.....

05 October 2009

നീയും ഞാനും

നീ അഗ്നിയാണ്
ആളിപ്പടര്‍ന്ന്
പാപങ്ങളെയെല്ലാം
നക്കിതുടയ്ക്കുന്ന
യാഗാഗ്നി

നീ ജലമാണ്
എന്‍റെ ഭാരങ്ങളെയെല്ലാം
ആവാഹിച്ചെടുത്ത്
ഭാരമില്ലാതെ
എന്നെ മടക്കിത്തരുന്ന
തീര്‍ഥം

നീ വായുവാണ്
ചുട്ടു പഴുത്ത
എന്‍റെ നിശ്വാസങ്ങളെ
ആഗിരണം ചെയ്ത്
നിറഞ്ഞ ശ്വാസം തരുന്ന
കാരുണ്യം

നീ ഭൂമിയാണ്‌
ജീവനുറങ്ങുന്ന
എന്‍റെ വിത്തുകള്‍ മുളപ്പിച്ചെടുത്ത്
മടക്കിത്തരുന്ന മണ്ണ്

നീ ആകാശമാണ്‌
എന്‍റെ ചിറകുകള്‍ക്ക്
അതിരുകളില്ലാതെ പറക്കാനായി
പതിച്ചു തന്ന
സഞ്ചാര പാത

നീ ഞാനാണ്
നിന്നെ തേടി നടന്ന്
ഒടുവില്‍
അലിഞ്ഞലിഞ്ഞ്
നീയായിപ്പോയ ഞാന്‍

31 comments:

ശിവ said...

നീ ഞാനാണ്....നല്ല ഭാവന....

മാന്മിഴി.... said...

നീ ഞാനാണ്
നിന്നെ തേടി നടന്നു
ഒടുവില്‍
അലിഞ്ഞലിഞ്ഞ്
നീയായിപ്പോയ ഞാന്‍
...........നന്നായിരിക്കുന്നു....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല വരികള്‍..
ഇനിയും വരാം.

moosa said...

നീ ഞാനാണ്
നിന്നെ തേടി നടന്നു
ഒടുവില്‍
അലിഞ്ഞലിഞ്ഞ്
നീയായിപ്പോയ ഞാന്‍
...........നന്നായിരിക്കുന്നു....

Anonymous said...

nannayi

rahman said...

സത്യമാണിത് .മനോഹരം .

m.k.khareem said...

neeyum njaanum verum mannu
mannil ninnum vannu odukkam mannileku

സന്തോഷ്‌ പല്ലശ്ശന said...

ലളിതം... മനോഹരം

നരിക്കുന്നൻ said...

നീ എല്ലാമാണ്. ലളിതമായി അടുക്കിവെച്ച ഈ വരികൾക്കൊടുവിൽ നീയും സ്വയം അറിഞ്ഞു.

നല്ല വരികൾ

poonilaavu said...

വേദനിപ്പിക്കാതെ ഒരു പ്രണയവും കടന്നു പോകില്ല.. ഒരു കവി പാടിയത് ഓര്മ വരുന്നു... "ആരാരും പ്രേമിക്കല്ലേ പ്രേമിക്കുവാന്‍ ആശിക്കല്ലേ.. ആശ നിരാശയിലാകും,, പ്രേമത്തിന്‍ തീകൊള്ളി തൊട്ടവരാരും പൊള്ളാതെ വീട്ടില്‍ മടങ്ങീട്ടില്ലാ......" സൂക്ഷിച്ചോ സഹോദരാ നീയും

strangerintimate said...

ne njaanaanu...
kollam nannayirikkunu

poonilaavu said...

നിന്റെ പ്രണയിനി അവള്‍ മാലാഖയുടെ വിശുദ്ധി ഹൃദയത്തില്‍ ഒളിപ്പിച്ചവളാണ്.. നീ ഇതു വാക്കുകള്‍ അവള്‍ക്കായി എഴുതിയാലും അവളുടെ സ്നേഹത്തിനു പകരമാവില്ല.. നിനക്കവളെ നിന്റേതു ആക്കാന്‍ കഴിയട്ടെ എന്ന നിറഞ്ഞ പ്രാര്‍ഥനയോടെ

ആര്‍ബി said...

nice

Areekkodan | അരീക്കോടന്‍ said...

):

suhura n majeed said...

:)

വയനാടന്‍ said...

ആകാക്ഷയോടെ വായിച്ചു വരികയായിരുന്നു; തീർന്നപ്പോൾ ഇപ്പോൾ എന്തു പറയണമെന്നറിയില്ല.

khader patteppadam said...

രണ്ടില്ല;ഒന്നേയുള്ളു എന്നത് സ്ഫടികമാം സത്യം.കവിത മനോഹരമായി ആ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ശ്രീജിത്ത്‌ said...

nannayirikkunnu,......

ഷാനമോള്‍ said...

:)നന്നായിട്ടുണ്ട് കേട്ടോ.. (അല്ലേലും അങ്ങനല്ലേ വരൂ.. ) :)

അഭി said...

നന്നായിരിക്കുന്നു

വീ കെ said...

nalla bhaavana...

aashamsakal..

അരുണ്‍ കായംകുളം said...

ക്ഷോഭിക്കുന്ന യൌവനത്തില്‍ നിന്ന് പിന്‍വാങ്ങിയല്ലേ?
:)

mini//മിനി said...

നീയും ഞാനും ഒന്നാണെന്നറിഞ്ഞാല്‍ പിന്നെന്ത് വിരഹദുഖം. ഈ പരമ സത്യം അറിയാത്തവരെല്ലെ മറ്റുള്ളവരെ ദ്രോഹിക്കുന്നത്,,,

ഭായി said...

നല്ല ഭാവന....!
അഭിനന്ദനങള്‍...വീണ്ടുമെഴുതുക!!!

Thasleem.P തസ്ലിം.പി said...

നന്നായിട്ടുണ്ട് കേട്ടോ.........
അഭിനന്ദനങള്........
please visit my blog...
thasleem

Kasim sAk | കാസിം സാക് said...

ആശംസകള്‍ ... :)

Bindhu Unny said...

ലളിതമനോഹരം! :)

Prabith said...

മനോഹരമായിരിക്കുന്നു ഇനിയും ആ തൂലിക ചലിക്കട്ടെ

ഭാനു കളരിക്കല്‍ said...

മനോഹരമായ കവിത. വളരെ ഇഷ്ടപ്പെട്ടു.

Shahida Abdul Jaleel said...

നല്ല വരികള്‍..
ഇനിയും വരാം.

Anonymous said...

നീയും ഞാനും