.....

18 November 2009

മഴപ്പെയ്ത്ത്

പഴുത്ത ഒരില,
ഇരുളടര്‍ന്ന മഴപ്പെയ്ത്തില്‍
നീന്തിത്തുടിച്ച്‌...

ചെളിയില്‍ പുതഞ്ഞ
മനസ്സ് കഴുകാനും
നിന്റെ കൈകള്‍ മാത്രം

കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
കണ്ടതെങ്ങനെ എന്റെ കണ്ണുനീര്‍ ?

സന്ധ്യയില്‍ കുളക്കടവ് ആളൊഴിയും
നിന്റെ സാന്നിധ്യം ഞാനവിടെ കാക്കും
ആളനക്കമില്ലാത്ത കല്‍പടവുകളില്‍
പായല്‍ പുതഞ്ഞ കല്ലുകളില്‍
കാത്തിരിക്കും
അരൂപിയായി നീ വരുന്നതും കാത്ത് !

ആളുകള്‍ നോക്കി
അടക്കം പറയുന്നതെന്താണ് ?
ചിത്രകഥയില്‍ നിന്നും മുഖമുയര്‍ത്തി
പകച്ച കണ്ണുകളാല്‍ അനിയത്തി
എന്തേയിങ്ങനെ നോക്കുന്നു ?!

അമ്മയുടെ തേങ്ങല്‍ അമര്‍ത്തിയത്
അലമുറയാകുന്നുണ്ട്.
ചോദിച്ചിട്ടാരും
പറയാത്തതെന്തേ ?

നിന്നെ കുളത്തില്‍ നിന്നും
മുങ്ങിയെടുത്തപ്പോള്‍
ചിരിച്ചതിനാണോ ?

നമ്മള്‍ സംസാരിക്കുന്നത്
ആര്‍ക്കുമറിയില്ല...
അവര്‍ക്കെന്തു പറ്റിയാവോ
നിന്നെയവര്‍
എങ്ങോട്ടാ കൊണ്ട് പോകുന്നെ...?

കൈകള്‍ ചങ്ങലയിലാണ്
എനിക്ക് ചിരി വരുന്നുണ്ട്
മാലാഖമാര്‍  ചുറ്റും
നൃത്തം വെക്കുന്നത്
ഇവരാരും കാണുന്നില്ല !!

അതാ പിശാചും വരുന്നു
അവനെ ഞാന്‍ കൊല്ലും...!
നിന്നെയവനല്ലേ
കട്ടു കൊണ്ടു പോകാന്‍ നോക്കിയത്.....?

31 comments:

hAnLLaLaTh said...

.......കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
നീ കണ്ടതെങ്ങനെ
എന്റെ കണ്ണുനീര്‍ ......?

cp aboobacker said...

പെയ്‌ത്ത്‌ മതിയെന്ന്‌ തോന്നി.
കവിത എവിടെ നിന്നാണ്‌ ഇങ്ങനെ ഒഴുകിവരുന്നത്‌? അവിടെ ഒരു മരുഭൂമിയല്ലേ? വയനാട്‌ ഒരു പീഠഭൂമിയല്ലേ? ഉന്മാദത്തിന്‍രെ മധുരമായ മൃദപുഭൈാഷണങ്ങളില്‍ നീയെങ്ങനെ ഇങ്ങനെ കടന്നു ചെല്ലുന്നു? കവിതയിലൊരു രഹസ്യം ഉണ്ട്‌, അല്ലേ? പ്രണയം പോലെ ആരുമറിയാതെ നില്‌ക്കേണ്ട സത്യം? രഹസ്യവും സത്യവും ഒന്നാണെന്നല്ലേ പറയുന്നത്‌? പെറിയെന്ന അജ്ഞാതനാമാവായ കാമുകി ഇങ്ങനെ ഉന്മത്തയായി ഭ്രാന്താശുപത്രിയില്‍നിന്ന്‌ എഴുതിയിട്ടുണ്ട്‌. ബ്ലാഗാ ദിമിത്രോവ( അവര്‍ ഒരു കമ്യൂണിസ്‌റ്റ്‌ വിരോധിയായിരുന്നെങ്കിലും ) കവിതയുടെ രഹസ്യം അറിയുമായിരുന്ന ഒരാളാണ്‌. അഗാധമായപ്രണയബോധത്താല്‍ കവിതയിലേക്കും ഉന്മാദത്തിലേക്കും കടന്നെത്തിയ ഒരുപാട്‌ പേരുണ്ട്‌. നൈയുടെ കവിതകളെ പ്പറ്റി നാം പറഞ്ഞില്ലേ? നിന്റെ ഉന്മാദം നിനക്ക്‌ ആയിരം കവിതകളായി പരിണമിക്കട്ടെ.
ഹന്‍ലലത്ത്‌, നിന്നെ ഞാന്‍ അുഗ്രഹിക്കുന്നു, പവിത്രവും സുരഭിലവുമായ കവിതയുടെപേരില്‍.

ഖാന്‍പോത്തന്‍കോട്‌ said...

Sooപ്പaR...!!

khader patteppadam said...

വിഹ്വലതയുടെ കവിത.

ജിപ്പൂസ് said...

ടാ ഹള്ളൂ ഇത്തിരി കൂടുന്നുണ്ട് ട്ടോ !!

SAJAN SADASIVAN said...

വളരെ നന്നായിട്ടുണ്ട്

julius said...

really its fantastic,,,dear friend !congrats !

ramanika said...

nannayittundu!

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
നീ കണ്ടതെങ്ങനെ
എന്റെ കണ്ണുനീര്‍ ?
നീ കണ്ടതെങ്ങനെ?

അനാമിക said...

ഇരുള്‍ നിറഞ്ഞ വഴികളില്‍ ഒരു വിളക്ക് കൊളുത്തി തന്നതിന് നന്ദി.

റ്റോംസ് കോനുമഠം said...

അതാ പിശാചും വരുന്നു
അവനെ ഞാന്‍ കൊല്ലും...!
നിന്നെയവനല്ലേ
കട്ടു കൊണ്ടു പോകാന്‍ നോക്കിയത്.....?

Ranjith chemmad said...

നല്ല വായനയ്ക്ക് നന്ദി,

പാവപ്പെട്ടവന്‍ said...

സന്ധ്യയില്‍ കുളക്കടവ് ആളൊഴിയും
നിന്റെ സാന്നിധ്യം ഞാനവിടെ കാക്കും
ആളനക്കമില്ലാത്ത കല്‍പടവുകളില്‍
പായല്‍ പുതഞ്ഞ കല്ലുകളില്‍
ഞാന്‍ കാത്തിരിക്കും
അരൂപിയായി നീ വരുന്നതും കാത്ത് !

അവിടെയാണ് മഴയുടെ ഏകാന്ത സൌന്ദര്യം

കുഞ്ഞൂസ് (Kunjuss) said...

കവിതകള്‍ എല്ലാം തന്നെ ഹൃദയത്തില്‍ മുറിവുകളായി ..... നൊമ്പരപ്പെടുത്തുന്നു....
നേര്‍ക്കാഴ്ച്ചകളായി മനസ്സില്‍ പതിയുന്നു.

Typist | എഴുത്തുകാരി said...

കവിതകളെല്ലാം മനസ്സിലൊരു നൊമ്പരമായിട്ടവശേഷിക്കുന്നുവല്ലോ!

Sukanya said...

ഒരു വല്ലാത്ത വേദന ഉണര്‍ത്തുന്ന കവിത.

എം.പി.ഹാഷിം said...

വളരെ നല്ല കവിത

കൊട്ടോട്ടിക്കാരന്‍... said...

):(

Seema said...

പഴുത്ത ഒരില,
ഇരുളടര്‍ന്ന മഴപ്പെയ്ത്തില്‍
നീന്തിത്തുടിച്ച്‌...

ചെളിയില്‍ പുതഞ്ഞ
മനസ്സ് കഴുകാനും
നിന്റെ കൈകള്‍ മാത്രം

കണ്ണുകള്‍ തുടച്ചിട്ടും
മുഖം കട്ടിളപ്പടിയില്‍ അമര്‍ത്തിയിട്ടും
നീ കണ്ടതെങ്ങനെ
എന്റെ കണ്ണുനീര്‍ ?
nannaayirikkunnu.........

ചേച്ചിപ്പെണ്ണ് said...

എന്റെ കമന്റ്‌ എവിടെ ?
ഞാന്‍ അപക്വം ആയ പ്രണയങ്ങളുടെ പാര ... പ്രണയിനികളുടെയും ..
പന്ത്രണ്ടാം ക്ലാസ്സിന്റെ കമ്പ്യൂട്ടര്‍ ലാബില്‍ pgt ( പോസ്റ്റ്‌ graguate ടീച്ചര്‍ ) oracle - ന്റെ ഡാറ്റാബേസ് connectivity പഠിപ്പിക്കുമ്പോള്‍ ....
മെല്ലെ മുങ്ങി പുറകില്‍ ഇരുന്നു ഓര്‍കൂട്ട് ചെക്കുയ്തിരുന്ന പ്രണയിനികളുടെ കണ്ണിലെ കരട് ....
പിന്നെ യാദൃശ്ചികമായി commerce പതിനൊന്നാം ക്ലാസ്സില്‍ ചെന്നപ്പോള്‍ അവിടെ ഇരുന്നു സയന്‍സ് ക്ലാസ്സിലെ കൂട്ടുകാരിയുടെ തലവേദന തിരുമ്മി മാറ്റുകയായിരുന്ന "വൈദ്യനേം " രോഗിയേം ഭദ്രകാളിയായി പേടിപ്പിച്ചവള്‍...

mukthar udarampoyil said...

നല്ല
കവിത..

...karthika... said...

it's really a touching poem! well expressed!!!!!

സലാഹ് said...

ആരുപറഞ്ഞു കവിതമരിച്ചുവെന്ന്

രതീഷ്‌ ചാത്തോത്ത് said...
This comment has been removed by the author.
രതീഷ്‌ ചാത്തോത്ത് said...

ഒരു 'സദയം' touch പോലെ തോന്നുന്നു
മനസ്സിന്റെ വല്ലാത്തൊരു അവസ്ഥ
A very different psychic illussion, Absolutely great.

(എനിക്ക് ഇങ്ങനെയൊക്കെയാ തോന്നിയേ.. ഇതൊന്നുമല്ലെങ്കില്‍ വിട്ടുകള..)

അമീന്‍ വി സി said...

മനോഹരമായ പോസ്റ്റ്.

നന്നായിട്ടുണ്ട്

സിനുമുസ്തു said...

കൊള്ളാട്ടോ..
നല്ല വരികള്‍

jayarajmurukkumpuzha said...

valare nannaayi....... aashamsakal........

josna said...

akallum pozhum piriyan kazhiyathavante vedana.........

josna said...

akallum pozhum piriyan kazhiyathavante vedana.........

mukthar udarampoyil said...

അതാ പിശാചും വരുന്നു
അവനെ ഞാന്‍ കൊല്ലും...!
നിന്നെയവനല്ലേ
കട്ടു കൊണ്ടു പോകാന്‍ നോക്കിയത്.....?

hAnLLaLaTh,
ഇഷ്ടായിന്റെസ്റ്റാ......