.....

12 February 2010

മഴ പെയ്യുന്നുണ്ട്

മഴ പെയ്യുന്നുണ്ട്
നനയുക
നനഞ്ഞു നനഞ്ഞ്
മഴയാവുക

എന്റെയുള്ളിലേക്ക് പെയ്യുക
കാട്ടുതീ പോലെ ആളിപ്പടരുന്ന
തീച്ചിന്തകളെ കെടുത്തിക്കളയുക

എനിക്കെന്നെ നഷ്ടമാകുന്നത്
എവിടെയാണ്...?
നീയും പോവുകയാണ്...!

എനിക്കറിയാം
അവസാനം
മൈല്‍ കുറ്റി പോലെ
ഞാനൊറ്റയ്ക്ക്
വഴിയരികില്‍ പകച്ചിരിക്കും

വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംക്ഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും

അന്നും നീയും ഞാനും തമ്മില്‍
ഇമകളുടെ അകലവും കാണില്ല

ഇനി നീയെന്നില്‍ പെയ്യരുത്
ഇനി നീ മഴയ്ക്കുള്ളതാണ്
നിന്റെ കാമുകനായ മഴ

ജനല്‍ തുറന്നിട്ട്‌
കൈനീട്ടിത്തൊടാറുള്ള
നിന്റെ മാത്രം മഴ

എനിക്കെന്നാണ്
മഴയാകാന്‍ കഴിയുക....?!
നിസ്സഹായതയുടെ വര്‍ഷകാലത്തില്‍
ഓര്‍മ്മകള്‍ ചോര്‍ന്നൊലിക്കുന്നു

ചുട്ടു പഴുത്ത ലോഹമാണ് ഞാന്‍
എനിക്കായി പെയ്യുന്നതിനെ
ബാഷ്പമാക്കിക്കളയുന്ന ക്രൂരന്‍...

വെന്തു വെന്ത് പാകം വരാതെ
നരകിക്കുന്നവന്‍
നരകത്തിന്റെ ഏഴാം കവാടം
തുറന്നവന്‍

ഒരിടിമിന്നലിനായാണ്
ഇനിയെന്റെ കാത്തിരിപ്പ്‌

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...

36 comments:

hAnLLaLaTh said...

".......വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും......."

julius said...

mazhaye pranayichu....nilakkatha mazhayayithiran namukku kazhiyatte !

ജീവി കരിവെള്ളൂര്‍ said...

ഒരിടിമിന്നലിനായാണ്
ഇനിയെന്റെ കാത്തിരിപ്പ്‌

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...

കൊള്ളാം ...

junaith said...

ചുട്ടു പഴുത്ത ലോഹമാണ് ഞാന്‍
എനിക്കായി പെയ്യുന്നതിനെ
ബാഷ്പമാക്കിക്കളയുന്ന ക്രൂരന്‍...

വെന്തു വെന്ത് പാകം വരാതെ
നരകിക്കുന്നവന്‍
നരകത്തിന്റെ ഏഴാം കവാടം
തുറന്നവന്‍
* * *

ഒരിക്കല്‍ മഴ മരുന്നായ് പെയ്യും..

Varikalliloodey... said...

gud one dude..

റ്റോംസ് കോനുമഠം said...

വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംക്ഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും

mini//മിനി said...

മഴയായി പെയ്യുന്നത് കവിതകളാണ്. കാത്തിരിപ്പ് ഇടിമിന്നൽ വരാൻ, നന്നായിട്ടുണ്ട്...

സോണ ജി said...

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...

raadha said...

പതിവുള്ള തീഷ്ണത ഇല്ലാതെ, അല്പം കൂടി സോഫ്റ്റ്‌ ആയ കവിതയും അനിയന് ഇണങ്ങുമെന്ന് മനസ്സിലായി. ആശംസകള്‍!!

shyam said...

നല്ല കവിത,നീലിമയില്‍ വായിച്ചു.ഇനിയും മുന്നോട്ട്ടു പോകു

Sirjan said...

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...

Typist | എഴുത്തുകാരി said...

ഇടിമിന്നലിനുശേഷം മഴക്കു വരാതിരിക്കാന്‍ കഴിയില്ലല്ലോ!

Sukanya said...

മൈല്‍ കുറ്റി പോലെ
ഞാനൊറ്റയ്ക്ക്
വഴിയരികില്‍ പകച്ചിരിക്കും
വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംക്ഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും

ഇഷ്ടമായി കവിത. ഈ വരികള്‍ പ്രത്യേകിച്ച്.

Manoraj said...

nalla kavitha.. evite ethan alpam thamasicho ennoru samsayam..

കൊട്ടോട്ടിക്കാരന്‍... said...

പുട്ടുകുറ്റിയില്‍നിന്നും
നീരാവിയുയരും
ഒരുപക്ഷേ അതുമഴയാവുന്നുണ്ടാവുമോ
എന്തായിരുന്നാലും
മുറ്റത്തുണക്കാന്‍‌വച്ച
പുട്ടുകുറ്റിയുടെ മേലും മഴ വര്‍ഷിച്ചു
വരികള്‍ക്കിടയിലൂടെ
പുട്ടുതിന്നുന്ന സുഖം
ആമോദം വിളമ്പുന്ന കവിയുടെമേലും
കുളിര്‍മഴ പെയ്യാന്‍,
മണമുള്ള പുട്ടുകള്‍
വീണ്ടും വിളമ്പാന്‍ ആശംസകള്‍ നേരാം...

Kuntham Kudathil said...

മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു
കവിതയൊഴുകുന്നു
അരുവിയാകുന്നു
ഓര്‍മ നിറയുന്നു
ഹൃദയം നിറയുന്നു
കണ്ണ് നിറയുന്നു

jayarajmurukkumpuzha said...

aashamsakal.....

ഹംസ said...

ഇനി ഇടിമിന്നലിനാണു ഞാനും കാത്തിരിക്കുന്നത്.

നല്ല കവിത . ആശംസകള്‍

ശ്രീ said...

വളരെ നന്നായിട്ടുണ്ട്.

മിര്‍സ said...

aathuramaaya varikal. ente blog kaanuka...kannimazha.blogspot.com

NISHAM ABDULMANAF said...

lovely

ഷാരോണ്‍ said...

മനസ്സിന്‍ മണി ചിമിഴില്‍ ..
പനിനീര്‍ തുള്ളി പോല്‍ ..
വെറുതെ പെയ്ത നിറയും
രാത്രി മഴയായ് ഓര്‍മ്മകള്‍...

പുത്തെഞ്ചേരിയെ പോലെ മഴ എഴുതിയ വേറെ ആരും ഉണ്ടാവില്ല മലയാളത്തില്‍...

നന്ദി...ഈ മഴക്കും...

ഷാരോണ്‍ said...

മനസ്സിന്‍ മണി ചിമിഴില്‍ ..
പനിനീര്‍ തുള്ളി പോല്‍ ..
വെറുതെ പെയ്ത നിറയും
രാത്രി മഴയായ് ഓര്‍മ്മകള്‍...

പുത്തെഞ്ചേരിയെ പോലെ മഴ എഴുതിയ വേറെ ആരും ഉണ്ടാവില്ല മലയാളത്തില്‍...

നന്ദി...ഈ മഴക്കും...

sm sadique said...

മഴ പെയ്യുന്നുണ്ട് ......ശാന്തമായ മഴ പോലെ ഈ കവിത

ജീ . ആര്‍ . കവിയൂര്‍ said...

മുക്തി തേടി പോകുന്ന കവിയുടെ ഭാവനകള്‍ ചിറകുവച്ചു പറക്കട്ടെ ആശംസകള്‍

INTIMATE STRANGER said...

idi minalinu sesham oru pakshe mazhayaavum..

ചേച്ചിപ്പെണ്ണ് said...

idiminnal undavatte ........!!!!!!

ഒരു നുറുങ്ങ് said...

അതാണെന്‍റെ മുക്തി..യുക്തിയും അതെ..

Seema said...

its the tears of
dark brown clouds....
its the waiting of
the forlorn earth...
its the happiness of
my heart....


oh rain !
u dance and sing
with the wind
to fill the happiness
in all the dry parched hearts....!

shahana shaji said...

മഴയില്‍ നനയാതെ എവിടെ പോയി ഒളിക്കും ?

fasil said...

kavitha enike eshtapetu nanayi avatharipichathinu nani...........

sandu said...

വഴിയാത്രക്കാര്‍
കൌതുകത്തോടെ
ആകാംക്ഷയോടെ
ഭീതിയോടെ
ഓര്‍മ്മകളോടെ
എന്നെ വായിക്കും
എന്നില്‍ നിന്നും
അവരിലേക്കുള്ള ദൂരമളക്കും

Noushad Koodaranhi said...

Manassu thottu.
ithente koodi kavaithyanu.
Sneham murivayi anubhavikkunna
ororutharudethumanu.

Nandi suhruthe....

avanthika bhaskar said...

ഇനിയെന്നാണ് എനിക്കായി മാത്രം മഴ പെയ്യുന്നത്?
ഒരു മഴത്തുള്ളിയില്‍ ഒളിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്!
മഴയുടെ സ്നേഹിതാ നന്നായിരുന്നു ,.
സ്നേഹപൂര്‍വ്വം അവന്തിക.

Anonymous said...

ഒരിടിമിന്നലിനായാണ്
ഇനിയെന്റെ കാത്തിരിപ്പ്‌

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി... ...nice

Anonymous said...

ഒരിടിമിന്നലിനായാണ്
ഇനിയെന്റെ കാത്തിരിപ്പ്‌

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി... nice....