.....

18 March 2009

നഗരം

നരച്ച വെയില്‍ നൂലുകളാല്‍
പിന്നിയ ഓര്‍മ്മകളില്‍
ഒരു ചിത്രത്തുന്നല്‍..

നഗരച്ചുവപ്പില്‍
അന്തിയാര്‍ത്തികള്‍
വിലപേശാന്‍
നിന്ന് തിരിയുന്നു

മുലമുറിച്ച പെണ്ണ്
കുഞ്ഞിനെ കാണിച്ച്
ചേറു പിടിച്ച കയ്യാല്‍
കാലില്‍ തൊടുന്നു.

അവളൊരിക്കല്‍
ത്രസിപ്പിക്കുന്ന ഓര്‍മ്മയാവാം
പലര്‍ക്കും.

ഒറ്റമുലയുടെ കാഴ്ച
ഒരു പെണ്ണിനേയും
പിന്തുടരാതിരിക്കട്ടെ..

രാത്രി ഷിഫ്റ്റില്‍
ജോലിക്ക് പോകുന്ന
ഭര്‍ത്താവിന്റെ റോളില്‍
ഒരു പെണ്ണെന്നെ കാത്തിരിക്കുന്നു.

പുലരും വരെ ഞാനവള്‍ക്ക്
എല്ലാമാകുന്നു.
അതിരാവിലെ കുളിക്കാതെ
അവളുടെ മണവുമായി
ഞാന്‍ ഇറങ്ങിപ്പോകുന്നു..

ഒന്നുമറിയാതെ അയാള്‍
ഉറക്ക ക്ഷീണത്താല്‍
ജോലിത്തളര്‍ച്ചയാല്‍
ഫ്ലാറ്റിന്റെ പടികടന്ന് അകത്തേക്ക്..

നഗരം തിരക്ക് പുതച്ച്
ഗൂഡമായ്
എല്ലാം ഉള്ളിലൊതുക്കുന്നു.

മുഖം നിറയെ
കുരുക്കള്‍ നിറഞ്ഞ
വയസ്സന്‍ ഗൂര്‍ഖ
എന്നെ നോക്കി
വൃത്തികെട്ട ചിരിയോടെ
പാന്‍ മസാല തുപ്പിക്കളയുന്നു.

ഓര്‍മ്മകളുടെ
അവസാനത്തെ എണ്ണ മണവും
അവളുടെ മുടിയില്‍ തുടച്ചു കളഞ്ഞ്
മനസ്സില്‍
ഞാനെന്റെ ഗ്രാമത്തെ
കൊന്നു കളയുന്നു

പിറ്റേന്ന്
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല ..

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു

32 comments:

ഹന്‍ല്ലലത്ത് Hanllalath said...

".....ഒറ്റമുലയുടെ കാഴ്ച
ഒരു പെണ്ണിനേയും
പിന്തുടരാതിരിക്കട്ടെ.."

പകല്‍കിനാവന്‍ | daYdreaMer said...

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു
...

ഹെന്റമ്മൊ... ഭീകരം നിന്റെ ഈ വരികൾ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു ഈ നഗരകാഴ്ച്ചകള്‍

ഗൗരി നന്ദന said...

കറുത്ത ചായം ഉപയോഗിച്ച് മാത്രമേ വരയ്കു എന്ന് എന്തെങ്കിലും നിര്‍ബന്ധം???
അലകും മുനയും കളയാത്ത കൂര്‍ത്ത വാക്കുകള്‍.....
നന്നായി എഴുതുന്നു അല്ലു‌.....അഭിനന്ദനങ്ങള്‍........

lijeesh k said...

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍......

നരിക്കുന്നൻ said...

‘അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു ‘

ശക്തമായ വരികൾ.. നന്നായിരിക്കുന്നു..

അനില്‍@ബ്ലോഗ് // anil said...

ഗംഭീരം.
പഴയ തീഷ്ണത വീണ്ടും കാണുന്നു.

Anonymous said...

ഇവിടെ ഇതാദ്യം....
"പിറ്റേന്ന്
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല ..

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു "................
വല്ലാതെ strike ചെയ്തു ഈ വരികൾ...
നന്ദി...ആശം സകൾ....

സുല്‍ |Sul said...

ആദ്യവരികള്‍ ശക്തം.

“പിറ്റേന്ന്
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല ..“
ഇതെന്തൊ ഒരു സ്വരച്ചേര്‍ച്ചയില്ലാതെ തെറ്റി നില്‍ക്കുന്നു.

-സുല്‍

ശ്രീ said...

നഗരകാഴ്ച്ചകള്‍ തന്നെ.
കൊള്ളാം

Unknown said...

I have not understood completely the meaning you depicted inthese lines. But, from what i understand, your writing is really different and something special. Nice to read..Thanks for sending that link.

Anonymous said...

നഗരം എന്നാല്‍ ഭീകരമെന്നാണോ....???
നഗരകാഴ്ചകള്‍ നന്നായിരിക്കുന്നു......
“പുലരും വരെ ഞാനവള്‍ക്ക്
എല്ലാമാകുന്നു.
അതിരാവിലെ കുളിക്കാതെ
അവളുടെ മണവുമായി
ഞാന്‍ ഇറങ്ങിപ്പോകുന്നു.“

നന്നായിരിക്കുന്നു സുഹ്രുത്തേ....

ഹാരിസ്‌ എടവന said...

കവിത നന്നായിരിക്കുന്നു.
ചില സ്ഥലങ്ങളിലൊക്കെ പരസ്പര ബന്ധം മുറിഞ്ഞു
പോകും പോലെ

Unknown said...

hi
റെയിലില്‍ മലര്‍ന്ന ജഡത്തിന്
എന്റെ മുഖമാണെന്ന് കണ്ട്‌
അവള്‍ നടുങ്ങുന്നില്ല
naala varikal

Sapna Anu B.George said...

നഗരകാഴ്ചകള്‍ നന്നയിട്ടുണ്ട്

naakila said...

മുഖം നിറയെ
കുരുരുക്കള്‍ നിറഞ്ഞ
വയസ്സന്‍ ഗൂര്‍ഖ
എന്നെ നോക്കി
വൃത്തികെട്ട ചിരിയോടെ
പാന്‍ മസാല തുപ്പിക്കളയുന്നു.

really great
www.naakila.blogspot.com

ജന്മസുകൃതം said...

"ഞാന്‍ ഞടുങ്ങിയില്ലെന്നു നീ എങ്ങനെ അറിഞ്ഞു ശവമേ?"


"റയിലില്‍ മലര്‍ന്നു കിടന്ന അവന്റെ നേരെ
കാര്‍ക്കിച്ചു തുപ്പി അവള്‍ നടന്നകന്നു."

അല്ലൂൂൂൂ
നീ എന്നെ പിന്നേം കരയിക്കാനാ പ്ലാന്‍ അല്ലേ?

നിരക്ഷരൻ said...

കാര്യായി അഭിപ്രായമൊന്നും പറയാന്‍ അറിയില്ലെങ്കിലും,കവിതകള്‍ വായിക്കാറുണ്ട്, ആസ്വദിക്കാറുണ്ട്.

ആശംസകള്‍

റിനി ശബരി said...

ഹന്‍ ............ നഗരത്തിന്റെ ഒളിഞ്ഞ മുഖം .......... വരികളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവണ്ണം കൂടിചേര്‍ന്നിരിക്കുന്നു ........ സമൂഹത്തില്‍ വളര്‍ന്നു വരുന്ന പുതു സംസ്കാരത്തിന് എതിരേയുള്ള ശബ്ദം ഹന്ന്നിന്റെ വരികളില്‍ എപ്പൊഴും ദര്‍ശിക്കാം ........... ആശംസകള്‍ തുടരുക .........

Kaithamullu said...

അടുത്ത അതിഥിക്കായ്
വാതിലൊരുക്കി
നഗരം
മഞ്ഞപ്പല്ലുകളാല്‍ ചിരിക്കുന്നു .....
----
നഗരം നഗരം മഹാസാഗരം.....എന്ന പാട്ട് അറിയാതെ ചുണ്ടില്‍!

നന്നാ‍യി എഴുതീ ഹന്‍ലല്ലത്ത്.
അഭിനന്ദന്‍!!

ചന്ദ്രകാന്തം said...

മഞ്ഞപ്പല്ലുകള്‍.. അതിലുണ്ട്‌ എല്ലാ വരികളും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“നരക”ക്കാഴ്ചകള്‍!

ശ്രീഇടമൺ said...

മുനയുള്ള വാക്കുകള്‍...!
നന്നായിട്ടുണ്ട്....*

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രപഞ്ചത്തിന്റെ ഒരു രീതി അതാണ്‌ അടുത്തതിന്‌ വേണ്ടി കാത്തിരിക്കുക

ഹന്‍ല്ലലത്ത് Hanllalath said...

..പകല്‍കിനാവന്‍...daYdreamEr...
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ഗൗരി നന്ദന
lijeesh k
നരിക്കുന്നൻ
അനില്‍@ബ്ലോഗ്
വേറിട്ട ശബ്ദം
സുല്‍ |Sul
ശ്രീ
Don
ടി.ആര്‍.സുമേഷ്
ഹാരിസ്‌ എടവന
മുരളിക...
Sapna Anu B.George
പി എ അനിഷ്, എളനാട്
ലീല എം ചന്ദ്രന്‍..
നിരക്ഷരന്‍
റിനി ശബരി
kaithamullu : കൈതമുള്ള്
ചന്ദ്രകാന്തം
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ശ്രീഇടമൺ
Kunjipenne - കുഞ്ഞിപെണ്ണ്

എന്നെ വായിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി...
ഇനിയും ഈ വഴി വരുമല്ലോ..?!

അജയ്‌ ശ്രീശാന്ത്‌.. said...

നാഗരികതയുടെ അപചയം
മനസ്സിനെയും മനഃസാക്ഷിയെയും
ഗ്രസിക്കുമ്പോള്‍
ശരീരത്തെ മാത്രമല്ല
ആത്മാവിനെയും മലിനമാക്കുന്നതില്‍
ആനന്ദം കണ്ടെത്തിയേക്കാം....

ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാന്‍ ഔത്സുക്യം
കാണിക്കുന്നവര്‍ക്ക്‌
ഒറ്റമുലച്ചിയും പ്രാപ്യയോഗ്യ തന്നെ..

മരിച്ചുമണ്ണടിഞ്ഞ
ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന്‌
ചികഞ്ഞെടുക്കാനായി
നമുക്ക്‌ കാത്തിരിക്കാം ഹനല്‍...
സദാചാരത്തിന്റെ 'നാഗരികതയ്ക്ക്‌'
അന്ത്യകൂദാശ ചെയ്യുന്ന ദിനം വരെ...
വരികളും ആശയവും ഇഷ്ടപ്പെട്ടു
ആശംസകള്‍...

ഹന്‍ല്ലലത്ത് Hanllalath said...

അതേ...അജയ്...
നമുക്ക് കാത്തിരിക്കാം...

നന്ദി......
ഇവിടെ വന്നതിന്...വായിച്ചതിന് ...
മറുവാക്ക് കുറിച്ചതിന്

ജ്വാല said...

നഗരത്തിന്റെ മനസ്സ് ...ശക്തമായ വരികള്‍

ആമി said...

ശക്തമായ വരികള്‍....നഗരകാഴ്ച്ചകള്‍ ണ്മുന്നില്‍ തെളിയുന്നു....എങ്കിലും ചിലയിടത്ത് കവിതയ്ക്ക് ഒഴുക്ക് ഇല്ലാത്തപോലെ....

ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

ജ്വാല
ആമി

നന്ദി...
ഇവിടം സന്ദര്‍ശിച്ചതിനും വാക്കുകള്‍ കുറിച്ചതിനും

സന്തോഷ്‌ പല്ലശ്ശന said...

അടുക്കും ചിട്ടയുമോടെ ഭിംഭങ്ങള്‍ വിതാനിച്ചിരിക്കുന്നു... നല്ല കൈയ്യൊതുക്കം ഈ രചനയില്‍ പ്രകടമാണ്‌മറ്റൂ പല കവിതകളിലും കാണാതെ പോകുന്നതും ഇതു തന്നെ... കാത്തു സൂക്ഷിക്കുക നിണ്റ്റെ ഈ ദൈവത്തിണ്റ്റെ കൈയ്യൊപ്പ്‌....

kk said...

hAnLLaLaTh കവിതകളിലെ 'റിയലിസം'
മോഹിപ്പിക്കുന്ന ഒന്നാണ്‍.
ഒരു റെംബ്രാന്റ് (Rembrandt) ചിത്രം പോലെ-
പച്ച ജീവിതത്തിന്റെ ഇരുളും,
ഭ്രമിപ്പിക്കുന്ന മഞ്ഞവെളിച്ചവും
ഒലിച്ചിറങ്ങുന്ന കാന്‍വാസ്...
'നഗര'മാവട്ടെ, ഭ്രമാത്മകമായ 'മഴപ്പെയ്ത്ത്',
'ഭ്രാന്തിനു ചിറകുമുളച്ചാല്‍' എന്നിവ എന്നെ
തീഷ്ണമായ വര്‍ണ്ണങ്ങളാല്‍ അമ്പരപ്പിക്കുന്നു
-kk