.....

04 June 2009

നാളെ

ഊര്‍ജ്ജം തീര്‍ന്ന്
സ്പാര്‍ട്ടക്കസ്
മരിച്ചു വീണത്‌
ഇന്നലെ

ചെഗുവേരയുടെ
കബറടക്കം നടന്നതും
ഇന്നലെ

പ്രോമിത്യൂസിന്‍റെ
കുഴിമാടത്തില്‍
നാരകം തളിര്‍ത്തിരിക്കുന്നു

ഒരു പക്ഷേ,
നാളെയ്ക്കായി
അവ എന്തെങ്കിലും തന്നേക്കാം

48 comments:

hAnLLaLaTh said...

വസന്തത്തിന്റെ ഇടി മുഴക്കങ്ങള്‍ നിലവിളി പോലുമാവാതെ അനാഥമായി ഒടുങ്ങിപ്പോയി..
മുതലാളിയാകാന്‍ മോഹിച്ച്‌ തൊഴിലാളിപ്പാര്‍ട്ടികള്‍ തമ്മില്‍ തല്ലു തുടങ്ങി..
ഇനിയും മനുഷ്യ പക്ഷത്തു നിന്നുള്ള ഇടപെടലുകള്‍ക്കായി ഒരു വിപ്ലവം സാധ്യമാകുമെന്നും നാളെ അങ്ങനെ ഒരു വിപ്ലവം കാലം കാത്തു വെച്ചിട്ടുണ്ടാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു

ദീപക് രാജ്|Deepak Raj said...

{{{{ഠോ}}}}}
ആദ്യ കമന്റ് എന്റെ വക. അല്പം ഗൗരവമുള്ള കാര്യങ്ങള്‍ ആണല്ലോ

junaith said...

നാളെകള്‍ ഇന്നിന്റെ സ്വപ്‌നങ്ങള്‍...

അരുണ്‍ കായംകുളം said...

പ്രതീക്ഷകളാ ബോസ്സ് ജീവിതത്തിന്‍റെ ആധാരം

കൊട്ടോട്ടിക്കാരന്‍... said...

പ്രതീക്ഷകളില്ലാത്ത ജീവിതം പാളങ്ങളില്ലാത്ത തീവണ്ടിപോലെയത്രേ !

സന്തോഷ്‌ പല്ലശ്ശന said...

നന്നായി ഹന്‍ല്ലലത്ത്‌കാഴ്ച്ചകളെ കൊത്തിക്കീറുന്ന വര്‍ത്തമാനത്തില്‍ നമ്മുക്ക്‌ നമ്മുടെ ആന്തരികാത്മാവിണ്റ്റെ പരിദേവനങ്ങള്‍ മത്രമല്ല വലുത്‌.

നിണ്റ്റെ മുറിവുകള്‍ സമൂഹത്തിണ്റ്റെ കൂടി മുറിവുകളായി വായനക്കറ്‍ തിരിച്ചറിയുന്ന ഒരു കാലം വരും അതിനായി ഞാന്‍ കാത്തിരിക്കുന്നു.

കണ്ണൂമടച്ചു പ്രോത്സാഹിപ്പിക്കുന്ന കമണ്റ്റുകള്‍ നിണ്റ്റെ കണ്ണുകള്‍ മൂടിക്കെട്ടില്ല എന്നെനിക്കറിയാം നന്ന്...

പ്രൊമുത്യൂസിണ്റ്റെ കുഴിമാടത്തില്‍ നാരകം കിളിര്‍ത്തിരിക്കുന്നു.... ............


ഇത്‌ വളരെ ചെറിയൊരു തുടക്കം മാത്രം...
വളരെ വളരെ..ചെറുത്‌....

ആയിരമായിരം ആശംസകള്‍....

മുരളിക... said...

ഉത്തരാധുനിക-അത്യന്താധുനിക കവിതയാണോ?? :)

കണ്ണനുണ്ണി said...

നാളെകള്‍ ഇന്നലെകളുടെ ആവര്‍ത്തനം മാത്രം അല്ലെ...
പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് പോലെ..
നിറവും കഥാപാത്രങ്ങളും മാറിയ പഴയ കഥ

The Eye said...

Yes..

Remains a better hope..!

ശിവ said...

അവ ഒന്നും തന്നില്ല എങ്കിലും നാളെ മനുഷ്യര്‍ ആ കുഴിമാടങ്ങള്‍ മാന്തി നോക്കിക്കൊള്ളും...

Prayan said...

നാളെകള്‍ ഉണ്ടായത് നന്നായി......

കാട്ടിപ്പരുത്തി said...

ചെ യുടെ ഓര്‍മകള്‍ ഇന്നു തരുന്നത് നിയോ ലിബറല്‍ കമ്യൂണിസത്തിനു ബ്രാന്ഡ് ടീ ഷര്‍ട്ടു മുതല്‍ അടിവസ്ത്രവും ബിയറും -

എല്ലാം നല്ല ബ്രാണ്ടുകള്‍-

poor-me/പാവം-ഞാന്‍ said...

വാഹ് ബൈ വാഹ്, ക്യാ ബാത് ഹൈ!

കെ.കെ.എസ് said...

OK..but it seems lalath touch is missing..

അനില്‍@ബ്ലോഗ് said...

:)

ധൃഷ്ടദ്യുമ്നൻ said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നാളെകള്‍ എന്തെങ്കിലും തരാതിരിക്കില്ല..

കുമാരന്‍ | kumaran said...

നല്ല കവിത ബോസ്സ്.

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

ഷാരോണ്‍ വിനോദ് said...

പ്രോമിത്യുസ്‌ മനുഷ്യന് തന്നത് തീയാണ്....

കഴുകന്‍റെ കൊത്തി തീറ്റയില്‍ തീരാത്ത ഒരു ഹൃദയം കാലം അയാള്‍ക്ക്‌ തിരികെ നല്കി...

ചെ പകര്‍ന്നതും തീ തന്നെ...

കാലം ഇന്ന് ആ വിപ്ലവ പ്രസ്ഥാനങ്ങളിലൂടെ തന്നെ ആ ഹൃദയം കൊത്തിപ്പറിക്കുന്നു....

യേശുവും സോക്രടീസും എല്ലാം ഇതിന്റെ അനുരണനങ്ങള്‍ ....

ആ നാരകം തളിര്‍ക്കട്ടെ....ആ പ്രത്യാശ എങ്കിലും ഇല്ലെങ്കില്‍ ജീവിതം ഭാരമാണ്...

കൊച്ച് വാക്കുകള്‍....ജീവന്‍ തുടിക്കുന്നവ...തുടരുക...ഭാവുകങ്ങള്‍.

തെക്കേടന്‍ said...

::: അവ നാളത്തെ പ്രതീക്ഷകളാണ് :::

ശ്രീഇടമൺ said...

ഒരു പക്ഷേ നാളേക്കായി അവ
എന്തെങ്കിലും തന്നേക്കാം...*

Kasim sAk | കാസിം സാക് said...

കുഴി മാടങ്ങള്‍ പോലും വര്‍ഗീയ വത്കരിക്കാനുള്ള തത്രപ്പാടുകള്‍ അരങ്ങേറി തുടങ്ങിയല്ലോ സഹോദരാ...

SreeDeviNair.ശ്രീരാഗം said...

“കുഴിമാടത്തിലെ
നോവിന്റെ നാരകം...
നാളെയുടെ മധുരക്കനിയെ
ചുമന്നേയ്ക്കാം....“

ഇഷ്ടമായീ....

ചേച്ചി.

വരവൂരാൻ said...

നിന്റെ മറ്റു കവിതകളില്ലാണു നി എന്നെ കവിയെ കുടുതൽ കാണുന്നത്‌ ഞാനിപ്പോഴും ആ കവിതകളുടെ ഒരു സഹചാരിയാണു.. ഇതു നന്നായിട്ടില്ലാ എന്നല്ലാ പറഞ്ഞത്‌

Typist | എഴുത്തുകാരി said...

നാളെ എന്ന ഒരു പ്രതീക്ഷ എങ്കിലും ഉണ്ടല്ലോ.

കുഞ്ഞായി said...

കവിത ഇഷ്ടായി

Sudheesh|I|സുധീഷ്‌.. said...

തീര്‍ച്ചയായും... അവരുടെ വഴികള്‍ നാം മറക്കാതിരിക്കട്ടെ!!!
ചുട്ടു തിന്നാനും, ചോരുവേക്കാനും ഒരേ അഗ്നി തന്നെയല്ലേ?
അഗ്നി നമുക്ക് സമ്മാനിക്കുന്ന ചൂടും വെളിച്ചവും നമുക്ക് നല്ലതിനായി ഉപയോഗിക്കാം...

വിപ്ലവത്തിന്റെ മാറുന്ന മുഖത്ത്‌, അധികാരത്തിന്റെ സ്വപ്‌നങ്ങള്‍ അലങ്കാരമാവുമ്പോള്‍ ...
ചിരിയും, ചീത്ത വിളിയും മുഖമാവുമ്പോള്‍ ...
നല്ല പ്രതീക്ഷകളുമായി നാരകം വളരട്ടെ... അതിനു വേണ്ടതും തീയാണ്... ഭക്ഷണവും വെള്ളവുമെല്ലാം പിന്നെ...

ഹന്‍ല്ലലത്‌, ഒരുപാടു പറയാനുള്ളത് കുറച്ചു വരികളില്‍ കുത്തിനിറച്ചു... നന്ദി..

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം, നല്ല ചിന്തകള്‍....പ്രതീക്ഷകള്‍...

shajkumar said...

kunje nannaayi. nanmakal

വെറുതെ ഒരു ആചാര്യന്‍ said...

ഹന്‍ലലത്തെ, 'സുന്ദരി'യായ കവിത.. :)

ജ്വാല said...

ഓരോ കാലഘട്ടത്തിനും ആവശ്യമായ വിപ്ലവകാരികള്‍ ഉണ്ടാകാറുണ്ട്.ക്രിസ്തുവും ബുദ്ധനും ഗാന്ധിയും എല്ലാം വിപ്ലവകാരികള്‍ തന്നെ.പക്ഷെ അവരുടെ കുഴിമാടങ്ങ്ലില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നത്തില്‍ അര്‍ത്ഥമുണ്ടോ?പുതിയ യുഗപുരുഷന്മാര്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചു.

നല്ല ചിന്തകള്‍ വഹിക്കുന്ന കവിത.ആശംസകള്‍

അരുണ്‍ ചുള്ളിക്കല്‍ said...

സ്മാരകങ്ങളുണ്ടല്ലൊ ഇന്നലേയ്ക്കും ഇന്നേക്കും നാളെക്കുമായി. അല്ലാതെ വേറെന്തോന്നു നാളേക്ക്.

:-)

കുരാക്കാരന്‍...! said...

വരികള്‍ കുറവാനെങ്ങിലും ആശയങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ് ഈ കവിത. അഭിനന്ദനങ്ങള്‍...!

വശംവദൻ said...

ആശംസകൾ..

cEEsHA said...

വിളയാന്‍ വൈകുന്നു.. ഇവിടെ എല്ലാം...
ഉപഹാരമായി ഒരു പച്ച നാരങ്ങാ...!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ആശംസകള്‍,

എംപി.ഹാഷിം said...

good!!

sherriff kottarakara said...

ഹേയ്! ഇതെല്ലാം കയ്യില്‍ ഉണ്ടായിരുന്നോ മോനേ ! കേള്‍ക്കട്ടെ....കേള്‍ക്കട്ടേ.. ഇനിയും ഈ വക രചനകള്‍ ധാരാളം കേള്‍ക്കട്ടെ.

പഞ്ചാരക്കുട്ടന്‍.... said...

പ്രീയപ്പെട്ട hanllalath
ഒരു പക്ഷെ അതില്‍ നനമയുടെ ഭലങ്ങള്‍
ഉണ്ടാവും മുന്‍പെ..അതും വെട്ടിമാറ്റപ്പെടാം...
സ്നെഹപൂര്‍വ്വം...
ദീപ്....

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട് ഈ ചിന്ത.

pradeep Nair said...

entemmo entha ith...

വികടശിരോമണി said...

സ്ഥിരമായി ഹനല്ലലത്തിന്റെ കവിത വായിക്കറുണ്ട് എന്ന സ്വാതന്ത്ര്യത്തിൽ,ഒന്നു പറയട്ടെ?
ഇത് ഹനല്ലലത്തിന്റെ നല്ല കവിതയല്ല.
ഹനല്ലലത്തിൽ പ്രതീക്ഷയുള്ളതുകൊണ്ടാണ് ഇതു പറഞ്ഞത് എന്നുകൂടി മനസ്സിലാക്കും എന്നു പ്രതീക്ഷിക്കുന്നു.
ഏകദേശം കവിതയുടെ അത്രയും വലിപ്പത്തിൽ,അടിയിൽ വിശദീകരണ കമന്റ് സ്വയം കൊടുക്കേണ്ടി വരുന്നതും ഒരു പരാജയമായാണ് ഞാൻ കാണുന്നത്.
സ്വയം വിമർശനം ഏറ്റവും അത്യാവശ്യമായ സ്ഥലം ആണു കവിത.
ആശംസകൾ,ഹനല്ലലത്ത്.ഇനിയും മികച്ച സൃഷ്ടികൾ പ്രതീക്ഷിക്കട്ടെ.

പാവത്താൻ said...

നിരാശപ്പെടേണ്ട.....അവയെന്നെങ്കിലും എന്തെങ്കിലും തരുമായിരിക്കും എന്നു ഞാനും വെറുതെ പ്രതീക്ഷിക്കുന്നു

Rani Ajay said...

Good :)

shahana shaji said...

ഇന്നേക്ക് ഒന്നും തരാനില്ലാത്തതില് നിന്ന് നാളേക്ക് എന്തു പ്രതീക്ഷിക്കാനാണ്?

This is only the way of Life said...

promithyusinte kuzhimadathil narakam thalirkkunnud, sathyathil...
nannayittund.

This is only the way of Life said...

promithyusinte kuzhimadathil narakam thalirkkunnud, sathyathil...
nannayittund.