.....

13 March 2009

അനിവാര്യമായ പ്രണയം

ദുര്‍ബലമായ
കൈകളില്‍ വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ് പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

ബലവാനായ
കാമുകനെ കിട്ടുമെന്ന്
അറിയാമല്ലോ..?

ഹൃദയം അലിഞ്ഞു പോയ
എനിക്ക്
നിനക്കായി ഒന്നും തരാനാവില്ല

എന്തിനാണ്
എന്നെത്തേടി
ഇത്ര ദൂരം വന്നത്  ?

മറവിയുടെ ആലസ്യത്തില്‍
മുഴുകിപ്പോയ ഞാന്‍
ഒന്നും കാത്തു വച്ചിട്ടില്ലല്ലോ..?!!

വിദൂരതയില്‍ നീ ഉണ്ടെന്ന്
എപ്പോഴും മനസ്സിനെ
ഓര്‍മ്മിപ്പിക്കുമായിരുന്നു

ഒരിക്കല്‍
എന്നെ തേടി വരുമെന്നും
അറിയാമായിരുന്നു

ഇരുള്‍ നിറഞ്ഞ രാത്രികളില്‍
ചാന്ദ്ര വെളിച്ചത്തില്‍
നടക്കുമ്പോള്‍
എന്നോട് തന്നെ
പറയാറുണ്ടായിരുന്നു
നിന്‍റെ വരവിനെക്കുറിച്ച്...

ഇപ്പോള്‍
എന്നെ തേടി വരുമെന്ന്,
മരണമേ,
കൊതിച്ചു പോലും ഇല്ലല്ലോ...?

25 comments:

ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ ദുര്‍ബലമായ
കൈകളില്‍
വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ്
പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

ശ്രീ said...

മരണത്തെയും പ്രണയിയ്ക്കാം അല്ലേ? എന്നാലും അങ്ങോട്ട് പോയി പ്രണയിയ്ക്കേണ്ടതില്ല. പറഞ്ഞതു പോലെ അത് ഒരു നാള്‍ നമ്മെ തേടി വന്നു കൊള്ളും.
:)

Mr. X said...

ഒരിക്കല്‍ തിരിച്ചു വരും എന്ന് ഉറപ്പുള്ള ഒരേയൊരു കാമുകി എങ്കിലും ഉണ്ടല്ലോ!

Nice 'un...

അനില്‍@ബ്ലോഗ് // anil said...

നൈസ് നൈസ്.
മരണമായിരിക്കും വരിക എന്ന് പ്രതീക്ഷിച്ചേ ഇല്ല.

ഒരു സ്വാന്തനമാണ് പ്രതീക്ഷിച്ചത്, ഒരു വിധത്തില്‍ മരണവും ഒരു സാന്ത്വനം തന്നെ.

smitha adharsh said...

അതെ...മരണത്തെ പ്രണയിക്കുന്നവരും ഉണ്ടല്ലേ...?
നന്നായിരിക്കുന്നു..

സെറീന said...

രംഗ ബോധമില്ലാത്ത കോമാളി തന്നെ..
ഇക്കവിതയിലും ഓര്‍ക്കാപ്പുറത്ത് കേറി വന്നു...
ഇഷ്ടപ്പെട്ടു.

Anonymous said...

ഇഷ്ടായി.ഒരു പാട്‌ ഇഷ്ടായി

അരങ്ങ്‌ said...

How sweet and provoking ur words! Compliments... Yes u r correct. "lifes a walking shadow ,a poor player ...."
Ur poems are outstanding because of its brevity and depth...

Bindhu Unny said...

കാത്തിരുന്നാലും നാമറിയാതെ കടന്നുവരുന്നു മരണം. ഒന്നും ചെയ്യാന്‍ പറ്റില്ല.

ഹന്‍ല്ലലത്ത് Hanllalath said...

ശ്രീ
ആര്യന്‍
അനില്‍@ബ്ലോഗ്
smitha adharsh
sereena
വേറിട്ട ശബ്ദം
അരങ്ങ്‌
Bindhu Unny


എന്നെ വായിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി...
ഈ വഴി ഇനിയും വരുമല്ലോ....

ആമി said...

“അവന്‍ നിറമോ മണമോ ഇല്ലാത്തവന്‍,
രുചിയോ രൂപമോ ഇല്ലാത്തവന്‍..
ഏതു സമയത്തിലും,ഏതു വേഷത്തിലും,ഏതു ഭാവത്തിലും.....”

പ്രണയിച്ചില്ലെങ്കിലും ഒരു നാള്‍ നമ്മെതേടി അവന്‍ വരുന്നു....

നന്നായിരിക്കുന്നു

Anonymous said...

ജീവിതത്തില്‍ പ്രതിക്ഷിക്കാവുന്ന ഒരേയൊരു കാര്യം മരണമാകുന്നു.....നമ്മളെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നതും മരണം തന്നെയാകുന്നു.....

ഒരുനാള്‍ വരും....അതുവരെ കാക്കൂ.....

ജന്മസുകൃതം said...

എന്‍റെ ദുര്‍ബലമായ
കൈകളില്‍
വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ്
പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

ഹന്‍ല്ലലത്ത് Hanllalath said...

trzumezh
ലീല എം ചന്ദ്രന്‍
എന്നെ വായിച്ചതിന് നന്ദി...

ആമി...
നാളുകള്‍ക്കു ശേഷം ഇവിടെ എഴുതിയത് കാണുമ്പോള്‍ മനസ്സ് നിറയുന്നു...

Anonymous said...

മരണം എപ്പോഴും വിളിക്കാത്ത അതിഥിയായി കടന്നു വരുന്നു ...ഇഷ്ടമായി

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി,
മെറിന്‍...

Soul said...

When we lose the love of our life or when it fails, we fall in love with Death... Death becomes our final wish as well as final LOVE of our Life :)

Kannur Passenger said...

valare nannayittund.. varikalil jeevan thudichu nilkkunnu..

http://kannurpassenger.blogspot.com/

Unknown said...
This comment has been removed by the author.
Ente Keralam said...

idykkidey oormakal ayavirakkunnathu nallathaannuu.

Unknown said...

യഥാര്‍ത്ഥ പ്രണയത്തില്‍ ചുറ്റുമുള്ളവരെ നാം കാണുന്നില്ല

Chundekkad said...

എത്രയോ
രാവുകൾ
പലുകൾ
ഋതുഭേദങ്ങൾ
ഞാനീ
പ്രണയത്തെ
പ്രണയിച്ചിരുന്നു
ഇനിയും
വരാത്ത
പ്രണയമേ
നീ വരുമ്പോൾ
ഞാനീ
ജീവിതത്തെ
പ്രണയിച്ചു
തുടങ്ങുമൊ

shajitha said...

enthinanu maranathinitrayadikam pradhanyam kodukkunnat, maranathe premikkunna viddikalundenkil avare odichittu thallanam ennanente abiprayam

shajitha said...

enthinanu maranathinitrayadikam pradhanyam kodukkunnat, maranathe premikkunna viddikalundenkil avare odichittu thallanam ennanente abiprayam

shajitha said...

enthinanu maranathinitrayadikam pradhanyam kodukkunnat, maranathe premikkunna viddikalundenkil avare odichittu thallanam ennanente abiprayam