.....

09 April 2009

ഉന്മാദം

ചിന്തകള്‍ ചിതയിലെരിക്കാ -
മതുമല്ലെങ്കില്‍ പഴന്തുണിക്കെട്ടിലിട്ടത്
ഭാണ്‍ഡമാക്കി ,
മല മുകളില്‍ നിന്നുരുട്ടിത്തള്ളാം

പ്രണയ തത്വശാസ്ത്രം
ദഹിക്കാതെയെക്കിളില്‍ തികട്ടിത്തികട്ടി,
നിദ്രയില്ലാത്ത യാമങ്ങളില്‍
തലയണ കുതിര്‍ന്ന്.....

ഛര്‍ദ്ദിലില്‍ മങ്ങിപ്പോകുമെന്‍
പുഞ്ചിരിത്താളുകള്‍
ഗര്‍ഭ ഛിദ്രത്താല്‍ പിന്തുടരുന്നൊരു
കുഞ്ഞിന്‍ പ്രേത ശാപമെന്നോതി
നീ ഭയന്നോടിപ്പിടഞ്ഞു കരഞ്ഞോരാ നിമിഷം
മജ്ജയില്‍ ഭയത്തിന്‍ നാരുകള്‍
പിണഞ്ഞു , ഞാനിരുന്നു മൂകനായ്‌

കാത്തിരുന്ന സന്ധ്യയില്‍  കുളിച്ചീറന്‍
മുടിയിഴകളില്‍ മുഖമമരുന്നതു മനം നിറഞ്ഞു
കിനാക്കണ്ടിരിക്കുമെന്നു കൊതിച്ചു
മെല്ലെയൊന്നൊച്ചയനക്കമില്ലാതെ
വിരല്‍ തൊട്ട് നീക്കിയ ജാലക വിരി
കാത്തു വെച്ച കാഴ്ച കണ്ടു ഞാന്‍
മനം പൊട്ടിത്തകര്‍ന്നു പോയോമനേ....

ഉന്മാദ ശ്വേതാണു
മുത്തം നല്‍കിയെന്‍ ചിന്തയില്‍..
ദ്രവിച്ചു തുടങ്ങിയെന്‍ ഓര്‍മ്മകള്‍...
നിന്‍ നാമം ജപിച്ചു തുടങ്ങിയെന്‍ ചുണ്ടുകള്‍

ഞാന്‍ ഭയക്കുന്നു,
നിന്‍ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന
ഇരുള്‍ പുരണ്ട കണ്‍കളുടെ നോട്ടമെന്നില്‍
തറഞ്ഞു കയറുമൊരു ദിനം ചാട്ടുളിയായ്....

എന്നിട്ടുമെന്തേ
നിന്‍ മുഖമെന്നില്‍ നിന്നും
പറിച്ചെറിയാനെനിക്ക് കഴിയാതെ പോകുന്നു...?
അര്‍ബുദം പോലെ നീയനുദിനം വളര്‍ന്ന്
പെറ്റു പെരുകിയെന്‍ മജ്ജയില്‍ മാംസത്തില്‍
അസ്ഥിയില്‍ ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ചു
ഉടുമ്പിന്‍ വിരല്‍ പോലെ.... ..!!

നേര്‍ത്തൊരു
സന്ധ്യതന്‍ ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന
ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു....
ഇനിയിരുളെന്‍റെ ശത്രു.....

15 comments:

hAnLLaLaTh said...

........എന്നിട്ടുമെന്തേ നിന്‍ മുഖമെന്നില്‍ നിന്നും
പറിച്ചെറിയാനെനിക്ക് കഴിയാതെ പോകുന്നു...?
അര്‍ബുദം പോലെ നീയനുദിനം വളര്‍ന്ന്
പെറ്റു പെരുകിയെന്‍ മജ്ജയില്‍, മാംസത്തില്‍,
അസ്ഥിയില്‍, ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ചു
ഉടുമ്പിന്‍ വിരല്‍ പോലെ......

ബാ‍ാ‍ാ said...

ഹ്‌അൻല്ലലത്,

അല്ല ങ്ങളിദെന്ത് ബാവിച്ചിട്ടാ ?

കൊറച്ച് വികലവും കൂടി ചേർത്തിളക്കാർന്നില്ലെ ഹ്‌അൻല്ലലത്ഏ ?
ഹൌ, കീബോർഡ് ഉളുക്കിപ്പോയി. അന്റെ ബാപ്പയല്ലെ മോനെ അനക്ക് പേരിട്ടത് ?

hAnLLaLaTh said...

:)

...പകല്‍കിനാവന്‍...daYdreamEr... said...

നേര്‍ത്തൊരു സന്ധ്യതന്‍ ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു....ഇനിയിരുളെന്‍റെ ശത്രു.....

അസ്വസ്ഥമായ മനസ്സില്‍ വീണ്ടും
ചിന്തകള്‍ നിറച്ച് കലുഷിതമാക്കി കവിത...
നന്നായി...

ശ്രീ said...

“നേര്‍ത്തൊരു സന്ധ്യതന്‍ ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു...
ഇനിയിരുളെന്‍റെ ശത്രു...”

നല്ല വരികള്‍... :)

Typist | എഴുത്തുകാരി said...

ഒന്നു് ആഞ്ഞു വലിച്ചുനോക്കൂ, പറ്റും പറിച്ചെറിയാന്‍.

അനില്‍@ബ്ലോഗ് said...

ഹൂ...
ഉറക്കം വരാത്ത രാത്രികളില്‍ ക്ലോക്കിലെ സൂചികളില്‍ മിഴിനട്ട്, നേരം വെളുക്കാനിനി എത്ര നേരം എന്നാലോചിച്ചു , കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന നാളുകള്‍ തികട്ടി വരുന്നു. ഉറക്കച്ചടവോടെ എണീക്കുന്ന പ്രഭാതത്തിന്റെ മൂടല്‍ തികട്ടി വന്ന ചിന്തകള്‍ പടര്‍ന്നതാണെന്ന് തിരിച്ചറിയാതെ പ്രഭാതങ്ങളെ ശപിച്ചത് ഓര്‍മവരുന്നു.

ആശംസകള്‍ ചങ്ങാതീ.

ജ്വാല said...

"എന്നിട്ടുമെന്തേ നിന്‍ മുഖമെന്നില്‍ നിന്നും
പറിച്ചെറിയാനെനിക്ക് കഴിയാതെ പോകുന്നു...?
അര്‍ബുദം പോലെ നീയനുദിനം വളര്‍ന്ന്
പെറ്റു പെരുകിയെന്‍ മജ്ജയില്‍ മാംസത്തില്‍
അസ്ഥിയില്‍ ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ചു"

നല്ല വരികള്‍

തേജസ്വിനി said...

ചിന്തകള്‍ ഉറക്കം
നഷ്ടപ്പെടുത്തുന്നു....

നന്നായി സുഹൃത്തേ...നല്ല കവിത!

ശിവ said...

രണ്ട് മൂന്ന് പ്രാവശ്യം വായിച്ചപ്പോഴാ കുറച്ചെങ്കിലും മനസ്സിലായത്.... കുറെ നല്ല വരികള്‍....

Anonymous said...

ഉജ്ജ്വലമായ വരികൾ.....
ആശം സകൾ കൂട്ടുകാരാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരുപാടിഷ്ടപ്പെട്ടു ഈ കവിത.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഈയിടെയായി പ്രണയം വല്ലാതെ ഉലക്കുന്നു എന്ന് തോന്നുന്നു?

സുമയ്യ said...

കാത്തിരുന്ന സന്ധ്യയില്‍ നീ കുളിച്ചീറന്‍
മുടിയിഴകളില്‍ മുഖമമരുന്നതു മനം നിറഞ്ഞു
കിനാക്കണ്ടിരിക്കുമെന്നു കൊതിച്ചു ഞാന്‍
മെല്ലെയൊന്നൊച്ചയനക്കമില്ലാതെ
വിരല്‍ തൊട്ട് നീക്കിയ ജാലക വിരിയെനിക്കായ്
കാത്തു വെച്ച കാഴ്ച കണ്ടു ഞാന്‍
മനം പൊട്ടിത്തകര്‍ന്നു പോയോമനേ....

ഈ വരികളാണെനിയ്ക്ക് ഇഷ്ടപ്പെട്ടത്.
കവിതയ്ക്ക് ഇത്രയധികം നീളം വേണ്ടെന്നെനിയ്ക്ക് തോന്നുന്നു.

നരിക്കുന്നൻ said...

ഇരുള്‍ നാളമെന്നില്‍
പെറ്റു പെരുകുന്ന ഭയത്തിന്‍ ചീളുകളായ് പതിക്കുന്നു
ഇരുളെന്‍റെ ശത്രു....ഇനിയിരുളെന്‍റെ ശത്രു.....

നല്ല കവിത.