.....

24 April 2009

പെണ്ണിന്‍റെ മണം

മുന്തിയ സോപ്പു തേച്ച്
മേല്‍ കഴുകി

പരസ്യങ്ങളില്‍
മാടി വിളിച്ച സുഗന്ധങ്ങള്‍
വാരിപ്പൂശി

പ്രണയിനിക്കായൊരു
കുഞ്ഞു കവിതയുമെഴുതി

ഇനിയും,
ഉടുതുണി ബാക്കി വയ്ക്കാതെ
കുടഞ്ഞെറിയപ്പെട്ട
ആ തെരുവു പെണ്ണിന്‍റെ
മണമാണെനിക്കെന്ന്
നിങ്ങള്‍ പറയരുത്

34 comments:

hAnLLaLaTh said...

“........ഇനിയും,
ഉടുതുണി ബാക്കി വയ്ക്കാതെ
കുടഞ്ഞെറിയപ്പെട്ട
ആ തെരുവു പെണ്ണിന്‍റെ
മണമാണെനിക്കെന്ന്
നിങ്ങള്‍ പറയരുത് ...”

ആര്യന്‍ said...

!

nannayirikunnu.

ജൂലിയ said...

തുണി.
മാറ്റി
നീക്കി
പൊക്കി
ഉടുപ്പിച്ച്
കീറി
തയിച്ചും
പിന്നെ
സാധ്യമായ
എല്ലാവിധത്തിലും
നിങ്ങള്‍ പുരുഷന്മാര്‍
കുതിരകയറുന്നു.
ഞങ്ങളുടെ
സ്ത്രീത്വത്തിനുമീതെ.
അനുഭവങ്ങളായി
ഊറുന്നതെല്ലാം വരികളാക്കി
വിറ്റു നേടുന്നു ജീവിതം.
നടക്കട്ടെ.
വിജയീ ഭവ.

safvan...m a said...

സഹോദരീ..
ഗര്‍ഭിണിയെക്കുറിച്ച്
കഥയോ,കവിതയോ
കുറിക്കാന്‍ പുരുഷന്‍
ഗര്‍ഭം ധരിച്ചേ മതിയാകൂ
എന്ന് പറയും പോലെ
ബാലിശമായിപ്പോയി
നിങ്ങളുടെ കമന്റ്..

ചൂഷണം ചെയ്യപ്പെടുന്ന
സ്ത്രീത്വത്തെക്കുറിച്ചും,
നന്മ നിറഞ്ഞ
മാതൃത്വത്തെകുറിച്ചും,
പരിശുദ്ധയായ
പ്രണയിനിയെക്കുറിച്ചുമെല്ലാം..
എഴുതാനിവിടെ പുരുഷന്മാരെ
ഉണ്ടാരുന്നുള്ളൂ..

ഫെമിനിസത്തിന്റെ കട്ടികൂടിയ
കറുത്ത കണ്ണട ഊരി വെച്ചിട്ടു
സൃഷിടകളെ വായിക്കുക,
വിലയിരുത്തുക.
നമുക്കിടയില്‍
രണ്ട് തരക്കാരെ ഉള്ളൂവെന്നത്
തിരിഛറിയുക.
ലിംഗഭേദങ്ങളില്ലാത്ത
വേട്ടക്കാരനും,ഇരയും..

കവിക്കാശംസകള്‍..
വെച്ചു കെട്ടുകളില്ലാത്ത
ഒരു സുന്ദര കവിത..

safvan...m a said...

സഹോദരീ..
ഗര്‍ഭിണിയെക്കുറിച്ച്
കഥയോ,കവിതയോ
കുറിക്കാന്‍ പുരുഷന്‍
ഗര്‍ഭം ധരിച്ചേ മതിയാകൂ
എന്ന് പറയും പോലെ
ബാലിശമായിപ്പോയി
നിങ്ങളുടെ കമന്റ്..

ചൂഷണം ചെയ്യപ്പെടുന്ന
സ്ത്രീത്വത്തെക്കുറിച്ചും,
നന്മ നിറഞ്ഞ
മാതൃത്വത്തെകുറിച്ചും,
പരിശുദ്ധയായ
പ്രണയിനിയെക്കുറിച്ചുമെല്ലാം..
എഴുതാനിവിടെ പുരുഷന്മാരെ
ഉണ്ടാരുന്നുള്ളൂ..

ഫെമിനിസത്തിന്റെ കട്ടികൂടിയ
കറുത്ത കണ്ണട ഊരി വെച്ചിട്ടു
സൃഷിടകളെ വായിക്കുക,
വിലയിരുത്തുക.
നമുക്കിടയില്‍
രണ്ട് തരക്കാരെ ഉള്ളൂവെന്നത്
തിരിഛറിയുക.
ലിംഗഭേദങ്ങളില്ലാത്ത
വേട്ടക്കാരനും,ഇരയും..

കവിക്കാശംസകള്‍..
വെച്ചു കെട്ടുകളില്ലാത്ത
ഒരു സുന്ദര കവിത..

കാപ്പിലാന്‍ said...

:)

കെ.കെ.എസ് said...

ആശംസകൾ..

...പകല്‍കിനാവന്‍...daYdreamEr... said...

:) :) :) നന്നായി..

കുമാരന്‍ said...

വളരെ നന്നായിട്ടുണ്ട്.

ബാജി ഓടംവേലി said...

:)

അനില്‍@ബ്ലോഗ് said...

ആ പ്രണയക്കുറിപ്പിലെ മണമേതാണ്?
വിയര്‍പ്പിന്റെ ഗന്ധമോ, അത്തറിന്റെ മണമോ?
:)

M.A Bakar said...

'തേവിടിശ്ശന്‍' എന്ന പദങ്ങള്‍ മലയാളത്തില്‍ വരേണ്ടിയിരിക്കുന്നു...

the man to walk with said...

ishtaayi..kavitha..

വാഴക്കോടന്‍ ‍// vazhakodan said...

ചെറുത് സുന്ദരം!:)

വികടശിരോമണി said...

ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ,നന്നായിരിക്കുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

!!!!

ഇനിയും ഇരകള്‍ കാത്തിരിക്കുന്നുണ്ട്..

സുല്‍ |Sul said...

നന്നായിരിക്കുന്നു.

lakshmy said...

‘ആ പ്രണയക്കുറിപ്പിലെ മണമേതാണ്?’
സംശയമില്ല, കാപട്യത്തിന്റെ മണം

വരികൾ നന്ന് :)

cEEsHA said...

കണ്ണുനീര്‍ മായ്ക്കാത്ത മണം സോപ്പ് മായ്ക്കുമോ..!

ശ്രീ said...

കൊള്ളാം

സമാന്തരന്‍ said...

നന്നായിട്ടുണ്ട്

അരുണ്‍ കായംകുളം said...

ഇല്ലേ,പറയില്ല.
കൊള്ളാം

Zulfukhaar-ദുല്‍ഫുഖാര്‍ said...

കാപട്യം നിറഞ്ഞ ലോകത്തിന്റെ പ്രതിനിധി

Zulfukhaar-ദുല്‍ഫുഖാര്‍ said...

കവിത നന്നായിട്ടുണ്ട്

Jayesh San said...

:)

തോമ്മ said...

illa parayilla.......

maramaakri said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

Prayan said...

മണമങ്ങിനെയാണെങ്കില്‍ പറയാതിരിക്കാന്‍ പറ്റുമോ......

നരിക്കുന്നൻ said...

കാപട്യത്തിന്റെ മണമുള്ള പ്രണയ കവിതയുമായി ഇനിയുമൊരു ഇരയും വരുന്നതും കാത്ത് നീ ഇവിടെ തന്നെനിൽക്കുക.
ചെറിയ വരികളിൽ ശക്തമായ കവിത.

Anonymous said...

eattavum priyappettavayil onnu...aalikkathaathe ullil erinju kondeyirunnu avasaana varikal...

vinuvinod said...

pranayathinum oru manamo???ethoru tniricharivaanu...

ബഷീര്‍ Vallikkunnu said...

ഒറ്റവാക്കില്‍ പറയാം, കിടിലന്‍.

ലംബന്‍ said...

ചെറിയ വരികള്‍ പഷേ, ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

Anonymous said...

kshamikanam enikku ithinte ardham thirinjilla.


below malayalam link is adults only
http://onedreampoet.wordpress.com