.....

02 October 2008

ഭാര്യ

ഉറക്കം വരുന്നില്ല
അയല്‍പക്കത്തിനിയും
ആളുറങ്ങിയിട്ടില്ല

താരാട്ട് കേള്‍ക്കുന്നുണ്ട്
നിറുത്താതെ
കുഞ്ഞിന്‍റെ കരച്ചിലും

കിടക്കവിരി
ചുളിയാതെയുണ്ട്

അടുത്തു കിടന്നവന്‍
ശവമായിക്കഴിഞ്ഞു

കത്തിത്തുടങ്ങുകയായിരുന്നു
അപ്പോഴേക്കും....

അതൃപ്തി നിറഞ്ഞ
മുഖം തേടി
നാട്ടു നായ്ക്കള്‍
വരികള്‍ തീര്‍ക്കും

അതു വേണ്ട
ഞാനിങ്ങനെ
ഉമിത്തീയായിത്തന്നെ...

18 comments:

ഹന്‍ല്ലലത്ത് Hanllalath said...

പതിവ്രതകള്‍ നാടു നിറയുമ്പോള്‍
നാട്ടു നായ്ക്കള്‍ മുന്‍കാലുയര്‍ത്തി ചിറി തുടയ്ക്കുന്നു

മൂസ എരവത്ത് കൂരാച്ചുണ്ട് said...

പൂജക്കെടുക്കാത്ത പൂക്കളുടെ ജന്മങ്ങള്‍ !!! "നീറി നീറി " എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന നിശ്വാസങ്ങളുടെ ചൂടില്‍ ദഹിക്കട്ടെ സ്വയം ..............
നന്നായിട്ടുണ്ട് കൂട്ടുകാരാ

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിതയേക്കാളും ശക്തം ആദ്യകമന്റാണ്.

നിരക്ഷരൻ said...

വേണ്ടാട്ടാ മോനേ....ഡോണ്ട് ഡൂ...ഡോണ്ട് ഡൂ...:)

മുള്ളൂക്കാരന്‍ said...

കൊള്ളാം ഹന്‍ല്ലലത്ത്....നന്നായിട്ടുണ്ട്...

നരിക്കുന്നൻ said...

കൊള്ളാം മാഷേ..

ajeeshmathew karukayil said...

കൊള്ളാം

മാന്മിഴി.... said...

good..

ബയാന്‍ said...

അങ്ങകലെ, മെഴുകുതിരിവെട്ടം അണയാറായി
കിടക്കവിരി ചുളിയാനിനിയും വൈകില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്താ പറയുക? ചുമരുകള്‍ക്കുള്ളിലൊടുങ്ങുന്ന നെടുവീര്‍പ്പുകള്‍ക്ക് കാതോര്‍ത്ത് വേട്ടനായ്ക്കള്‍ ചിറിതുടക്കുന്നുണ്ട്. അകം നീറ്റുന്ന ഉമിത്തീ പുറം ലോകം കാണാതിരിക്കട്ടെ. “ശവമായ്ക്കഴിഞ്ഞവന്‍” ഇതു വല്ലതുമറിയുന്നുണ്ടോ?

മുസാഫിര്‍ said...

നീറുന്നു കവിത.ചിത്രത്തിന്റെ ക്രെഡിറ്റും കൊടുക്കാമായിരുന്നില്ലേ ?

വരവൂരാൻ said...

മനോഹരമായിരിക്കുന്നു, ആശംസകളോടെ

faisu said...

waw...very good....arude ayalpakkamanu ???..need any help from me(just joking.dont take seriase)hanu...nannavunnundu...nalla bhavi nerunnu...

Ranjith chemmad / ചെമ്മാടൻ said...

സുഹൃത്തേ...
വളരെ ശക്തവും തീവ്രവുമാണ് താങ്കളുടെ വരികള്‍....
"പതിവ്രതകള്‍ നാടു നിറയുമ്പോള്‍
നാട്ടു നായ്ക്കള്‍ മുന്‍കാലുയര്‍ത്തി ചിറി തുടയ്ക്കുന്നു"
എന്ന ആദ്യകമന്റിലെ വരി കവിതയേക്കാള്‍ കത്തുന്നു.
"വീടിന്റെ ഹൃദയം" എന്ന കവിത വളരെയിഷ്ടപ്പെട്ടു.
ആശംസകള്‍.......

Unknown said...

suhruthe.......... valare shakthamaya bhashayil.....bharya enna sthree veshathe avatharippichirikkunnu........
iniyum iniyum ezhuthuka......aashamsakalode...

Satheesh Haripad said...

മാഷേ, പറയാന്‍ വാക്കുകളില്ല. വളരെ ശക്തമായ ഭാഷ, അതാണ് ഈ കവിതകളെ ഇത്രയ്ക്ക് inspiring ആക്കുന്നത്. വിപ്ലവത്തിന്റെ ചൂടും ചൂരും അനുഭവ വേദ്യമാക്കുന്ന പച്ചയായ മനുഷ്യ സത്യങ്ങള്‍. കൂടുതല്‍ രചനകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

Nasia said...

Njan adyamayittanu ithu vayikkunnthu..enikkishtapettu.ini kooduthal vayikkum.All the best