.....

11 July 2009

വേനല്ക്കാഴ്ച

ചോരത്തുള്ളികളില് ബ്രഷുരച്ച്
അടര്‍ന്നു വീണ
ശിരസ്സുകള് സ്റ്റഫു ചെയ്ത്
പുതിയ ലോകം

മാറ്റി വെച്ച തലകള്‍ക്ക്
പൂപ്പല് ബാധിച്ചപ്പോള്
ഉണര്‍ന്നു വന്നവന്
വാഗണ് ട്രാജഡി

വിരുന്നുകാരന് വിഷുക്കണിയായി
അമ്മയുടെ കുഴിമാടത്തിലെ
കരിഞ്ഞ കാട്ടുമുല്ല

കാള കൂടം നുരയുന്ന പാല്‍ക്കുടവുമായി
കണ്ണനെ തേടുന്ന
ഗോപിക

അരിയില്ലാത്ത രാവുകളില്
അമ്മിഞ്ഞ വറ്റിയ സ്തനങ്ങളില്
കൊഴുത്ത നീര്

കണ്ണുനീര് വീണ്
ഉര്‍വരമായ വേനല്
തീത്തണലില് ദുഃഖമൊളിക്കുന്നു

അനാഥയായ തെരുവ് കുഞ്ഞിന്
പട്ടിണിയൊടുക്കാനായ്
റീത്ത് കൂമ്പാരം

വേദന തിന്ന് മരിച്ചു കിടക്കുന്ന
സ്ത്രൈണതയ്ക്ക് മുമ്പില്
നീണ്ട നിരകള് ....

കയ്യില് രോഗ പ്രതിരോധം
പുതിയ ഉപാധി
പഴയതും ....

64 comments:

hAnLLaLaTh said...

"....വേദന തിന്ന് മരിച്ചു കിടക്കുന്ന
സ്ത്രൈണതയ്ക്ക് മുമ്പില്
നീണ്ട നിരകള് ....

കയ്യില് രോഗ പ്രതിരോധം
പുതിയ ഉപാധി
പഴയതും .... "

ഹരീഷ് തൊടുപുഴ said...

കൊള്ളാം ഭാവനകള്‍!!!

ആശംസകളോടെ..

ശ്രീജിത്ത്‌ said...

kavitha nannayittund,..thankalude ella kavithakalilum oru sankeernatha undu,..athu oru identity aanu,..ezhuthu thudaratte,...ella ashamsakalum nerunnu,...

ramaniga said...

nalla kavitha

കൊട്ടോട്ടിക്കാരന്‍... said...

എന്താ പറയേണ്ടത് hAnLLaLaTh...
വളരെ നല്ലത്...
വളരെ വളരെ നല്ലത്...

പാവത്താൻ said...

കവിത വായിച്ചു.
ഒരുപക്ഷെ ശ്രീജിത്ത് പറഞ്ഞ സങ്കീര്‍ണ്ണത കൊണ്ടാവാം;ഒരഭിപ്രായം പറയാന്‍ ഞാനാളല്ല..
ആശംസകള്‍....

raadha said...

എവിടെ നിന്ന് കിട്ടുന്നു ഇത്രക്കും തീക്ഷ്ണമായ വരികള്‍????

വയനാടന്‍ said...

ഘനമുള്ള വാക്കുകളും വരികളും പക്ഷേ വരച്ചു കാണിക്കുന്നതു പഴ(കി)യൊരു വേനൽക്കാല കാഴ്ച്ചകളല്ലേ
വ്യത്യസ്തമായ ആശയങ്ങൾക്കായ്‌ കാത്തിരിക്കുന്നു.

വീ കെ said...

ഇത്ര രൂക്ഷത നിറഞ്ഞ ഭാവന വേണൊ...?!

കലികാലമായതു കൊണ്ടാകും ഇങ്ങനെയും ഭാവന വരുന്നത്...!!!

siva // ശിവ said...

തീക്ഷണമായ വരികള്‍....

അരുണ്‍ കായംകുളം said...

ബോസ്സ്,
താങ്കളുടെ എല്ലാ കവിത വായിച്ചിട്ടും പറയുന്ന അതേ അഭിപ്രായം തന്നെ
മനസിനെ മുറിക്കുന്ന വരികള്‍
ഗംഭീരം

Typist | എഴുത്തുകാരി said...

ഇത്തിരി മൂര്‍ച്ച കുറഞ്ഞ മയമുള്ള കവിതകളും ആവാം ഇടക്കു്.

രതീഷ്‌ ചാത്തോത്ത് said...

ഗുരൂ...ഇത് അല്പം കടുപ്പമായി പോയി.മുന്‍പ് എഴുതിയവപോലെ ഉള്ളില്‍ നിറയുന്നില്ല.
ഇത്തിരി ലളിതമായി എഴുതാവുന്നതാണ്.ചിലയിടത്ത് ചേര്‍ച്ചകുറവും തോന്നായ്കയില്ല.

Sureshkumar Punjhayil said...

അരിയില്ലാത്ത രാവുകളില്
അമ്മിഞ്ഞ വറ്റിയ സ്തനങ്ങളില്
കൊഴുത്ത നീര്.... Manoharam.. Ashamsakal...!!!

ശ്രീ said...

പതിവു പോലെ... നന്നായിട്ടുണ്ട്, ആശംസകള്‍!

എന്‍.മുരാരി ശംഭു said...

ശ്ലഥബിംബങ്ങള്‍ കൊണ്ട് വായനക്കാരന് ചിന്തകള്‍ നല്‍കുന്ന വരികള്‍

ലേഖ said...

ഇത്രക്കും അശുഭാപ്തി വിശ്വാസം വേണോ? നോവിക്കുന്ന വരികള്‍..

ഷംസീര്‍ ഷംസി said...

ഹന്,
താങ്കളുടെ കവിതകള്‍ പൊതുവേ ആശയ പരമായി വളരെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് .. പലതും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു . പക്ഷെ ഈ കവിതയില്‍ ഉപയോഗിച്ച പോലെ ഇത്ര കഠിന പദങ്ങള്‍ ഉപയോഗിക്കാതെയും തീക്ഷ്ണമായ വികാരങ്ങള്‍ പ്രകടിപ്പിച്ചു കൂടെ ? ചില മോര്‍ച്ചറി കവിതകള്‍ പോലെ കഠിന സങ്കേതങ്ങള്‍ തന്നെ ഉപയോഗിക്കണോ വികാര തീക്ഷ്ണത വെളിവാക്കാന്‍ ?

സരളമായ പദങ്ങള്‍ ഉപയോഗിച്ച് വൈകാരികത നന്നായി അവതരിപ്പിച്ച ഒരു ബ്ലോഗ്‌ കവിത എന്റെ ശ്രദ്ധയില്‍ പെട്ടു , നിലാവ് ,മഞ്ചാടിക്കുരു കൊത്തംകല്ല്‌ ,വെള്ളരിപ്രാവ് , ,കടല്‍, മട്ടുപ്പാവ് തുടങ്ങി ലളിതമായ ബിംബങ്ങള്‍ മാത്രമേ ആ കവിതയില്‍ ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും ഒരു നിമിഷം പോലും വൈകാരികത നഷ്ടമായിട്ടില്ലെന്നു മാത്രമല്ല , വാക്കുകള്‍ മനസ്സിലേക്ക്‌ തറക്കുന്നു ... ലിങ്ക് ഇതാ ഇവിടെ ..

അമ്മയുടെ കുഴിമാടത്തിലെ കരിഞ്ഞ കാട്ടുമുല്ല, അമ്മിഞ്ഞ വറ്റിയ സ്തനങ്ങളില് കൊഴുത്ത നീര് ..
ആശയം പ്രകടിപ്പിക്കാന്‍ ഇത്തരം കാവ്യാത്മകം അല്ലാത്ത വാക്കുകള്‍ തന്നെ വേണമോ ? അതോ ഇങ്ങിനെ ഒക്കെ എഴുതിയാലേ ഉത്തരാധുനികം ആവൂ എന്നുണ്ടോ ?

ഹനലലതിന്റെ ഈ കവിതയിലെ വരികള് മനോഹരം തീക്ഷ്ണം എന്നും അതല്ല ലളിതം ആകണം എന്നും ‍പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു ... എന്റെ അഭിപ്രായം ഞാനും ..

ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ആകാവുന്നതാണ് .. ആശയം എന്തായാലും കവിതയിലെ വാക്കുകള്‍ ലളിത സുന്ദരങ്ങള്‍ ആവേണ്ടതുണ്ടോ ? ലളിതമായ വാക്കുകളാലും തീക്ഷ്ണമായ ആശയങ്ങള്‍ വരച്ചിടാന്‍ കഴിയില്ലേ ..?

---------

അഭിനന്ദനങ്ങള്‍ , നന്ദി ..എന്നതിലപ്പുറം ഇടക്കൊക്കെ നല്ല ചര്‍ച്ചകളും ആകാവുന്നതാണ് കവിതയില്‍

രഘുനാഥന്‍ said...

നല്ല കവിത...ആശംസകള്‍

ശ്രീഇടമൺ said...

ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍...

khader patteppadam said...

മി.ഹല്ലനത്ത്, എന്തൊക്കെയോ വീര്‍പ്പുമുട്ടലുകള്‍ മനസ്സിലുണ്ടെന്നു മനസ്സിലായി. പക്ഷെ കടലാസിലേക്കു വാര്‍ന്നു വീണപ്പോള്‍ അതു കവിതയായില്ല. നിര തെറ്റിയ കല്ലുകള്‍ പോലെ കുറെ വാക്കുകള്‍. ക്ഷമിക്കുക. താങ്കള്‍ക്ക് നന്നായി എഴുതാന്‍ കഴിയും.പിന്നെ എന്തേ ഇങ്ങനെ..?. നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു.

മാക്രി said...

മേശപ്പുറത്ത് കത്തിയും നൂലും കാത്ത് വായുംപൊളിച്ചു അന്ധാളിച്ചു കിടക്കുന്ന പോക്കാച്ചിത്തവള ചിന്തിക്കുന്നതു പോലെ മാത്രമല്ല, ഹല്ലലത്തിന് ഇതിനേക്കാളും നന്നായി കവിതയെഴുതാന്‍ കഴിയും. നല്ല വയനാടന്‍ കവിത. ഇങ്ങട്ട് ഇറക്കിവിട്....

കണ്ണനുണ്ണി said...

തീഷ്ണമായ വരികള്‍ ,എപ്പോഴത്തെയും പോലെ....
അതിയായ ആഗ്രഹമുണ്ട്... optimistic ആയ ഒരു കവിത താങ്കളുടെ തൂലികയില്‍ നിന്ന് പിറവി എടുക്കുന്നത് കാണാന്‍.. ഒന്ന് ശ്രമിച്ചുടെ ? ഒരിക്കല്‍..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പൊള്ളുന്ന കാഴ്ചകള്‍..

Sukanya said...

"അനാഥയായ തെരുവ് കുഞ്ഞിന്പട്ടിണിയൊടുക്കാനായ്റീത്ത് കൂമ്പാരം" ശരിയാണ്, ജീവിച്ചിരിക്കുമ്പോള്‍ ആരും ഒന്നും ഓര്‍ക്കാറില്ല.

hAnLLaLaTh said...

ഹരീഷ് തൊടുപുഴ
ശ്രീജിത്ത്‌
ramaniga
കൊട്ടോട്ടിക്കാരന്‍...
പാവത്താന്‍
raadha
വീ കെ
siva // ശിവ
അരുണ്‍ കായംകുളം
Typist | എഴുത്തുകാരി
Sureshkumar Punjhayil
ശ്രീ
എന്‍.മുരാരി ശംഭു
ലേഖ
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
രഘുനാഥന്‍
ശ്രീ ഇടമണ്‍
കണ്ണനുണ്ണി
Sukanya

...എന്നെ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി...ഇനിയുമീ വഴി വരുമല്ലൊ.

രതീഷ്‌ ചാത്തോത്ത്
ഞാന്‍ ശ്രമിക്കാം...ബോധപൂര്‍വ്വമല്ല.

വയനാടന്‍
അല്പം പഴയതാണ് ഈ കവിത
അതു കൊണ്ട് തന്നെയാകാം പഴക്കം തോന്നിക്കുന്നത്.

മാക്രി
ശ്രമിക്കാം സുഹൃത്തെ...നിര്‍ദേശത്തിന് നന്ദി

hAnLLaLaTh said...

ഷംസീര്‍ ഷംസി

khader patteppadam

എന്നെ എന്നും അലട്ടുന്ന ഒരു ചോദ്യമാണ് എന്താണു കവിത എന്നത്..
ഇന്നു വരെ നിയതമായ ഒരുത്തരം എവിടെ നിന്നും ലഭിച്ചില്ല എന്നതാണ് സത്യം.
പാറക്കടവിന്റെ മിനിക്കഥകള്‍ വായിച്ചു അത് പോലെ സ്വയം എഴുതിയാണ് ഞാന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.
അതിനിടക്ക് എഴുതിയ ചില സൃഷ്ടികള്‍ കവിതകള്‍ എന്ന പേരില്‍ അച്ചടിച്ചു വന്നപ്പോള്‍ എഴുതാന്‍ ധൈര്യം വന്നു.
കാവ്യാത്മകമെന്നു എനിക്ക് തോന്നിയിട്ടില്ലാത്ത അല്ലെങ്കില്‍ കവിത എന്ന് ഒരിക്കലും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലതും കവിതയെന്നു കൊട്ടി ഘോഷിക്കപ്പെടുന്ന വിചിത്രമായ കാഴ്ച കണ്ടപ്പോഴാണ് അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ ശീലിക്കുകയും വരി മുറിച്ചെഴുതാന്‍ അറിയുകയും ചെയ്‌താല്‍ കവിയായി എന്ന അറിവില്‍ ഞാനെത്തിയത്.

ഇന്ന് ഒരു പക്ഷെ കവിയല്ലാത്ത/ കവയിത്രിയല്ലാത്ത ആരെയും കാണാന്‍ കഴിയാത്ത അവസ്ഥ കാണാം ചിലയിടങ്ങളിലെങ്കിലും...
ഓര്‍കുട്ടില്‍ പല കമ്യൂനിട്ടികളിലും കവിതകള്‍ എന്ന പേരില്‍ വരുന്നവ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നു , പലപ്പോഴും പത്ര വാര്‍ത്തകളില്‍ നിന്നും വരി മുറിച്ച്
നമുക്ക് കവിത നിര്‍മ്മിക്കാം എന്ന്.
എന്റെ ചില വരികളെന്കിലും എനിക്ക് സ്വയം തോന്നാറുണ്ട് കവിത അല്ല എന്ന്..!
ആത്മ വഞ്ചനയെന്നു വേണമെങ്കില്‍ പറയാം ..
എങ്കിലും മറ്റുള്ളവര്‍ അതേ പോലെ എഴുതുമ്പോള്‍ അതിനെ കവിത എന്ന് വിളിക്കുന്നുവെങ്കില്‍ ഞാന്‍ എനിക്ക് തന്നെ ബോധ്യമില്ലാത്തവ കവിതയെന്ന ലേബലില്‍ പ്രത്യക്ഷപ്പെടുന്നതിനോട് സാമ്യത പുലര്‍ത്തുന്നു എന്നത് കൊണ്ട് മാത്രം കവിതയാണെന്ന് സ്വയം വിശ്വസിപ്പിക്കുന്നു .

കവിത ' മനുഷ്യന്റെ സര്‍ഗ ക്രിയക്ക് പ്രാപ്യമാകാവുന്ന
ഏറ്റവും ആനന്ദ കരവും ഭദ്രവുമായ ഭാഷണം ആണെന്ന് ' ഷെല്ലി പറയുന്നു...
" പ്രശാന്തതയില്‍ അനുസ്മൃതമാകുന്ന ശക്തിയേറിയ വികാരങ്ങളുടെ ബഹിര്‍ഗമനമാണ് കവിത.
സമസ്ത വിജ്ഞാനത്തിന്റെയും സാരനിശ്വാസവും ചൈതന്യവുമാനത്", എന്ന് വേഡ്സ് വര്‍ത്ത് ...

"കവിത ഉദിക്കുന്നത് നമ്മുടെ ജീവിതമെന്ന ഭയാനകമായ നിഗൂഡതയെ കുറിച്ചുള്ള പ്രത്യക്ഷാവബോധത്തില്‍ നിന്നാണ്. പ്രപഞ്ച പ്രഹെളികയില്‍ തൂത്തുവാരിയ ജീവിതത്തെ കുറിച്ച് കവിത സ്വയം ചോദ്യങ്ങളുയര്‍ത്തുന്നു... " ( റൊളാണ്‍ട് ഡി പെനിവലി )

പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. .

ബോധപൂര്‍വ്വമായ ദുര്‍ഗ്രാഹ്യത അനുവാകന് കവിതയെ അപ്രാപ്യമാക്കുകയും
കവിത സ്വതന്ത്രമായും അതേ സമയം തന്നെ വിശകലനാതീതമായി നിലകൊള്ളുകയും ചെയ്യുമെന്ന് ഞാന്‍ തന്നെ ചിലയിടത്ത് അഭിപ്രായം എഴുതിയിട്ടുണ്ട് .
കവിതയില്‍ ബോധപൂര്‍വ്വമല്ലാതെയും അതേ സമയം തന്നെ ഉദാസീനത കൊണ്ടുണ്ടാകുന്നതുമായ നിഗൂഡതയാണ് ഇതില്‍ കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്...(നിഗൂഡത എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല ) എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്തത് ചിലപ്പോള്‍ ഏറ്റവും ലളിതമായി തന്നെ എഴുതേണ്ടി വരും.
പക്ഷെ ലാളിത്യം ഉണ്ടാകണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല..അങ്ങനെ ഉള്ള ശാഠ്യങ്ങള്‍ക്ക് മറുപടിയും ഇല്ല ....
ബോധ പൂര്‍വ്വമായ ഒന്നും ഞാന്‍ കവിതയില്‍ കൊണ്ട് വരാറില്ല..
എന്തിന്.... ഒരിക്കല്‍ എഴുതിയത് ഞാന്‍ തിരുത്തുന്ന പതിവ് പോലും ഇല്ല...
അതിന്റെ ജൈവികത തിരുത്തലില്‍ നഷ്ടമാകുമെന്ന് ഞാന്‍ ഭയക്കുന്നു ..
ഇതിലെ ദുര്‍ഗ്രാഹ്യത ബോധപൂര്‍വ്വമായി
സൃഷ്ടിച്ചതല്ല ...അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു ..

എനിക്കു ഷംസീര്‍ പറഞ്ഞത് പോലെ കവിതയ്ക്ക് മേല്‍ ഒരു ചര്‍ച്ച നടക്കുന്നത് കാണാന്‍ താല്പര്യം ഉണ്ട്..
എന്താണ് കവിത..?!
എങ്ങനെ ഒക്കെ ആവാം കവിത...?

ഇതൊക്കെ ഉയര്‍ന്നു വരാവുന്ന ചോദ്യങ്ങളാണ്..
ബൂലോകത്ത് മുമ്പേ വിഷയത്തില്‍ സംവാദങ്ങള്‍ നടന്നോ എന്നെനിക്കറിയില്ല..
തന്തയ്ക്കു വിളിയും വര്‍ഗ്ഗീയ ആക്രമണങ്ങളും നടത്തുന്ന തിരക്കുകള്‍ക്കിടയില്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്ക് ബൂലോകത്തെ ബുജികള്‍ക്കു സമയം കിട്ടിക്കാണില്ല..

ആരെങ്കിലും ഇടപെട്ട് പറഞ്ഞു തരുമെന്ന പ്രത്യാശയിലാണ്...ഞാന്‍..
ഷംസീര്‍ തന്നെ പറഞ്ഞു തന്നാലും മതി...

hAnLLaLaTh said...

ഷംസീര്‍ ശംസി
khader patteppadam

എന്നെ വായിച്ചതിനും ഇടപെട്ടതിനും നന്ദി..

Anonymous said...

priyappetta Han.... ,
namukku munne nadannu maranja mahaaradhanmaar
othiri panippettaanu pazhaya chittavattangalil
ninnu kavithaykku moksham koduthathu , saadhaaranakkarkkumkoodi avaye aaswaadyamaakiyathu.
pinneedu palarum kavithayil sthanathum
asthaanathum viplavapareekshanangal nadathi.
kadhayaano kavithayaano ennu thirichariyaan
kazhiyaatha avasthayilethichu.
grahikkaan kazhiyaathathaakanam kavitha
ennu viswasichu paraakramam kaattunnu chilar.
Han...paranjathupole aksharangal kootiyezhuthaan
seelikkukayum vari murichezhuthaan ariyukayum
cheythaal kaviyaayi enna arivu...
kavitha , orikkal ezhuthiyittu thiruthiyaal
jaivikatha nashtappedumennathu verum thonnal ,
orikkal varacha bhaagam maaychu kalanju veendum
athinekkal manoharamaayi varaykkunna oru
kochu kuttiyaayi maaruka , pakaram vaykkaan
nalla vaakkukal kittum, urappu !!!

enthaanu kavitha enna chodyathinte utharathinaayi valare aalochichu..
kavitha manohariyaayrikkanam..
orikkal vaayichaal veendum vaayikkaan thonnanam.
mattorulokathileykku vaayanakkarane
koottikkondupokanam ,swapnam kaanaanaayi.
oru swapnam kaattitharaan kazhinjaal
aa kavitha ulkrushtamaanu ennu njan parayum.

mattullavar , kavitha enna label nalki
pradarsippikkunnava nilavaaram kuranjavayaanenna
thiricharivu , kavithayude punarnirmaanathinu
oorjamaavanam ,allathe njanum atharam onninu
kavitha ennu naamakaranam cheyyaam ennuchinthichaal aa srushtikku
oru nisaasalabhathinte avasthayaakum.

enthokeyo ezhuthi,valare cheriya ariveyullu.
nallathinennu karuthi sweekarikkumallo !!!!
-geethachechi-

hAnLLaLaTh said...
This comment has been removed by the author.
Yesodharan said...

അല്ലു,കവിതെയെ കീരിമുരിച്ച്ചു പോസ്റ്റ്‌ മോര്ടം ചെയ്യാനൊന്നും എനിക്കറിയില്ല..താങ്കളുടെ കവിത എനിക്കിഷ്ടമായി.....

വരവൂരാൻ said...

നീറുന്ന മുറിവുകൾ തന്നെ വരികൾ.. നിന്നിൽ പ്രതീക്ഷയുണ്ട്‌..ആശംസകൾ

cpaboobacker said...

താങ്കള്‍ വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടകവിയാണ്. വളരെ മനോഹരമാണ് മിക്കരചനകളും. ഭാവുകങ്ങള്‍.

കുമാരന്‍ | kumaran said...

തീക്ഷ്ണ വരികളിലൂടെ താങ്കൾ വീണ്ടും പ്രതീക്ഷ കാത്തു..

നിതിന്‍‌ said...

uLLil nOvuNarthhunna kuRE nalla varikaL
muzhuvan kavithakaLum vaayichhilla
pinne varaam

നരിക്കുന്നൻ said...

വേനൽക്കാഴ്ചകൾ ഇഷ്ടമായി. കവിതയുടെ വിശദമാ‍യ തലങ്ങളിലേക്ക് എനിക്ക് പരിചയം ഇല്ല. പക്ഷേ, ഹൻല്ലലത്തിന്റെ ഈ വരികളിലെ തീക്ഷ്ണത എന്റെ മനസ്സിൽ കൊള്ളുന്നുണ്ട്. അത് മാത്രം മതി ഇത് ഇഷ്ടമായി എന്ന് പറയാൻ.

Areekkodan | അരീക്കോടന്‍ said...

(:)

Rani Ajay said...

തീക്ഷ്ണമായ വരികള്‍,ഇത്രക്ക് വേണോ?

മുരളിക... said...

ഭൂരിപക്ഷം പറഞ്ഞത് തന്നെയേ എനിക്കുമുള്ളൂ..

പ്രതിഭയുടെ കാര്യത്തില്‍ സംശയമില്ല.

khader patteppadam said...

ഹന്‍ ല്ലലത്തിന്റെ മറുകുറി നിഷ്കളങ്കവും ആത്മാര്‍ത്ഥത നിറഞ്ഞതുമായി തോന്നി.
മലയാള ഭാഷ ഇന്ന് ‍സവര്‍ണ്ണ നീരാളിപ്പിടുത്തത്തില്‍ നിന്നും ഏറെക്കുറെ മോചിതമാണ്.സമൂഹവും അതേ പാതയില്‍ത്തന്നെ.അതിനാല്‍ ഭാഷയ്ക്കുമേല്‍ പഴയ കടുത്ത വ്യാകരണ നിര്‍ബ്ബന്ധങ്ങളും കവിതയ്ക്കുമേല്‍ അനാവശ്യമായ നിയാമക തത്വങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ഇനി കഴിയില്ല.കവിതയുടെ രൂപ ഭാവം നിശ്ച യിക്കാനുള്ള പൂര്‍ണ്ണാവകശം കവിക്കു തന്നെ ഇന്നു ലഭ്യമാണ്. കവി ആരുടേയും പുറകേ പോകേണ്ടതില്ല. 'തനിക്ക് തന്‍റെ പാത' എന്നതില്‍ ഉറച്ചു നില്‍ക്കണം.സ്രുഷ്ടികള്‍ക്ക് കാവ്യാത്മകത്വം ഉണ്ടാകണമെന്നു മാത്രം. ഉയര്‍ന്ന രസാനുഭൂതി പ്രദാനം ചെയ്യാന്‍ കഴിയുന്ന ഭാവുകത്വം ഉണ്ടാകണം എന്നര്‍ത്ഥം. ഭാവുകത്വം മുറ്റി നില്‍ക്കുന്ന കധയും,നോവലും , ണാടകവുമെല്ലാം കവിതയാകാം. ഉദാ: ബഷീറിന്റെ ' അനര്‍ഘനിമിഷം'.
പക്ഷെ, ഇന്നു കവിതയുടെ പേരില്‍ പുറത്തു വരുന്ന പലതും ചവറുകളാണ്.കാവ്യാത്മക ഗുണം ഇല്ല എന്നതു തന്നെ കാരണം.
പിന്നെ ലാളിത്യത്തിന്റെ പ്രശ്നം. ലാളിത്യത്തിലാണ് സുരഭിലമായ സൌന്ദര്യം ഒളിഞ്ഞിരിക്കുന്നത്.ഭാഷ ലളിതമാക്കാന്‍ അസമാന്യമായ കഴിവു വേണം. ആ കഴിവ് ആര്‍ജ്ജിക്കാനുഌള്ള പരിശ്രമമാണ് പുതിയ എഴുത്തുകാര്‍ക്ക് ഉണ്ടാകേണ്ടത്.
ഹല്ലലത്തിനു ഹന്‍ ല്ലലത്തിന്റെ വഴി..തുടരുക..മുന്നേറുക.

സബിതാബാല said...

വളരെ ഉള്‍കരുത്തുള്ള വരികള്‍..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കവിത വായിച്ചു. പിന്നെ നീണ്ട അഭിപ്രായങ്ങളും .
എന്തൊക്കെയായാലുമ്ം ആശയസമ്പുഷ്ടമാണ് കവിത. അഭിനന്ദനങ്ങൾ

deepz said...

വേനല്‍ കാഴ്ചകളില്‍ ദുഃഖം ക്രൂരതയുടെ മുഖം മൂടി അണിഞ്ഞുവോ ?

rajeshshiva said...

ഹായ് താങ്കളുടെ ആശയങ്ങള്‍ കൊള്ളാം സങ്കീര്‍ണമാണ് . അത് എന്നെന്നും ഓര്‍ക്കാന്‍ ഈണത്തില്‍ എഴുതിക്കൂടേ..?. നാലുവരി കവിത ചൊല്ലാന്‍ പറഞ്ഞാല്‍ കഴിയുന്ന തരത്തില്‍ ..ഞാനും ഇതുപോലത്തെ വരികള്‍ എഴുതാറുണ്ട് .എങ്കിലും ഈണത്തില്‍ ചൊല്ലുന്നതാണ് കവിത എന്നാണു എന്റെ അഭിപ്രായം .

rajeshshiva said...

കവിതയ്ക്ക് വൃത്തം വേണമെന്ന് ആരും ഇന്ന് പറയില്ല..പ്രഗല്‍ഭമതികള്‍ പോലും ..എന്നാല്‍ ചൊല്ലലിന് ഈണം,താളം ഇവ വേണ്ടേ ?..ഇല്ലെങ്കില്‍ ഗദ്യവും പദ്യവും തമ്മിലെന്ത് വ്യത്യാസം ?.നാളെ താങ്കള്‍ എഴുതിയ കവിത ചൊല്ലാന്‍ ആരെങ്കിലും പറഞ്ഞാല്‍ എന്ത് ചെയും ?.ഞാന്‍ ഇത് പറയുന്നതില്‍ കുഴപ്പമില്ലല്ലോ ..അല്ലെ?കാരണം താങ്കളുടെ വരികള്‍ എല്ലാം നല്ലതാണ് . ആനുകാലികങ്ങളില്‍ ഗദ്യകവിത എന്നുപറഞ്ഞ്‌ വരുന്ന കവിതകളുടെ രഹസ്യം നന്നായ്‌ അറിയാവുന്ന ഒരാളാണ് ഞാന്‍ .കുറച്ചു മാഗസിന്റെ എഡിറ്റെര്മാരെ അറിയാം .അവര്‍ പറയുന്നത് കേട്ടാല്‍ ചിരിവരും .

മനുഷ്യ മനസ്സില്‍ കരുണ
മരിച്ചു പോയ്‌ ...
എല്ലാത്തിലും കാളകൂട വിഷം
വമിയ്ക്കുന്നു ....
മനുഷ്യാ സ്നേഹമാകുന്ന പൂക്കള്‍
നിന്റെ മനസ്സില്‍ നിറയ്ക്കുക
എന്നാല്‍ നിന്റെ
സത്തകള്‍ സുഗന്ധമായ്‌
പുറത്തേയ്ക്ക് വരും .....

(ഇങ്ങനെ എഴുതുന്നതിനേക്കാള്‍ )

ഹൃത്തിലില്ല ലേശവും കരുണയാം സുഗന്ധമി, -
ന്നൊക്കെയും വമിച്ചിടുന്നു വിഷധൂമ കാളകൂടം
ലേശമായ് നിറച്ചിടുക സ്നേഹമെന്ന പൂവുകള്‍
വമിച്ചിടും സുഗന്ധമായ്‌ നിന്നിലുള്ള സത്തകള്‍

(ഇങ്ങനെ എഴുതിയാല്‍ നല്ലതല്ലേ ..ഓര്‍ത്തു വയ്ക്കാന്‍ നല്ലതല്ലേ ..?രണ്ടാമതെഴുതിയത് ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്നാ ഈണത്തില്‍ ചൊല്ലിനോക്കൂ )
രണ്ടും ഞാന്‍ എഴുതിയതാണ് കേട്ടോ വെറുതെ ഉദാഹരണത്തിന്‌ ...

എന്നാല്‍ നല്ല ഗദ്യകവിതകളെ ഞാന്‍ ബഹുമാനിയ്ക്കുന്നു .താങ്കള്‍ എഴുന്നതുപോലെയുള്ളവയെ .പക്ഷെ അതിനെ വേറൊരു സാഹിത്യ ശാഖയില്‍ പെടുത്തുകയാണ് വേണ്ടത് എന്ന് തോന്നുന്നു . രണ്ടു മൂന്നു ദിനം മുന്‍പ് മഹാകവിയായ മധുസൂതനന്‍ നായരുടെ ഇന്റര്‍വ്യൂ കണ്ടിരുന്നു .മഹത്തരമായിരുന്നു .

khader patteppadam said...

മി.രാജേഷ്ശിവന്‍റെ അഭിപ്രായം വായിച്ചു. കവിതയില്‍ സംഗീതത്തിന്‍റെ അതിപ്രസരം നന്നല്ല എന്നാണു എന്‍റെ വിനീതമായ അഭിപ്രായം.കവിതയില്‍ വേണ്ടത്‌ പുതു ഭാവുകത്വമാണു. അതുണ്ടെങ്കില്‍ അതില്‍ അന്തര്‍ലീനമായൊരു സംഗീതമുണ്ടാകും.വളരെ പ്രകടമല്ലാത്തതും സുവര്‍ണ്ണ നൂലിഴകള്‍ പോലെ നേര്‍ത്തതും സുതാര്യവുമായ ആ സംഗീതധ്വനികള്‍ മതിയാകും കവിതയിലെ ഭാവുകത്വത്തെ സമ്പുഷ്ടമാക്കുവാനും അനുവാചക മനസ്സുകളില്‍ അവാച്യമായ അനുഭൂതി വിശേഷങ്ങള്‍ പ്രദാനം ചെയ്യുവാനും. 'ചോര വീണ മണ്ണില്‍..' ചടുലമായ ഒരു പടപ്പാട്ടാണു. ആ അര്‍ത്ഥത്തില്‍ അത്‌ ആസ്വാദ്യകരവുമാണു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും അതേ രസാനുഭൂതിയോടെ നമുക്ക്‌ ആസ്വദിക്കാം. പക്ഷെ അവയൊന്നും കവിതയുടെ സരള ഭാവങ്ങളിലെത്തി നില്‍ക്കുന്നു എന്ന് ആരും പറയുകയില്ലല്ലൊ.

rajeshshiva said...
This comment has been removed by the author.
rajeshshiva said...

@khader patteppadam
പിന്നെ താങ്കള്‍ ഈ ബ്ലോഗ്‌ ഒന്ന് നോക്കൂ അപ്പോള്‍ മനസിലാകും നമ്മുടെയെല്ലാം പരിമിതി . സൌന്ദര്യാത്മകമായ് എഴുതുന്നവരും ഇന്നുണ്ടെന്നു മനസിലാകും . ഈ ബ്ലോഗിന് വായനക്കാരും അധികം ഇല്ല .കാരണം ഇന്നത്തെ കാലം യഥാര്‍ത്ഥ സാഹിത്യത്തെ തള്ളിക്കളയുന്നു . . അവരുടെ പദ സമ്പത്തും ഭാവനയും കൈവരിയ്ക്കാന്‍ ശ്രമിയ്ക്കുക .. ദയവായ്‌ ഈ ബ്ലോഗ്‌ കാണുക .

http://shajitknblm.blogspot.com/

അനുരൂപ് said...

വേനല്‍ക്കാഴ്ചകളില്‍ ഹനുവിന്റെ മുന്‍പത്തെ കവിതകളുടെയത്ര തീവ്രത തോന്നിയില്ല. പക്ഷെ കടുപ്പമുള്ള പദങ്ങള്‍ സുഹൃത്തിന്റെ പല കവിതകളിലും മാറ്റേറ്റിയിട്ടുണ്ട്. തീവ്രതകൂട്ടിയിട്ടുണ്ട്.

ആശംസകള്‍

khader patteppadam said...

മി.രാജേഷ്‌ ശിവ, താങ്കള്‍ ചൂണ്ടിക്കാണിച്ചു തന്ന കവിത ഞാന്‍ ആസ്വദിച്ചു. പക്ഷെ മലയാള കവിത അവിടെ നിന്നൊക്കെ കുറെ മുന്നോട്ടുപോയിട്ടുണ്ട്‌. അത്‌ നാം കാണാതിരുന്നുകൂട. ചുരുങ്ങിയ പക്ഷം മാധവിക്കുട്ടിയോളം,അല്ലെങ്കില്‍ സച്ചിദാനന്ദനോളം, നമ്മുടെ കവിത വികസിച്ചിട്ടുണ്ട്‌ . നമ്മളില്‍ പലര്‍ക്കും നാം സ്വയം തീര്‍ത്ത വ്ര്‍ത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ പ്രയാസമുണ്ട്‌ എന്നതാണു സത്യം.

rajeshshiva said...

@khader patteppadam,

എന്തായാലും നമ്മള്‍ തമ്മില്‍ ഇതേക്കുറിച്ച് തര്‍ക്കം വേണ്ട .ഒരിടത്തും എത്തില്ല .

അമ്മയായ ബാലാമണിയമ്മയുടെ കാല്‍ഭാഗം കഴിവ് പോലും മാധവിക്കുട്ടിയ്ക്ക് ഇല്ല എന്നത് സത്യം .അത് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ് .
സിനിമയെ കുറിച്ചും ഗാനത്തെ കുറിച്ചും ചോദിച്ചാല്‍ ഭൂരിഭാഗം പറയും -പപ്പേട്ടന്റെയും ഭരതേട്ടന്റെയും കാലമായിരുന്നു നല്ലത് , ഗാനത്തില്‍ വയലാറും ,ദേവരാജന്‍ മാഷും , പിന്നീടുവന്ന രവീന്ദ്രന്‍ മാഷും ഒക്കെ കിടിലം ആയിരുന്നു എന്ന് . പക്ഷെ കവിതയുടെ കാര്യം വരുമ്പോള്‍ മാത്രം പഴയതൊക്കെ പൊളിച്ചെഴുതനം പുതിയത് സ്വീകരിയ്ക്കണം എന്ന് പറയുന്നത് മനസിലാകുന്നില്ല . എനിയ്ക്ക് തോന്നുന്നത് ഒന്നും പഠിയ്ക്കാന്‍ മെനക്കെടാന്‍ വയ്യ .അല്ലെങ്കില്‍ മാറിയ ലോക ക്രമത്തില്‍ അതിനുള്ള സമയമില്ല .എല്ലാ കലാ /സാഹിത്യ മേഖലയിലും ഇത്തരം മൂല്യച്യുതി വന്നിട്ടുണ്ട് .

khader patteppadam said...

മി.രാജേഷ്‌ ശിവ.. ജയിക്കാനായി തര്‍ക്കിക്കുക എണ്റ്റെ ലക്ഷ്യമല്ല . ഒരു ചെറിയ സംവാദം എന്ന നിലയ്ക്കാണു ഞാന്‍ മറുകുറികള്‍ എഴുതിയത്‌.നല്ല സംവാദം കൂടുതല്‍ കൂടുതല്‍ പ്രകാശം മനസ്സിലേക്കു കടന്നു വരന്‍ ഇടയാക്കും എന്നു കരുതുന്ന ഒരാളണു ഞാന്‍ . താങ്കളുടെ വാദഗതികള്‍ ശരിയെന്നു ബോദ്ധ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഞാനത്‌ അംഗീകരിക്കും . പഴയതിനെ അപ്പാടെ തള്ളിക്കളയണമെന്ന അഭിപ്രായക്കാരനല്ല ഞാന്‍. പക്ഷെ പഴയതില്‍ നിന്നും പുതിയതിലേക്കു കടക്കാനുള്ള ത്വര എപ്പോഴും നമ്മിലുണ്ടാകണം.അങ്ങനെയാണല്ലൊ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്‌. ഭാഷയിലും അങ്ങനെതന്നെ. 'ഇന്ദുലേഖ' മലയാളത്തിലെ ഉല്‍ക്ര്‍ഷ്ടമായ ആദ്യ നോവല്‍ എന്നാണു വെപ്പ്‌.പക്ഷെ ഇന്ദുലേഖയുടെ ഭാഷയും ശൈലിയും അതേപടി പിന്തുടരണമെന്ന് പിന്‍ ഗാമികള്‍ വാശിപിടിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി..?. 'ഇന്ദുലേഖ'യില്‍നിന്നും 'ഖസാക്കിണ്റ്റെ ഇതിഹാസ'ത്തിലേക്കുള്ള വളര്‍ച്ച നാം കാണാതിരുന്നുകൂട. ചങ്ങമ്പുഴയില്‍ നിന്നും മാധവിക്കുട്ടിയിലേക്കുള്ള കവിതയുടെ ഗതിമാറ്റവും ഇതേ അര്‍ഥത്തില്‍ തന്നെയാണു നാം നോക്കിക്കാണേണ്ടത്‌ . ഏതായാലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും ഇങ്ങനെയൊരു ആശയ കൈമാറ്റത്തിനു സാഹചര്യമുണ്ടായതിലും സന്തോഷം.

raadha said...

കാള കൂടം നുരയുന്ന പാല്‍ക്കുടവുമായി
കണ്ണനെ തേടുന്ന
ഗോപിക

വീ കെ said...

ചർച്ചയിൽ ഒരു കാഴ്ചക്കാരനായിരുന്നു.
കവിത എങ്ങനെയിരിക്കുമെന്ന് അറിയുവാനാണ് കാത്തു നിന്നത്.പക്ഷെ ഒരു തീരുമാനം ആയില്ല.

ഇനിയും വരാം.

കുക്കു.. said...

my wishes..

.......മുഫാദ്‌.... said...

തീവ്രത അല്പം കൂടിപ്പോയ പോലെ....പക്ഷെ മനസ്സില്‍ തുളച്ചു കയറുന്നു പല വരികളും...

Anonymous said...

vaedanippikkunna vaenalkazhchakal....

മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് said...

nice peoem

ഷേര്‍ഷ said...

othiri valiya alukal comments post cheytha ivide ente commentinu vilayilla ennathu kondu no comments.
sorry.
visit my site.
http://malayalikootam.ning.com
ok
kanam

comiccola said...

വളരെ നന്നായിരിക്കുന്നു........

ㄅυмα | സുമ said...

വളരെ വളരെ നന്നായിരിക്കുന്നു ട്ടോ...

കത്തി എടുത്ത് മനസ്സ് കുത്തി കീറിയ ഒരു ഫീല്‍.... :-/

സുനില്‍ പണിക്കര്‍ said...

''കവിതയെന്ന ലേബലില്‍ വരുന്ന പലതും കണ്ടാണ് എനിക്ക് ആശയക്കുഴപ്പം ഉണ്ടായത്..''

ഹൻലലത്ത്‌..
ഇതിനെക്കുറിച്ചാണ്‌ ഇപ്പൊ
എന്റെ ബ്ലോഗിൽ ചർച്ച നടക്കുന്നത്‌..
പണിക്കർ സ്പീക്കിംഗ്‌
ലിങ്കുന്നതിൽ ക്ഷമിക്കുക..

ശ്രീജിത്ത്‌ said...

കാള കൂടം നുരയുന്ന പാല്‍ക്കുടവുമായി
കണ്ണനെ തേടുന്ന
ഗോപിക,.????

Omar said...

vaedanippikkunna vaenalkazhchakal....