.....

15 April 2011

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

27 comments:

ഹന്‍ല്ലലത്ത് Hanllalath said...

......പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം.......

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പോഴുമുണ്ട് ഉള്ളില്‍ ഒരു കോണില്‍ കാത്തുവെച്ചു ... മയില്‍പീലിയും കുന്നി മണികളും... !!
ഇഷ്ടമായി ഈ വരികള്‍...

നരിക്കുന്നൻ said...

'പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്...'

മനോഹരമായൊരു പ്രണയകാലത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

വരവൂരാൻ said...

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പ്രണയം
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

പ്രദീപ്കുമാര്‍ said...

എനിക്കുമുണ്ട് ഒരുക്കൂട്ടി വച്ച കുറെ കുന്നിമണികള്‍.
ചിലപ്പൊഴെല്ലാം നെഞ്ചോടടുക്കാറുണ്ട് അവയെല്ലാം.

വളരെ മനോഹരമായിരിക്കുന്നു സ്നേഹിതാ...

ശ്രീ said...

നന്നായിട്ടുണ്ട്, വരികള്‍

അനില്‍@ബ്ലോഗ് // anil said...

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്.


മനസ്സു നീറ്റുന്ന ഒരു വിഷ്വലായി അത് മുന്നില്‍ തെളിയുന്നു,അത് എന്റ്റെ തന്നെ മുഖമാവാം.

തേജസ്വിനി said...

ദൃശ്യങ്ങള്‍ മായാതെ മനസ്സില്‍....

നന്നായി ട്ടോ....

the man to walk with said...

kollatto..

ആമി said...

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം......

നന്മകള്‍ നേരുന്നു

പാവപ്പെട്ടവൻ said...

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

Anonymous said...

വളരെ ഇഷ്ടമായ്‌....
ആശം സകൾ...

Unknown said...

കൊളുത്തിവെച്ച റാന്തലിന്റെ
അരണ്ട വെളിച്ചത്തില്‍
സ്വന്തം മുറിവുകളില്‍
പ്രണയത്തിന്റെ ഓര്‍മ്മകള്‍ പുരട്ടി
അനശ്വരമാക്കിയ വരികള്‍...
നന്നായിരിക്കുന്നു...

ഗിരീഷ്‌ എ എസ്‌ said...

ഇനിയും വരാനിരിക്കുന്നു
ആയിരം വസന്തങ്ങള്‍....
പക്ഷേ
ആ മയില്‍പ്പീലി
ഹൃദയത്തില്‍
തന്നെയുണ്ടാവും....

ആശംസകള്‍

അരങ്ങ്‌ said...

പഴയ ആ മയില്‍പ്പീലിത്തുണ്ട്‌. കുന്നിമണികള്‍. പഴഞ്ചന്‍ പെട്ടി. ഈ ബിംബങ്ങള്‍ മനസ്സില്‍ തെളിയിക്കുന്നത്‌ ഏറെ ആര്‍ദ്രമായ ചില സ്മരണകളെയാണ്‌.
Again One sweet and short poem

anamika said...

kavithakal ellaam vaayichu...

short but beautiful..:)

nb: njaanum oru wayanaattukaari aaney :)

ഹന്‍ല്ലലത്ത് Hanllalath said...

anamika
അരങ്ങ്‌
ഗിരീഷ്‌ എ എസ്‌
രജനീഗന്ധി
വേറിട്ട ശബ്ദം
പാവപ്പെട്ടവന്‍
ആമി
the man to walk with
തേജസ്വിനി
അനില്‍@ബ്ലോഗ്
ശ്രീ
പ്രദീപ്കുമാര്‍
വരവൂരാൻ
നരിക്കുന്നൻ
...പകല്‍കിനാവന്‍...daYdreamEr..


പഴയമയുടെ മണമടിക്കുന്ന അക്ഷരങ്ങളിലൂടെ സഞ്ചരിച്ചതിന്
ഹൃദയം നിറഞ്ഞ നന്ദി...
ഇനിയുമീ വഴി വരുമെന്ന പ്രതീക്ഷയോടെ..

ഇന്ദുലേഖ said...

ellam vayichu;nannayittundu;ashamsakal/

malayalamscrapp said...

thankalude ee kavitha njan ente sitil oru scrap aayi idunnundu

Faizal Kondotty said...

വായിക്കാന്‍ വൈകിപ്പോയതിന് ക്ഷമ ..

ഗൃഹാതുരമായ ഒരു ദിവ്യ പ്രണയത്തെ (true love), മനോഹരമായ വരികളില്‍ ആവാഹിച്ചു വച്ചിരിക്കുന്നു ...

നല്ല വരികള്‍ ..

Typist | എഴുത്തുകാരി said...

പൊടി തുടച്ച്, നെഞ്ചോടടുക്കി വക്കാറുണ്ടല്ലോ, നന്നായി. നഷ്ടപ്പെടാതിരിക്കട്ടെ ആ പ്രണയം.

മൻസൂർ അബ്ദു ചെറുവാടി said...

മനോഹരം.
ഇഷ്ടായി

കൊമ്പന്‍ said...

പഴയ കാല പ്രണയത്തിന്റെ ഒരു മടുവൂരുന്ന ഓര്‍മ നന്നായിരിക്കുന്നു

സീത* said...

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

മനസ്സിനെ സ്പർശിച്ച വരികൾ

saarathi said...

കുന്നികുരുവും ആകാശം കാണാത്ത മയില്‍ പീലിയും കണ്ടിട്ട് നാളേറെയായി.....................

അനീഷ്‌ said...

പ്രണയം ഒരായിരം വസന്തങ്ങളുടെയും ശരത്കാലങ്ങളുടെയും ഓര്‍മ്മകള്‍

VAVA said...

I REALLY LIKE IT THANK U SO MUCH SO THAT I REMEMBER FOR MY COLLAGE LIFE