.....

28 August 2009

ശേഷിപ്പ്‌

പുഴയെ സ്നേഹിച്ചു
പുഴയോടൊന്നിച്ച്
ഒഴുകിയവനാണ് ഞാന്‍

അതിഥികള്‍ക്കായൊരുക്കിയ
കാഴ്ച്ചകളുമായി
പുഴ,എന്നുമെന്നും
കാത്തിരിക്കാറുണ്ട്

പുഴയുടെ അടിത്തട്ടില്‍
സ്വര്‍ഗം കാണാനായി
വിരുന്നു പോയവരാണ്
അച്ഛനുമമ്മയും

കള്ളു മണക്കുന്ന
അച്ഛന്‍റെ വാക്കു കേട്ട്
എതിര്‍പ്പിന്‍റെ
സ്വരമറിയാത്ത അമ്മ
അച്ഛനൊന്നിച്ചു യാത്ര പോയി

അന്നെനിക്കായൊരുക്കിയ
ഇഡ്ഡലി തണുത്തിരുന്നു
ഈച്ച ചത്തു കിടന്ന
ചട്നിയില്‍
അമ്മയുടെ കണ്ണീരുണ്ടെന്ന്
ഞാനറിഞ്ഞിരുന്നില്ല

ശ്വസന നാളത്തില്‍
സ്നേഹം നിറയ്ക്കുന്ന
പുഴയുടെ കൂടെ
അന്തിയുറങ്ങിയ
അച്ഛനുമമ്മയും
മൂന്നാം നാള്‍ പുറത്തു വന്നു

ചീര്‍ത്ത ശരീരങ്ങളില്‍
മത്സ്യങ്ങള്‍ ചുണ്ടു ചേര്‍ക്കുമ്പോള്‍
അവരെന്താണ്
ഇക്കിളിപ്പെടാത്തതെന്ന്
എനിക്കറിയില്ലായിരുന്നു

ഇപ്പോള്‍
എന്‍റെ കാമുകിയും
മത്സ്യക്കുഞ്ഞുങ്ങളുടെ
ചുംബനം തേടി
പുഴയുടെ മടിത്തട്ടില്‍
ഇടം തേടിയിരിക്കുന്നു

എന്‍റെ ചുവന്ന ഹൃദയം
പകരം കൊടുത്ത്
പുഴയുടെ ചില്ലു ഹൃദയം
അവള്‍ സ്വന്തമാക്കി

അവള്‍ക്കായി, പുഴ
സ്വപ്നങ്ങളെ പ്രസവിക്കുന്ന
മത്സ്യക്കുഞ്ഞുങ്ങളെ
കാത്തു വെച്ചിരുന്നു

ഇനി
അവളുടെ മെലിഞ്ഞ ഉടലും
ഋതുക്കള്‍ വിരിയുന്ന കവിളും
എല്ലാം പുഴക്കുള്ളതാണ്

എനിക്കായി
ഓര്‍മ്മകള്‍ മാത്രമാണുള്ളത്
ഉപ്പ് പുരണ്ട ഓര്‍മ്മകള്‍

39 comments:

മുരളിക said...

ഈച്ച ചത്തു കിടന്ന
ചട്നിയില്‍
അമ്മയുടെ കണ്ണീരുണ്ടെന്നു
ഞാനറിഞ്ഞിരുന്നില്ല .....
..ഒരു ഉപ്പുരസത്തിനു സാദ്ധ്യതയുണ്ടായിരുന്നു...
പക്ഷെ അത് അവസാന വരിയില്‍ കണ്ടു... കണ്ണും നിറഞ്ഞുപോയി.

Kalpak S said...

ഹന്‍ല്ലലത്ത് ....
അതിമനോഹരം എന്നു പറഞ്ഞാല്‍ പോര..!
കവിതകളിലെ വിഷാദ, വിരഹ, പ്രണയ, ഏകത്വ ഭാവങ്ങളുടെ സമ്മേളനം ...

ഇത്തിരി സാഡിസ്റ്റിക് ലുക്ക് പ്രൊഫൈലിന് ഉണ്ടോ എന്നൊരു സംശയം..!

ഇനിയും എഴുതുക ..

ആഗ്നേയ said...

വാക്കുകള്‍ കിട്ടുന്നില്ല...

PREMLAL said...

veendum veendum ezhuthoo. ormakal palappozhum dukhamanu suhruthe.

വെള്ളിനക്ഷത്രം (കവിതകള്‍) said...

ഹന്‍ല്ലലത്ത്,
എനിക്കായി ഓര്‍മ്മകള്‍
മാത്രമാണുള്ളത് ഉപ്പ്
പുരണ്ട ഓര്‍മ്മകള്‍!
അവസാന വരികള്‍
അതിമനോഹരം,ഇനിയും എഴുതുക ..

മിഴി വിളക്ക് said...

താങ്കളുടെ വരികളൊക്കെ തന്നെ വളരെ ആഴമേറീയതാണ്..ഉള്ളീന്റെ ഉള്ളിലേക്കിങ്ങനെ ആഴ്ന്നിറങ്ങുന്നുണ്ടവ....ഹ്ര്ദയത്തെ കോര്‍ത്തുവലിക്കുന്ന മാതിരി...നൊമ്പരങ്ങളായ്, വിഷാദമായ്,ഗദ്ഗദങ്ങളായൊക്കെ..

Krupa said...

എനിക്കായി
ഓര്‍മ്മകള്‍ മാത്രമാണുള്ളത്
ഉപ്പ് പുരണ്ട ഓര്‍മ്മകള്‍

........................
വരികളില്‍ എന്റെ മനസു എന്നൊടു സംസാരികുന്നപോലെ ഒരു അനുഭവം 
മനസുതുറന്നു ഇനിയും ഇനിയും എഴുതണം സുഹൃത്തെ

ദേവതീര്‍ത്ഥ said...

ഹൃദയത്തെ തൊടുന്ന വരികള്‍
ചുഴിയും മലരിമില്ലാതെ നിശ്ശബ്ദമായ കടല്‍ കരയുന്നു
എഴുതുക ഒരുപാട്

ജ്യോനവന്‍ said...

പുഴക്കവിത നന്നായി

Shooting star - ഷിഹാബ് said...

ഈ ബ്ലോഗ് ആദ്യായിട്ടാകാണുന്നത്. ലളിതം മനോഹരം വളരെ ഇഷ്ട്ടായീ.കവിതയും ഗംഭീരം എന്നിട്ടും എന്റെ ബ്ലോഗ് നോക്കി നല്ല അഭിപ്രായം പറഞ്ഞ വിനയം ഒരു അലങ്കാരമായി കിടക്കുന്നു ഹല്ലത്തിന്. സ്ഥിരം സന്ദര്‍ശകനായിരിക്കും ഇനീ ഞാന്‍. കൂടുതല്‍ എഴൂതുക.
കഴിയുമെങ്കില്‍ word varification എടുത്തു മാറ്റുക.

ഇന്നലെ മാഷ്‌ പറഞ്ഞു ...നമ്മള്‍ ഉറുമ്പുകളെ പോലെ ഐക്യപ്പെടണം എന്ന് said...

......puzhakalil urangunna snehithante ormakalil njaanum ente ormakalum ithiri neram virangalichu ninnu ennathu vaasthavam.....vaakkukale korthinakkunna reethiyil oru puthuma ullathaayi thonniyathum ezhuthukaarante maatram kazhivu....

Niranjana said...

vedana vedana lahari pidikkum
vedana njaanathil muzhukatte...

nannayi ennalla..
eviteyokkeyo sparsikkunnu
sathyamayum...

ആമി said...

കണ്ണു നന്യ്ക്കുന്നു വാക്കുകള്‍...

khader patteppadam said...

ഹന്‍ല്ലലത്ത്‌, താങ്കളുടെ പുതിയ പോസ്റ്റുകള്‍ കാണാതെ അല്‍പം വിഷമത്തിലായിരുന്നു ഞാന്‍. ദിവസവും ബ്ളോഗ്‌ പരിശോധിക്കാറുണ്ട്‌. ഇത്‌ പഴയ പോസ്റ്റ്‌ പുന:പ്രസിദ്ധീകരിക്കുന്നതാണോ..? എന്തായാലും നന്നായി. ലളിതം; മനോഹരം. അഭിനന്ദനങ്ങള്‍

cEEsHA said...

naalukallku shesham veendum... nannayi hanla...


O T: orkut profile evideppoyi..?

Faizal Kondotty said...

nice...

nikhimenon said...

good one

വയനാടന്‍ said...

അവള്‍ക്കായി, പുഴ
സ്വപ്നങ്ങളെ പ്രസവിക്കുന്ന
മത്സ്യക്കുഞ്ഞുങ്ങളെ
കാത്തു വെച്ചിരുന്നു....

ആരെ ഇഷ്ട്ടപ്പെടണമെന്ന സംശയത്തിലാണു ഞാൻ, പുഴയെയോ അതോ????
ഓണാശം സകൾ

kaayalarikath said...

പുഴയുടെ കാമുകനാണ് ഞാന്‍ .നിലാവിന്റെയും.. പൂര്‍ണ ചന്ദ്രനുള്ള എല്ലാ രാവുകളിലും ഞങ്ങളുടെ പുഴയോരത്ത് അവളുമായി കിന്നാരം പറഞ്ഞിരുന്നാണ് എന്റെ ബാല്യവും കൌമാരവും കടന്നുപോയത്‌.എന്തിനാണെന്റെ പുഴയെ കുറിച്ചിങ്ങനെ പേടിപ്പെടുത്തുന്ന, കനലും സങ്കടവും കലര്‍ന്ന ചിത്രങ്ങള്‍ നെയ്തു കൂട്ടണത്. നിലാവ് പുഴയിലിങ്ങനെ വീണു കിടക്കുന്ന ഒരു രാത്രിയില്‍ വരുമോ ഞങ്ങളുടെ കായലോരത്ത്? ആശ്വാസവും സമാധാനവും തരുന്ന എല്ലാ സംഘര്‍ഷങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു ശാന്തി നല്കണ ഞങ്ങളുടെ പുഴയില്‍ എല്ലാം മറന്നു നിലാവിന്റെ ലഹരിയില്‍ ലയിച്ചു നില്‍ക്കാന്‍ ഒരു ദിവസം?സ്നേഹം പൂക്കണ കുറെ കവിതകള്‍ തരും അവള്‍ .ഒരു ഗ്രാമത്തെ തീറ്റിപ്പോറ്റണ അവളുടെ കുറെ കഥകളും.

Gita. said...

kaamukante , chuvanna hrudayam pakaram koduthu
aval puzhayude chillu hrudayam swanthamaakiyappol
avalkkaayi puzha swapnangale prasavikkunna
malsyakkunjungale kaathuvachirunnille ,
aa swapnangalude avakaasiyaakuka..
ava kavithakale prasavikkate !!!
( evideyaayirunnu Han.. ?enthaayaalum varavu
aaghoshamaakeettundu )
hrudayam niranja aasamsakal.
-geethachechi-

രതീഷ്‌ ചാത്തോത്ത് said...

absolutely great..!!!

I MISS YOU...

അരുണ്‍ കായംകുളം said...

വീണ്ടും വേദനിപ്പിക്കുന്ന വരികളുമായി വന്നു അല്ലേ?
:()

കൊട്ടോട്ടിക്കാരന്‍... said...

എല്ലാം മനസ്സിലാവുന്നുണ്ട്...
എന്തൊക്കെയോ മനസ്സിലായിട്ടുമുണ്ട്...

അഭിജിത്ത് മടിക്കുന്ന് said...

ഇനിയുമുണ്ടോ ആ പുഴയില്‍ വേദനകള്‍?

sudhakaran said...

oru blogile varikalil nee chalichu chertha aa nombarathinte neettal undallo, athu ennilekku avahicheduthu oru velichappadinte vaalthumbile olikkan madichu nilkkunna chora ppadukalakki veruthe kuri thodan thonunnu. sudhakaran.

SAMAD IRUMBUZHI said...

:)

haroonp said...

അതെ ഹന്‍ദലത്ത്,ജീവിതം നമുക്കായ് ചുരത്തുന്നതു
‘ഉപ്പുരസം’തന്നെ,കൂടെ ഇത്തിരി കണ്ണീരും ! അതിനും
ഉപ്പുതന്നെ രസം !!

ഗൗരി said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

anitha said...

puzha hridyamayirikkunnu.............

മലയാ‍ളി said...

..........!

കലാം said...

നിന്നെ ആദ്യം വായിച്ചറിഞ്ഞ കവിതകളിലൊന്ന്.
നിന്റെ ഉള്ളിലെ തീയിന്റെ ചൂടറിഞ്ഞ രചനകളില്‍ ഒന്ന്.

ഹന്ല്ലലത്, മറന്നുവോ?
ഇനി ആ സൌഹൃദക്കൂടിലേക്ക് നീ തിരിച്ചു വരില്ലെന്നാണോ?

തിരൂര്‍കാരന്‍ said...

ഹന്ല്ലലത്
നിന്റെ കവിതകള്‍ക്കായി കാത്തിരിക്കുന്നു,

നരിക്കുന്നൻ said...

ഒരുപാട് നാളുകൾക്ക് ശേഷം, നിന്റെ വരികൾക്കായി ഞാൻ ഓടിയെത്തിയത് മിടിക്കുന്ന ഹൃദയത്തോടെയാണ്. നീ ഇനിയും പറയാൻ വച്ചതെന്തായിരിക്കുമെന്ന് അറിയാൻ.

“ഇനി
അവളുടെ മെലിഞ്ഞ ഉടലും
ഋതുക്കള്‍ വിരിയുന്ന കവിളും
എല്ലാം പുഴക്കുള്ളതാണ്

എനിക്കായി
ഓര്‍മ്മകള്‍ മാത്രമാണുള്ളത്
ഉപ്പ് പുരണ്ട ഓര്‍മ്മകള്‍“

പച്ചയായ ചിന്തകളുടെ കലർപ്പില്ലാത്ത വരികൾ.

pandavas... said...

നന്നയിട്ടുണ്ട് കൂട്ടുകാരാ.. നല്ല മനസില്‍ തോടുന്ന വരികള്‍.

തേജസ്വിനി said...

നൊമ്പരപ്പെടുത്തി ട്ടോ...

Echmukutty said...

ഉപ്പു രസം.......

Remya Mary George said...

പുഴയുടെ ആഴവും ,സ്വപ്നങ്ങളും
നിങ്ങളെ വല്ലാതെ കൊതിപ്പിക്കുന്നുണ്ടല്ലേ ?

പ്രിന്‍സ് said...

മിഴി നിറച്ചുകളഞ്ഞു

noufu said...

പ്രിയ സുഹൃത്തേ ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത് .....
അറിയില്ല എനിക്ക് എന്ത് പറഞ്ഞാണ് നിങ്ങളെ പുകഴ്തെണ്ടത് എന്ന്.......
കാരണം എന്നോ ഒരിക്കല്‍ മനസിന്റെ ഇടനാഴികകളില്‍ കേട്ട് മറന്ന
ഒരു കാലൊച്ച ഉണ്ടായിരുന്നു .....അതിനു പാലപ്പൂവിന്റെ മണവും പട്ടിന്റെ
നൈര്‍മല്യവും ഉണ്ടായിരുന്നു.......കാമത്തിന്റെ ഭീകര മുഖം അതിന്റെ കണങ്കാല്‍
മുതല്‍ അരിച്ചു കയറി തിന്നു തീര്‍ത്ത കഷ്മലന്മാര്‍ക്ക് നേരെ ഒരു പെരുവിരല്‍
എങ്കിലും ചൂണ്ടാന്‍ അന്ന് ഞാന്‍ ആശിച്ചിരുന്നു........പക്ഷെ കാലം അന്ന് എനിക്ക്
ഒരു പാട് പരിമിതികള്‍ തന്നിരുന്നു .......................
എങ്കിലും സുഹൃത്തേ ഞാനറിയുന്നു നിങ്ങളെ നിങ്ങളുടെ കവിതയെ....എല്ലാം നന്നായി....
എന്നും നന്മകള്‍ നേരുകയും ഇത് പോലുള്ള കവിതകള്‍ ഇനിയും പിറക്കുകയും
ചെയ്യണമെന്ന അപേക്ഷയോടെ നിര്‍ത്തട്ടെ ..............