ചോര
സിരയിലേറ്റു വാങ്ങിയവന്‍

ചൂടുള്ള ദിവസമായിരുന്നു അന്ന്
വിലാപങ്ങളുടെ ദിനം
കരയാനുള്ള എല്ലാ‍ മോഹവും
 കരഞ്ഞു തന്നെ തീര്‍ത്തു.

അവള്‍ മരിച്ചത്
അറിഞ്ഞിരുന്നില്ല
റോസാ  പൂവു പോലെ
സുന്ദരിയായിരുന്നു അവള്‍
മുള്ളുകളെല്ലാം എനിക്കു തന്ന്
പനിനീര് അവന് കൊടുത്തവള്‍
എനിക്കവളെ വെറുക്കാന്‍ കഴിയില്ല

 അവന്‍  പോകില്ല
അവനറിയാം ,
ശവത്തിനു ചൂടുണ്ടാവില്ല
ചുണ്ടുകള്‍ക്ക് തുടുപ്പും..!

പ്രിയപ്പെട്ട സുഹൃത്തെ
നീ മറന്നെന്ന് കഴിയുന്നില്ല,
സ്വയം വിശ്വസിപ്പിക്കുവാന്‍

അന്ന്
മുറിവു പറ്റിയ നെറ്റിയുമായി
ആശുപത്രീല്‍ കിടക്കുമ്പോള്‍
അനിയത്തിക്കു നീ കൊടുത്ത ചുംബനം
ഇന്നലെ കൈത്തോടു വറ്റിയ ചാ‍ലില്‍
ഓക്കാനിച്ചു.

ഭ്രാന്തിന്റെ വെയിലാറുമ്പോള്‍
അവള്‍ക്കായി
കവിത ചൊല്ലാന്‍ പോയിരുന്നു.
 ചുണ്ടിനുള്ളില്‍ ഒളിപ്പിച്ച പുച്ഛവുമായി
എന്നെയവര്‍ എതിരേല്‍ക്കും

കണ്ണു തുളുമ്പാതെ
മാനമെന്ന വാക്ക് ആഴത്തില്‍ കുഴിച്ചിട്ട്
അപമാന ഛര്‍ദ്ധിലില്‍ കുളിച്ച്
കരയാതെ നിന്നിട്ടുണ്ട്
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു
എന്നിട്ടും അവളെ നീ...?!!

അല്ലെങ്കിലും
ഭ്രാന്തന്റെ പെങ്ങള്‍ക്ക്
എന്തു ജീവിതം ..?!
അവളൊരു പാവമായിരുന്നു സുഹൃത്തേ

അവള്‍ക്ക്
അമ്മ ഒരോര്‍മ്മയാണ്
നാഭിയില്‍ ചവിട്ടേറ്റ്
നിലത്തു പിടയുന്ന ഒരോര്‍മ്മ

മക്കളെ പ്രാകി
അച്ഛനെ പ്രാകി
അയലത്തുള്ളവരെ പ്രാകി
ഒടുക്കം ദൈവത്തെ പ്രാകി
ചുമരില്‍ തലയിടിക്കുമായിരുന്നു

അച്ഛനെന്നും കറുത്ത സ്വപ്നമാണ്
ചാരായക്കാഴ്ചയില്‍
തണുത്ത വടപ്പൊതിയുമായി
പടി കടക്കുന്നയാള്‍

ഏട്ടനായ ഞാനോ..
തലയില്‍ വെയിലുദിച്ചവന്‍..
പ്രണയോന്മാദത്താല്‍
പാഠപുസ്തകങ്ങളെ
കൈത്തോട്ടിലൊഴുക്കിയവന്‍
വിശപ്പാ‍റ്റാന്‍ കവിത ചൊല്ലുന്ന
കാടിന്റെ മകന്‍..!

എന്റെ വാമൊഴിപ്പാട്ടില്‍
നുരയുന്ന വാക്കിന്‍ മായാജാലം കാണില്ല
നോവുന്ന മുറിവാക്കല്ലാതെ

എനിക്കിന്ന് വാക്കുകള്‍ വറ്റുന്നു
ഒരിക്കല്‍ വരണ്ട വാക്കിന്‍ ഗര്‍ഭപാത്രം
എന്നില്‍ നിന്നുമെടുത്തു കളയേണ്ടി വരും

അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല

30 comments:

hAnLLaLaTh said...

.......അന്ന്
മുറിവു പറ്റിയ നെറ്റിയുമായി
ആശുപത്രീല്‍ കിടക്കുമ്പോള്‍
ഞാനറിയാതെ
അനിയത്തിക്കു നീ കൊടുത്ത ചുംബനം
അവളിന്നലെ
കൈത്തോടു വറ്റിയ ചാ‍ലില്‍
ഓക്കാനിച്ചു...............

ചേച്ചിപ്പെണ്ണ് said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ് said...

അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല ....

ഹന്‍ ... നിനക്കെങ്ങിനെ ഇത്ര ക്രൂരമായി എഴുതാന്‍ കഴിയുന്നു ..കുഞ്ഞേ .?

SAJAN SADASIVAN said...

കവിതയെ നിരൂപണം നടത്താനൊന്നും എനിക്കറിയില്ല.....പക്ഷെ ഈ കവിത ഒരു നൊമ്പരം മനസ്സില്‍ അവശേഷിപ്പിക്കും....തീര്‍ച്ച....

എം.പി.ഹാഷിം said...

അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല

good!!

കൊട്ടോട്ടിക്കാരന്‍... said...

............!!!?

ramanika said...

എന്താ പറയേണ്ടത് അറിയുന്നില്ല
മനസ്സില്‍ ഒരുപാടു നൊമ്പരം ബാക്കി !

വാഴക്കോടന്‍ ‍// vazhakodan said...

എനിക്കിന്ന് വാക്കുകള്‍ വറ്റുന്നു
ഒരിക്കല്‍
വരണ്ട വാക്കിന്‍ ഗര്‍ഭപാത്രം
എന്നില്‍ നിന്നുമെടുത്തു കളയേണ്ടി വരും!

നീ എന്തിനാടാ എന്നെയിങ്ങനെ കരയിപ്പിക്കുന്നത്?
നിന്ന്റ്റെ ദുഃഖങ്ങള്‍ തീര്‍ന്നില്ലെ?

നന്നായെടാ!

Typist | എഴുത്തുകാരി said...

വായിച്ചു. കവിതയേപ്പറ്റി അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല.എന്നാലും, എന്തിനാ ഈ നൊമ്പരം?

khader patteppadam said...

പോറിയ നീറ്റലല്ല,കുത്തിയ വേദനതന്നെ.

അനിൽ@ബ്ലൊഗ് said...

കൊള്ളാം.
കവിതയിയുടെ ശൈലിയില്‍ മാറ്റം കാണുന്നു, മനസ്സിന് അല്പം അടക്കം വന്നപോലെ.
:)

പാവത്താൻ said...

വേദനിപ്പിക്കുവാന്‍ നീ വീണ്ടും മനസ്സിലേക്കു കവിതയുടെ അമ്ലകണങ്ങളിറ്റിക്കുന്നു. നിന്റെ ഹൃദയം ചതച്ചു പിഴിഞ്ഞെടുത്തതാണെങ്കിലും അതു വല്ലാതെ പൊള്ളിക്കുന്നു. വല്ലാതെ പൊള്ളിക്കുന്നു.......

ജീവി കരിവെള്ളൂര്‍ said...

സ്വപ്നം
അന്ധനെപ്പോലെ
വഴി മറന്നു തപ്പിത്തടയുന്നു


നന്നായിട്ടുണ്ട്
ഉണങ്ങാത്ത മുറിവുകള്‍ നല്കുന്ന വേദനയുടെ സുഖം

sherriff kottarakara said...

എന്താണു അനിയാ ഇത്രയും ദുഃഖം. വരികളിലൂടെ ആ ദുഃഖം കരകവിഞ്ഞ്‌ പുറത്തു ചാടുന്നു.എല്ലവർക്കും അത്യൂന്നതമായ സമാധാനം ഉണ്ടവട്ടെ.

റ്റോംസ് കോനുമഠം said...

എനിക്കിന്ന് വാക്കുകള്‍ വറ്റുന്നു
ഒരിക്കല്‍
വരണ്ട വാക്കിന്‍ ഗര്‍ഭപാത്രം
എന്നില്‍ നിന്നുമെടുത്തു കളയേണ്ടി വരും

പാവപ്പെട്ടവന്‍ said...

ഒട്ടും സംശയ കരമല്ല വെറും സ്വാഭാവിക മരണം കരിനാക്കും ശാപവചനങ്ങള്മായി ഒരു ചുറ്റിയിരുന്ന ഒരു നഗ്നനെ ദേശ വാസികള്‍ തല്ലിക്കൊന്നു രസ കരമായി തെരുവില്‍ പ്രതര്‍ശിപ്പിച്ചു അന്നേറെ മേഘങ്ങള്‍ക്ക് തീ പിടിച്ചു

mini//മിനി said...

കവിത ഒരു മുറിവായി മനസ്സിന്റെ ഉള്ളിൽ പിടയുന്നു.

കുഞ്ഞൂസ് (Kunjuss) said...

വരികളിലെ വേദന ഹൃദയത്തെ പൊള്ളിക്കുന്നല്ലോ സുഹൃത്തേ....

അച്ചൂസ് said...

ഹന്‍...
പൊള്ളുന്ന, നോമ്പരപ്പെടുത്തുന്ന സത്യങ്ങള്‍..വരികള്‍ തീഷ്ണവും....എന്നാല്‍ ആദ്യ പകുതിയും അവസാന പകുതിയും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്.വായിച്ച് തുടങ്ങുമ്പോള്‍ കിട്ടുന്ന ചിത്രമല്ല അവസാനിക്കുമ്പോള്‍ ലഭിക്കുന്നത്. അതു കൊണ്ട് തന്നെ ചിത്രങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്ന് പോകുന്നു. യഥാര്‍ത്ഥ ചിത്രവും അതിനുള്ളില്‍ പെട്ട് പോകുന്നു. എങ്കിലും നന്നായി എന്ന് പറയാതെ വയ്യ.

വീ കെ said...

:)...

Anonymous said...

..അന്ന്
മുറിവു പറ്റിയ നെറ്റിയുമായി
ആശുപത്രീല്‍ കിടക്കുമ്പോള്‍
ഞാനറിയാതെ
അനിയത്തിക്കു നീ കൊടുത്ത ചുംബനം
അവളിന്നലെ
കൈത്തോടു വറ്റിയ ചാ‍ലില്‍
ഓക്കാനിച്ചു...............(kashtam)ithu poranjittano (അന്ന്
ആയിരത്തൊന്നു ചാപിള്ളകളെ കാണും
മാലഖക്കുഞ്ഞുങ്ങളുടെ
പാതി വളര്‍ന്ന ഭ്രൂണങ്ങള്‍ നോക്കി
നിങ്ങളന്നും അടക്കിച്ചിരിക്കും...
അത് കാണാന്‍ ഞാനുണ്ടാകില്ല ....)

ജിപ്പൂസ് said...

'തുറക്കാതെ വെച്ച താളുകള്‍'

കോപ്പാണ്.ഇനീം ഇത് തുറന്ന് വെച്ചാ നിന്‍റെ കാലു തല്ലി ഒടിക്കുംട്രാ...

ORU YATHRIKAN said...

ബ്രാവൊ...ബ്രാവൊ...ഇഷ്ടമായി മാഷെ.... സസ്നേഹം

subair mohammed sadiqu (sm.sadique) said...

മുറിവുകളില്‍ നിന്നും ചോരയിറ്റുന്നു; കണ്ണീരും .

സലാഹ് said...

Dear,
Freedom of writing is leading us to a horrible memory of 'expatriatism'. So lengthy poem to read, but nice one.

രതീഷ്‌ ചാത്തോത്ത് said...

വെറുതെയൊന്നു എത്തി നോക്കിയതാണ്
മുരടിച്ച മനസ്സ് മരവിച്ചു പോയി

sandu said...

മുള്ളുകളെല്ലാം എനിക്കു തന്ന്
പനിനീര് അവന് കൊടുത്തവള്‍
എനിക്കവളെ വെറുക്കാന്‍ കഴിയില്ല

അവളുടെ ശവം കാണാന്‍
അവന്‍ പോകില്ല
അവനറിയാം
ശവത്തിനു ചൂടുണ്ടാവില്ല

sandu said...

ഏട്ടനായ ഞാനോ..
തലയില്‍ വെയിലുദിച്ചവന്‍..
പ്രണയോന്മാദത്താല്‍
പാഠപുസ്തകങ്ങളെ
കൈത്തോട്ടിലൊഴുക്കിയവന്‍

കിനാവ് said...

ഹൻളലാ.. വേദനാകളെ നീ യെങ്ങിനെ ഇത്ര ഉന്മാദമാക്കുന്നു ......

Anonymous said...

varshangalk sesham kavithayude urava vattiya manasil ninnum oru thulli kannuneer,.... nandiyund sahodaraa, ende manas eniku thirichu thannathinu..