.....

02 March 2009

ഇരയും ചിലന്തിയും

ഒരു ചിലന്തിയുംഇരയെ
നേരിട്ടെതിര്‍ക്കാറില്ല

ചതിയുടെ നൂലിഴയില്‍
ഒട്ടിപ്പോയ ചിറകുകള്‍
കുഴഞ്ഞു തളരുമ്പോള്‍
അത് അടുത്ത് വരും

അവസാന പിടച്ചിലും
തീരും വരെ
ചിലന്തി
ഇരയെ തൊടാറില്ല

ഓടി മാറിയും ഒളിഞ്ഞു നിന്നും
ഒടി വിദ്യയുടെ
ചതുരുപായങ്ങള്‍ പുറത്തെടുത്ത്
ഇരയെ, വരിഞ്ഞു മുറുക്കും

പിടയാനുള്ള ത്രാണിയില്‍
സ്വയം നഷ്ടമാകുന്നതറിഞ്ഞു
മരണം കൊതിച്ചു പോകുമ്പൊള്‍
തന്നെയാണ്
അത്, ഇരയെ തൊട്ടു നോക്കുന്നത്

14 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഒരു ചിലന്തിയുംഇരയെ
നേരിട്ടെതിര്‍ക്കാറില്ല

വഴികളെല്ലാം അടച്ച ശേഷമാണ് ഇന്ന് ഇരകള്‍ക്കായി ചിലന്തി വലകള്‍ രൂപം കൊള്ളുന്നത്‌...

പകല്‍കിനാവന്‍ | daYdreaMer said...

എനിക്കിട്ട ഒരു കമെന്റിലൂടെയെയാ ഇവിടെ എത്തിപ്പെട്ടത്.. വേറിട്ട ചിന്ത.. മറ്റു കവിതകളും ഇഷ്ടമായി...ഇനിയും വരാം.. അഭിവാദ്യങ്ങള്‍... !

അനില്‍@ബ്ലോഗ് // anil said...

ഒരു ചിലന്തിയുംഇരയെ
നേരിട്ടെതിര്‍ക്കാറില്ല


കൊള്ളാം.

വരവൂരാൻ said...

നിന്റെ കവിതകൾ മികവുറ്റതു തന്നെ
എന്റെ ഖൽബിലെ നല്ല പാട്ടുകാരാ
നിനക്കു ആശംസകൾ
എഴുതുക... ഇനിയും
തീർച്ചയുണ്ട്‌ എനിക്കു കവിതയുടെ വഴികളിൽ
നീ തിളങ്ങിനിൽക്കും.... എന്നും

ചന്ദ്രകാന്തം said...

മരണം കൊതിയ്ക്കുന്ന ഇര....വല്ലാത്ത ഒരു അവസ്ഥയാണത്‌.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ലോകത്തില്‍ കൂ‍ടുതലും ഇരകളാണ്. കുറച്ചു ചിലന്തികള്‍ക്കു ഭക്ഷണമാവാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഭൂരിപക്ഷം വരുന്ന ഇരകള്‍. ചിലന്തിയുടെ ഇംഗിതം പോലെ മരണത്തിനു കൊതിക്കുന്ന ഇരകള്‍‍.

നല്ല വരികള്‍.

ഹന്‍ല്ലലത്ത് Hanllalath said...

...പകല്‍കിനാവന്‍...daYdreamEr... ,
അനില്‍@ബ്ലോഗ് ,
വരവൂരാൻ ,
ചന്ദ്രകാന്തം,
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ,

ഈ വഴി വന്നതിനും
നല്ല വാക്കുകള്‍ തന്നതിനും
ഹൃദയം നിറഞ്ഞ നന്ദി....

Anonymous said...

എന്ത് പറയണംന്ന് അറിയില്ല ....
.ഇന്നും ഇരകള്‍ ചിലന്തി വലകളില്‍ വീണ്‌ുകൊണ്ടേ ഇരിക്കുന്നു ..ഒരിക്കലും രെക്ഷപെടാന്‍ വഴി കാണാതെ ..മരണത്തിനായി കൊതിച്ചു ...
നന്നായിടുണ്ട് ..ഇഷ്ടമായി

ആമി said...

എത്ര സൂക്ഷിച്ചു മുന്നെറിയാലും കാണാം വഴിയില്‍ ചിലന്തിവലകള്‍....ഒരിക്കല്‍ വീണു കഴിഞ്ഞ്ഞ്ഞാല്‍ പിന്നെ ഇരയ്ക്ക് മരണം കൊതിക്കാം എന്നല്ലാതെ.......

ഹന്‍ല്ലലത്ത് Hanllalath said...

മെറിന്‍,
ആമി..

ഇവിടെ ഇനിയും വരുമല്ലോ
നന്ദി...

Unknown said...

last two lines are really good

സന്തോഷ്‌ പല്ലശ്ശന said...

യ്യോ... ഇതു ഞാന്‍ കാണാതെ പോയി..... വളരെ നല്ല കവിത... എല്ലാം കൊണ്ടും (പ്രമേയ പരമായ അഴം ഈ കവിതയെ വ്യത്യസ്തമാക്കുന്നു)

ശ്രദ്ധേയന്‍ | shradheyan said...

അതെ, ആഴമുള്ള, കാമ്പുള്ള കവിത. അഭിനന്ദനങ്ങള്‍!

zujiths said...

Nice words..heart touching...