.....

18 May 2009

ഇരുള്‍ മറ

കരയണം
കരഞ്ഞു കരഞ്ഞു
കണ്ണലിയിക്കണം
പിന്നെ കരയേണ്ടല്ലോ...

സ്ഖലിച്ച വാക്കുകള്‍
അറപ്പിന്‍റെ
വിരിപ്പിലൊതുക്കി
പുഴയിലൊഴുക്കണം

മുള പൊട്ടുന്ന ഓര്‍മ്മ വിത്തുകള്‍
വേവിച്ചെടുത്ത്
തത്തയെത്തീറ്റാം

വാക്കിന്‍റെ വായ്ത്തല
തുരുമ്പെടുത്തു നശിക്കട്ടെ

ഇനിയെന്നെ കാക്കരുത്
ഇരുള്‍ മറവില്‍
പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീയിനിയും വില പേശി നടക്കുക

41 comments:

hAnLLaLaTh said...

“.....ഇനിയെന്നെ കാക്കരുത്
ഇരുള്‍ മറവില്‍
പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീയിനിയും വില പേശി നടക്കുക..”

കണ്ണനുണ്ണി said...

കൊള്ളാം.. തീഷ്ണമായ ഭാഷ

സന്തോഷ്‌ പല്ലശ്ശന said...

മലിനീകരിക്കപ്പെട്ട പെണ്ണുടലിണ്റ്റെ പ്രതികാര ശൂലങ്ങളാണ്‌ ഈ വരികള്‍. ഒരു കൊടും കാറ്റിണ്റ്റെ ബാക്കി പത്രം പൊലെ കടപുഴകിയ തെങ്ങുകള്‍ പോലെവെറുപ്പു മുറ്റിയ നിലവിളി ആര്‍ക്കു നേരെ ..... ?ഒടുവിലെ വരികളില്‍ വിടനായ ഒരു കൂട്ടികൊടുപ്പുകാരണ്റ്റെ ചിത്രം കിട്ടുന്നുണ്ട്‌... അതീ തിക്ഷണമായ വരികള്‍.. പക്ഷെ ആകാശത്ത്‌ നിന്നു നൂലില്‍ ഞാത്തിയിട്ട പൊലെ - വഴിയരുകില്‍ കരയുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപോലെ ഞങ്ങല്‍ കവിത വായിച്ചു പോകയാണ്‌ ഹന്‍ല്ലലത്തെ...... പാവം ആ പെണ്ണ്‌ അവള്‍ക്കാരിനി....

വാഴക്കോടന്‍ ‍// vazhakodan said...

പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീയിനിയും വില പേശി നടക്കുക

അരപ്പിന്റെയും വെറുപ്പിന്റെയും തീഷ്ണമായ വാക്കുകളാല്‍ അവളെ ഒഴിവാക്കി അല്ലെ?
നല്ല വരികള്‍...

...പകല്‍കിനാവന്‍...daYdreamEr... said...

മൂര്‍ച്ചയുള്ള വരികള്‍... വെറുപ്പ്‌ കൊണ്ട് ഉണക്കാന്‍ കഴിയുമോ മുറിവുകളെ.. ?
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഹന്‍ല്ലലത്ത്, തീക്ഷ്ണമായ വരികള്‍.

ശ്രീഇടമൺ said...

“കൂര്‍ത്തുമൂര്‍ത്ത വരികള്‍...“
നല്ല കവിത...*
:)

Typist | എഴുത്തുകാരി said...

എന്തിനാ ഈ അമര്‍ഷം?

നരിക്കുന്നൻ said...

പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീ ഇനിയും വിലപേശി നടക്കുക.....

ഇത്ര തീക്ഷ്ണമായ വരികൾക്കൊണ്ട് അടിക്കാൻ മാത്രം അവളെ എന്തിനാണ് നീ വെറുത്തത്? നിന്റെ മനസ്സിന്റെ നീറ്റലാകാം ഈ വരികൾ. പക്ഷേ കണ്ണെന്നും കരളെന്നും പറഞ്ഞ് നിന്റെ നിഴലായി നടന്നവളെ ഹൃദയത്തിൽനിന്നും ഇത്രമാത്രം വലിച്ചെറിയാൻ വരികളിൽ ഇത്ര തീപടർത്താൻ എന്താണ് ചെയ്തത്? നിന്റെ വാക്കുകളുടെ മൂർച്ചയിൽ പിടഞ്ഞ് തീരുന്നുണ്ടാവാം അവൾ. നിന്റെ വരികളിലെ തീയിൽ എരിയുന്നുണ്ടാവാം അവൾ. ഒരുവേള നിന്റെ മനസ്സൊന്ന് ശാന്തമാവട്ടേ കൂട്ടുകാരാ... നിന്റെ ഹൃദയത്തിൽ അലിവിന്റെ നീരുറവകൾ പൊടിയട്ടേ.. നിന്റെ കണ്ണുകളിൽ നാളെയുടെ പ്രതീക്ഷകൾ മുളക്കട്ടേ.. പ്രണയ നൈരാശ്യത്തിന്റെ തീവ്രതയിൽ ആളിക്കത്തുന്ന വരികൾ പക്ഷേ എന്നെ ഇപ്പോൾ അസ്വസ്ഥനാക്കുന്നു.

പി.ആര്‍.രഘുനാഥ് said...

good

അനില്‍@ബ്ലോഗ് said...

“മുളപൊട്ടുന്ന ഓര്‍മ വിത്തുകള്‍
വേവിച്ചെടുത്ത്
തത്തയെ തീറ്റാം “
ഓര്‍മകളെല്ലാം പുഴുങ്ങാന്‍ വക്കാം ചങ്ങാതീ, അതു മുളപൊട്ടാന്‍ വിടുന്നതാണ് എല്ലാ പ്രശ്നങ്ങളുടേയും അടിസ്ഥാനം.

ശിവ said...

കരയണം കരഞ്ഞു കരഞ്ഞു കണ്ണലിയിക്കണം പിന്നെ കരയേണ്ടല്ലോ...

ഹരീഷ് തൊടുപുഴ said...

ആശംസകള്‍...

Suraj P M said...

എന്തിനാ ഇത്ര അമര്‍ഷം?

Nithyadarsanangal said...

കൊള്ളാം, നല്ല വരികള്‍...

തീക്ഷ്ണമായ ഭാക്ഷ...

ആശംസകള്‍.

Nithyadarsanangal said...

Hello...
I got your comment on YATHRAAMOZHI...
While I was browsing, I lost it somehow.
I had published it once earlier, in another mode and I want to publish it again... May be after two weeks... That's why I removed it for a while...

Thanks

ഉറുമ്പ്‌ /ANT said...

നന്നായി.

പാവപ്പെട്ടവന്‍ said...

മനോഹരം നല്ല വരികള്‍

ലതി said...

മനസ്സിലെവീടെയോ ഒരു കോറലുണ്ടാക്കി ഈ വരികള്‍!

Jayesh San said...

good...

അരുണ്‍ കായംകുളം said...

എന്താ മാഷേ എല്ലാ കവിതയിലും ഒരു വെറുപ്പാണല്ലോ?
മുറിവുകള്‍ എന്ന പേര്‍ യാഥാര്‍ത്ഥ്യം ആക്കുവാണോ?

പി എ അനിഷ്, എളനാട് said...

തീവ്രമായ ഭാഷ
ആശംസകള്‍

Anonymous said...

വേവിക്കുന്ന വാക്കുകള്‍..

ജ്വാല said...

കത്തുന്ന ഭാഷ.ആശംസകള്‍

junaith said...

Hanllalath,

കുത്തുന്ന വാക്കുകള്‍...
തീവ്രമായ്‌ തടസ്സമില്ലാതെ ഒഴുകട്ടെ...
P.S നിര്‍ദേശങ്ങള്‍ക്ക് നന്ദി ...

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

വികടശിരോമണി said...

ഒരുതരം തീവ്രമായ കാവ്യസ്പർശിനികൾ ഹനല്ലലത്തിന്റെ കവിതകളിലുണ്ട്.കേസരി “സമൂഹത്തിനെ വിഷംതീനികൾ”എന്നു വിളിച്ചതരം സ്പർശിനികൾ.അതു ദുർല്ലഭമാണ്.അണയാതെ കാക്കുക.

Prayan said...

കത്തുന്ന വാക്കുകള്‍ കവിതയെ തീഷ്ണമാക്കുന്നു.....

പി.സി. പ്രദീപ്‌ said...

ഹന്‍ല്ലലത്തേ,
മൂര്‍ച്ചയേറിയ വരികള്‍.

കാസിം തങ്ങള്‍ said...

എല്ലാവരും അഭിപ്രായപ്പെട്ട പോലെ വരികള്‍ക്ക് വല്ലാത്ത തീഷ്ണത. ആശംസകള്‍

ഗൗരിനാഥന്‍ said...

felt good

വരവൂരാൻ said...

നിന്റെ വരികളിലെ പ്രണയം പോലും തീകഷ്ണമാണു. പൊള്ളിക്കുന്നു അത്‌

കാട്ടിപ്പരുത്തി said...

അമര്‍ഷമധികമായിപ്പോയോ കൂട്ടുകാരാ

ഹരിശ്രീ said...

മൂര്‍ച്ചയേറിയ വരികള്‍...

നന്നായിരിയ്ക്കുന്നു...

ആശംസകളോടെ...

അപര്‍ണ..... said...

മൂര്‍ച്ചയേറിയ വാക്കുകള്‍... കവിത ഇഷ്ടപ്പെട്ടു...ആശംസകള്‍....

ഗ്രാമീണം Grameenam(photoblog) said...

കുറഞഞ വാക്കുകളില്‍ ഒരു പാട് അര്‍ഥ തലങ്ങളൂള്ള കുറിക്കു കൊള്ളുന്ന കവിത ..അഭിനന്ദനങ്ങള്‍

raadha said...

ഒരു പാട് വേദന അനുഭവിച്ചാലേ ഇത്രയും അമര്‍ഷം ഉണ്ടാകൂ... ഇത്ര ചെറുപ്പത്തിലെ കടുത്ത ഭാവങ്ങള്‍ ഒന്നും വേണ്ട കൂട്ടുകാരാ.. മനസ്സിന് അയവ് വരട്ടെ. അതിനു വേണ്ടി ശ്രമിക്കു ട്ടോ. എല്ലാ സങ്ങടങ്ങളിലും നല്ലത് എന്തോ നമുക്കുണ്ട് എന്ന് വിശ്വസിക്കുക. സ്നേഹ പൂര്‍വ്വം...

udayips said...

nannayittundu changathy .........nintete vedanayude azhangalil ninnim nale nammukkoru chippi kanam...

വിജയലക്ഷ്മി said...

നല്ല കവിത
കത്തി മുനയെക്കള്‍ മൂര്‍ച്ചയുള്ള വരികള്‍ കൊള്ളാം മോനെ ...

വിഷ്ണു said...

നല്ല അസ്സല്‍ ഭാഷ ശൈലി .....വളരെ നന്നായി

തേജസ്വിനി said...

ഹൃത്തില്‍ മുറിവുകളുണ്ടാക്കി
താങ്കളുടെ വരികള്‍....