.....

03 November 2009

വെന്ത വാക്കുകള്‍..

വെന്ത വാക്കുകള്‍..
വറചട്ടിയില്‍
മുഖം പൂഴ്ത്തി മനസ്സ്....

അലച്ചിലില്‍ എത്താതെ പോയ
ഇടങ്ങളില്‍ നിന്നുള്ള
കാറിത്തുപ്പലുകള്‍...

വരണ്ട ചിന്തകളില്‍
ഉഷ്ണപ്പുണ്ണ് ...

ചിത മണം
സ്വപ്നങ്ങളെ ബാഷ്പമാക്കി
കടന്നു കളയുന്നു..

കണ്ണുകള്‍
ഒരിക്കലുമുണങ്ങാത്ത
നീരുറവകള്‍...

വറ്റാതെ പെയ്യുന്ന
ഭ്രാന്തിന്‍ തുള്ളികള്‍...

ഒരു പിടി ചോറ്
ആര്‍ത്തിയുടെ കണ്ണുകള്‍..

അവഗണനയുടെ
എച്ചില്‍ പാത്രത്തില്‍
പട്ടികള്‍ക്കൊപ്പമൊരു സദ്യ..

കള്ളിട വഴികളിലെ
മുഖമടിച്ചുള്ള വീഴ്ച..

കാറ്റിന്റെ ചിറകേറി
ആകാശത്തേക്കൊരു സഞ്ചാരം..

തിരികെ മണ്ണിലമരുമ്പോള്‍
കവിളിലൊട്ടിയ മണ്‍ തരികള്‍..
മണ്ണിനു നിന്റെ മണം

ഭ്രാന്ത് സിരകളില്‍
നുരയ്ക്കുന്ന പുഴുവിനെപ്പോലെ..

കവിത അമ്ല സ്പര്‍ശമായി
ആത്മാവില്‍ പൊള്ളുന്നു

അക്ഷര ഗര്‍ഭത്തില്‍
അസ്വസ്ഥതയുടെ തീരങ്ങളിലൂടെ
അപഥ സഞ്ചാരം..

പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും

വാക്കുകളുടെ ചതുരംഗം
എന്നും തോല്‍ക്കുന്നവന്നായി
ഒരു കള്ളക്കരു...

അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാം വലിച്ചെറിഞ്ഞ്‌
ഞാന്‍ എഴുന്നേല്‍ക്കും

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!

50 comments:

ഹന്‍ല്ലലത്ത് Hanllalath said...

....പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും...

Shankar said...

കൊള്ളാം

Umesh Pilicode said...

കൊള്ളാം മാഷെ

ഹരീഷ് തൊടുപുഴ said...

പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും


എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!


njangngaLkku nastappedan neeyundu..
vilikkan kazhiyathathu ente thetu..
mappirakkunnu...
vilikkam...vilikkum
sure..

ഒരു നുറുങ്ങ് said...

...പ്രണയം
അതൊരിക്കല്‍ പെയ്താല്‍
ജീവിതം മുഴുവന്‍ ചോര്‍ന്ന് കൊണ്ടേയിരിക്കും.
പിന്നെയത്,കേസും ഗുലുമാലുമാവും!

Anil cheleri kumaran said...

ടച്ചിങ്ങ്..

അനില്‍@ബ്ലോഗ് // anil said...

കാറ്റിന്റെ ചിറകേറി
ആകാശത്തേക്കൊരു സഞ്ചാരം..
തിരികെ മണ്ണിലമരുമ്പോള്‍
കവിളിലൊട്ടിയ മണ്‍ തരികള്‍..
മണ്ണിനു നിന്റെ മണം


ഹന്‍ല്ലലത്തേ,
കവിത നന്നായിരിക്കുന്നു.
മനസ്സിനെ സ്വതന്ത്രമാക്കി വിട്ടേരെ, അത് പറന്നു നടക്കട്ടെ.

comiccola / കോമിക്കോള said...

....പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും...

കൊള്ളാം മാഷെ...

സന്തോഷ്‌ പല്ലശ്ശന said...

അനുഭവമാണ്‌ ഹന്‍ല്ലല്ലത്തിനെക്കൊണ്ട്‌ ഇതൊക്കെ എഴുതിക്കുന്നത്‌ എന്നറിയാം. മനസ്സിലെ പ്രണയഭംഗം, വറുതിയില്‍ നിന്ന്‌ ഉയരുന്ന ഒരു തരം വിദ്വേഷം, പ്രതിഷേധം..ഈ ഭാവങ്ങള്‍ ഹന്‍ല്ലലത്തിന്‍റെ കവിതയില്‍ സ്വാഭാവികതയോടെ (ജൈവികതയോടെ, സത്യസന്ധതയോടെ) പ്രത്യക്ഷപ്പെടേണ്ടതാണ്‌. പക്ഷെ കണ്ണുകുത്തിപ്പൊട്ടിച്ച്‌ കവിളുപൊള്ളിച്ച്‌ കുറെവാക്കുകളെ കവിതയില്‍ നിറച്ച്‌ വായനക്കാരന്‍റെ മുന്നിലേക്ക്‌ അയക്കുന്ന ഹന്‍ല്ലലത്തിന്‍റെ ഹൃദയശൂന്യതയെ (കുറച്ചു കടന്നുപോയി എന്നറിയാം എന്നാലും സ്നേഹസ്വാതന്ത്യ്രം എടുത്തോട്ടെ) എത്ര വിമര്‍ശിച്ചാലും മതിവരില്ല. വാക്കുകളെ അനാഥ യാചകകുഞ്ഞുങ്ങളെപോലെ ഞങ്ങള്‍ വായനക്കാരുടെ മുന്‍പിലേക്ക്‌ അയക്കുന്ന ഹന്‍ല്ലലത്തിനെ ഞങ്ങള്‍ വെറുതെ വിടുമെന്ന്‌ വിചാരിക്കേണ്ട. വാക്കുകളെ അനാഥമാക്കല്ലെ അനിയാ... അവ പാവങ്ങളാണ്‌ നിന്‍റെ നിലവിളികളും പൊട്ടിക്കരച്ചിലും കാണുന്ന പാവം അക്ഷരക്കുഞ്ഞുങ്ങളാണ്‌. നിന്‍റെ വാക്കുകള്‍ക്ക്‌ നീയഭയം. നിനക്കഭയം നിന്‍റെ ഈ അക്ഷരകുഞ്ഞുങ്ങളും. ഒരു പ്രണയത്തിനും കുടിച്ചുവറ്റിക്കാനാവില്ല നിന്‍റേ കവിതയെ.... സ്ഥിരം ഗിമ്മിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ പറിച്ചെറിയും അമ്പട അനിയാ... നീയൊരു കുഴിമടിയനാ..:):):)....

സ്നേഹപൂര്‍വ്വം
ഏെട്ടന്‍

ശ്രീ said...

കൊള്ളാം

ഗീതാരവിശങ്കർ said...

വിജയം എപ്പോഴേ അംഗീകരിച്ചു കഴിഞ്ഞു ,
ആശംസകള് !!!!!

sHihab mOgraL said...

nice one Hanlalath..
a solitary journey through the feelings...

രാജേഷ് കെ ആർ said...

വെന്ത വാക്കുകള്‍.....സംഭവം കൊള്ളാം....പക്ഷെ...

എറക്കാടൻ / Erakkadan said...

നെഞ്ചിലോട്ടങ്ങു ആഞ്ഞു കേറി

ചേച്ചിപ്പെണ്ണ്‍ said...

നന്നായിട്ടുണ്ട് , ന്നാലും
ഈ കുഞ്ഞു പ്രായത്തില്‍ എന്തിനാ കുട്ടീ വരികള്‍ക്ക് ഇത്ര കയ്പ്പ്‌ ...

ചേച്ചിപ്പെണ്ണ്‍ said...

നന്നായിട്ടുണ്ട് , ന്നാലും
ഈ കുഞ്ഞു പ്രായത്തില്‍ എന്തിനാ കുട്ടീ വരികള്‍ക്ക് ഇത്ര കയ്പ്പ്‌ ...

khader patteppadam said...

വെന്ത വാക്കുകള്‍

എം പി.ഹാഷിം said...

അക്ഷര ഗര്‍ഭത്തില്‍
അസ്വസ്ഥതയുടെ തീരങ്ങളിലൂടെ
അപഥ സഞ്ചാരം..

കൊള്ളാം!!

ഷെരീഫ് കൊട്ടാരക്കര said...

"വെന്ത വാക്കുകൾ"അപൂർവ്വ പ്രയോഗം.നന്നായിരിക്കുന്നു,അഭിനന്ദനങ്ങൾ.

girishvarma said...

oh... nee jeevichiruppundu alley? ennaalalley ingane ezhuthaan aavulloo.... anubhavam...

അപർണ said...

kure naalukalkku shesham veendum vannathil santhosham :) :) :)

ventha vaakkukal ishtamaayi... :)

Manoraj said...

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!

Anonymous said...

vedanakalkku sukamaanu athu swayam undaakki vechathaakumpol..
ninakkinium nalla oru jeevitham kittum karanam.. nee nanmayullavana...

സഞ്ചാരി said...

ഒലക്കേടെ മൂട്
ഇതാണോ ഭാവി വാഗ്ദാനം?

ഹന്‍ല്ലലത്ത് Hanllalath said...

നമത് വാഴ്വും കാലവും
ഉമേഷ്‌ പിലിക്കൊട്
ഒരു നുറുങ്ങ്
കുമാരന്‍ | kumaran
comiccola
ശ്രീ
kathayillaaththaval
ശിഹാബ് മൊഗ്രാല്‍
രാജേഷ് കെ ആർ
എറക്കാടൻ / Erakkadan
ചേച്ചിപ്പെണ്ണ്
khader patteppadam
എം.പി.ഹാഷിം
sherriff kottarakara
അപര്‍ണ.....
Manoraj

നന്ദി
എന്നെ വായിച്ചതിന്
അഭിപ്രായം എഴുതിയതിന്
വരികളില്‍ കൂടെ നടക്കുന്നതിന്

ഹന്‍ല്ലലത്ത് Hanllalath said...

ഹരീഷ് തൊടുപുഴ,
ഹരീഷേട്ടാ നന്ദി പറയുന്നില്ല ഈ കരുതലിന്

അനിൽ@ബ്ലൊഗ്,
ഇപ്പം ഓക്കെയാ..
അതങ്ങനെ പറന്നു നടക്കുന്നു :)

സന്തോഷ്‌ പല്ലശ്ശന;
സ്നേഹം നിറഞ്ഞ വാക്കുകളാല്‍ എന്നും കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ട സന്തോഷേട്ടന്‍ ,
മറുത്ത് ഒന്നും പറയുന്നില്ല


ഗിരീഷേട്ടാ,
ജീവിച്ചിരിപ്പുണ്ട്
എന്നാലും കള്ളിടവഴിയൊന്നും സ്വന്തം അനുഭവമായിക്കരുതല്ലെ..

Anonymous,
എന്നെ അറിയുന്ന ഞാനറിയാത്ത അജ്ഞാതന്(അജ്ഞാതയ്ക്ക്) നന്ദി

siva // ശിവ said...

“എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?! “

കവിതകളെ കമന്റുകളാക്കുന്ന കൂട്ടുകാരാ, നഷ്ടങ്ങളും നേട്ടങ്ങളും പിന്നെ. ആദ്യം കവിതയെഴുത്ത്, അതുമതി.

poor-me/പാവം-ഞാന്‍ said...

മനസ്സില്‍ അമ്ല മഴ പെയ്യിച്ച ചെങായി....

Midhin Mohan said...

പ്രണയം...
മരണത്തിലും ജീവിക്കാനൊരു കാരണം...
മരണത്തെത്തന്നെ പ്രണയിച്ചാലോ?.....

കവിത നന്നായിരിക്കുന്നു കൂട്ടുകാരാ....

വീകെ said...

കൊള്ളാം..

ആശംസകൾ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊള്ളാലോ..

ഒരു സംശയം : "കള്ളിട വഴികളിലെ
മുഖമടിച്ചുള്ള വീഴ്ച.." ..

കല്ലിടവഴികളിലെ എന്നാണോ ?
------------------------

ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

വീ കെ
poor-me/പാവം-ഞാന്‍
siva // ശിവ
Midhin Mohan;

നന്ദി.
സന്ദര്‍ശനത്തിനും വായനയ്ക്കും



പ്രവീണ്‍ വട്ടപ്പറമ്പത്ത്;
കള്ളിട വഴി തന്നെയാ ഉദ്ദേശിച്ചത്
കള്ളിന്റെ ഇട വഴി ഇല്ലേ..
കള്ളു കുടിച്ചുണ്ടാകുന്ന സഞ്ചാരങ്ങളുടെ ഇട വഴി

നന്ദി വായനയ്ക്കും
അഭിപ്രായത്തിനും
:)

SUNIL V S സുനിൽ വി എസ്‌ said...

പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും...

കൊള്ളാം ഹൻലലത്ത്‌..
ഈ കവിതയിൽ പാരഗ്രാഫ്‌
തിരിച്ചെഴുതിയിരിക്കുന്ന ഓരോ വരികളും
ശ്രദ്ധേയമായ വചനങ്ങൾ പോലെ
തോന്നി എനിക്ക്‌..
മുറിച്ചുവച്ചാൽ ഓരോന്നും
ഓരോ കവിതകൾ..!
എല്ലാ ഭാവുകങ്ങളും നേരുന്നു..

Sapna Anu B.George said...

വെന്തവാക്കുകൾ തണുത്തോ?

Shine Kurian said...

നന്നായി അനിയാ..

ജീവിതത്തിന്റെ അരക്ഷിതാവസ്ഥ, അത് എഴുതുന്ന നിമിഷം ഊറ്റിയെടുത്തതായാലും അല്ലെങ്കിലും നന്നായിരിക്കുന്നു.

Typist | എഴുത്തുകാരി said...

ജീവിക്കാനും മരിക്കാതിരിക്കാനും കാരണം പ്രണയം!

Muralee Mukundan , ബിലാത്തിപട്ടണം said...

കവിക്ക് നഷ്ട്ടപ്പെട്ടത് കുറെ വാക്കുകൾ മാത്രം !

Vishwajith / വിശ്വജിത്ത് said...

ദുഖത്തിന്റെ ആരോഹണം

Sabu Kottotty said...

വല്യ പിടികിട്ടിയിട്ടില്ല...
കുറച്ചുകൂടി കറങ്ങി വല്ലതും മനസ്സിലാക്കിയിട്ടു വരാം...

ശ്രീജ എന്‍ എസ് said...

അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാം വലിച്ചെറിഞ്ഞ്‌
ഞാന്‍ എഴുന്നേല്‍ക്കും

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!

കൂട്ടം ത്തില്‍ നിന്ന് പോന്നതിനു ശേഷം ആദ്യമായാണ് ഞാന്‍ താങ്കള്‍ടെ കവിതകള്‍ കാണുന്നത്...ശക്തമായ വരികള്‍...

കാലചക്രം said...

ബ്ലോഗിലൂടെ കടന്നുപോവാറുണ്ടായിരുന്നെങ്കിലും
കുറെ കാലമായി കമന്റിടാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നെ എന്തുപറായാന്‍...
പ്രണയം ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനുമെന്ന്‌ അറിയാവുന്നതുകൊണ്ട്‌..
ഞാന്‍ ഒന്നും പറയുന്നില്ല!!!

അരുണ്‍ said...

valare..nannayittundu....

lekshmi. lachu said...

kollaam...koottiyaalum,kurachaalum nashtagal aakum kooduthal..

Sureshkumar Punjhayil said...

Ippozum choodode...!

Manoharam, Ashamsakal...!!

ചേച്ചിപ്പെണ്ണ്‍ said...

ഓടിപ്പോയവനെ , ഞാന്‍ കുറച്ചു പടംസ് വരച്ചിരിക്കുന്നു
നോക്കുന്നോ ?

Mohamed Salahudheen said...

പൊള്ളിച്ചു, വെന്തവാക്കുകള്.

Anonymous said...

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?
yes, ഉണ്ടല്ലോ
കുറച്ചു കഷ്ടപ്പാടുകളും, ദാരിദ്ര്യവും :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എവിടെപ്പോയി? പുതിയതൊന്നുമില്ലേ?

Irshad said...

“പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും“

ഇതു പഴങ്കഥയായി നമ്മുടെ നാട്ടില്‍.

ഇപ്പോള്‍ ,

‘പ്രണയം
മരിക്കാനൊരു കാരണം
ജീവിക്കാതിരിക്കാനും‘ എന്നായില്ലെ?

Marykkutty said...

പ്രണയം,ജീവിക്കാനൊരു കാരണം...
മരിക്കാനും...
പ്രണയമില്ലാതെ ജീവിക്കുന്നതിനേക്കാള്‍
പ്രണയിച്ചു,പ്രണയിച്ചു മരിക്കുന്നതല്ലേ നല്ലത്