.....

02 April 2011

ഓര്‍മ്മത്താള്‍...

ഇരയ്ക്ക് മേല്‍ നരികള്‍
ചാടി വീഴുന്നത് പോലെയാണ്
ഓര്‍മ്മകള്‍ വേട്ടയാടുന്നത്

ചെമ്മണ്‍ പാത പിന്നിട്ട്
ഇടവഴി കാണുമ്പോള്‍
പൊന്തയില്‍ നിന്നോടിയെത്തും
ഓര്‍മ്മപ്പിശാചുക്കള്‍..

വഴി നടന്നു വീടെത്തുമ്പോള്‍
നരിച്ചീറായി
ഉത്തരത്തില്‍
തൂങ്ങിക്കിടക്കുന്നുണ്ടാകും
കറുത്ത ഓര്‍മ്മപ്പക്ഷി..

അകമുറിയില്‍
ഉറക്കം പിടിക്കുമ്പോള്‍
കരിമ്പടത്തിനുള്ളില്‍ പതുങ്ങിയെത്തും
രണ്ടാം ക്ലാസിലെ ഹസീന  മുതല്‍
വിപ്ലവച്ചൂടുള്ള അമ്പിളി വരെ..

ഉറക്കം പതുക്കെ വഴി മാറും
ചോദിച്ചു കൊണ്ടേയിരിക്കും
പകലോര്‍മ്മയോ
ഉറക്കത്തിലെ ഓര്‍മ്മത്താളുകളൊ
സത്യമെന്ന്...

5 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഇരയ്ക്ക് മേല്‍ നരികള്‍
ചാടി വീഴുന്നത് പോലെയാണ്
ഓര്‍മ്മകള്‍ വേട്ടയാടുന്നത്

khader patteppadam said...

ലളിതം; സുന്ദരം

- സോണി - said...

സത്യം ഏതായാലും, എനിക്കിഷ്ടം പകലോര്‍മ്മയാണ്, അതാവുമ്പോള്‍ നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ക്കാമല്ലോ.

ശ്രീനാഥന്‍ said...

സുന്ദരം!

ശ്രീജ എന്‍ എസ് said...

പകലോര്‍മ്മയോ
ഉറക്കത്തിലെ ഓര്‍മ്മത്താളുകളൊ
സത്യമെന്ന്..?
ഇതാണ് സത്യം..സ്വപ്നങ്ങളാണ് സത്യമെന്ന് ചില നേരങ്ങളില്‍ എങ്കിലും വിശ്വസിക്കാന്‍ തോന്നും.