.....

01 December 2009

വേട്ടയുടെ തമ്പുരാക്കന്മാര്‍

വംശ വേരുകള്‍ക്കിടയില്‍ നിന്ന്  
കൂര്‍ത്ത തല ഇടയ്ക്കുയരാറുണ്ട്

ചെതുമ്പല് പിടിച്ച കണ്ണുകളില്‍
വഴുവഴുത്ത നോട്ടമാണ്.
ആല്‍മരത്തണല്‍ ചുറ്റിയത്
ഉറക്കം നടിക്കും

വാട കെട്ടിയ വായ തുറന്നിടയ്ക്കിടെ
ഇരകളുടെ പിടച്ചില്‍
അയവിറക്കും

അര്‍ദ്ധ നഗ്നനായ ഫക്കീറെന്ന്
ചുണ്ട് കോട്ടിച്ചിരിക്കും

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില്‍ കൊത്തി വെക്കും

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന് 
ആവനാഴിയില്‍ ഒരായുധം ലാഭം..!

കണ്ണുകളില്‍ നോക്കി
നേരം വെളുപ്പിച്ചിരുന്നവര്‍ നമ്മള്‍..

ചന്ദനക്കുറി തൊട്ടു തന്നത്
ഓര്‍മ്മയില്‍ മായ്ച്ച് കളഞ്ഞൊ.?

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്‍
ജിഹാദിയെ പ്രതിരോധിക്കാനായി
ആള്‍ക്കൂട്ടമുണ്ട്.

മതം ചോദിച്ച് പ്രണയം തുടങ്ങാനും
പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
ഇരയായി തിരയുന്നത് ?

35 comments:

ഹന്‍ല്ലലത്ത് Hanllalath said...

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
നീ ഇരയായി തിരയുന്നത് ?

ഹരീഷ് തൊടുപുഴ said...

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്‍
ഇന്ന് ജിഹാദിയെ പ്രതിരോധിക്കാനായി
ആള്‍ക്കൂട്ടമുണ്ട്


ചിയേർസ് മോനേ..ചിയേർസ് !!!

chithrakaran:ചിത്രകാരന്‍ said...

പ്രേമം ഇസ്ലാമില്‍ നിഷിദ്ധമാണ് മോനെ...!!!
കവിതയും,ചിത്രവും ഒന്നും പാടുള്ളതല്ല :)

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മ്മകളെ മായ്ക്കുന്ന
മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?
!!

വിനയന്‍ said...

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
നീ ഇരയായി തിരയുന്നത് ?

ശരിയാണ്...

നല്ല വരികൾ!!!

Junaiths said...

എല്ലാം ജിഹാദിന്റെ വഴിയേ...
പ്രണയവും,വര്‍ണ്ണവും എല്ലാമെല്ലാം...
നന്നായെടാ.

കണ്ണനുണ്ണി said...

ജിഹാദിന്റെ പിന്‍ വശത്ത് നിന്നുള്ള വീക്ഷണം

Anil cheleri kumaran said...

തം ചോദിച്ച് പ്രണയം തുടങ്ങാനും
നീ പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല

athu mathi.. top lines..!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയത്തിനെന്തു മതം ?
എല്ലാം ആളോളുണ്ടാക്കുന്നതല്ലേ...
വരികൾ നന്നായിരിക്കുന്നുട്ടാ...

വയനാടന്‍ said...

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന് ആവനാഴിയില്‍ ഒരായുധം ലാഭം..!


നമുക്കീ വരികൾ പാഠ പുസ്തകമാക്കണം................

പാവപ്പെട്ടവൻ said...

വര്‍ത്തമാനത്തിന്റെ പകയ്ക്കുന്ന നിഴല്‍ ആശംസകള്‍

ശ്രീ said...

"ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?"

നല്ല വരികള്‍

ഗീതാരവിശങ്കർ said...

മതം മായ്ക്കുന്ന മഷിത്തണ്ട് കൈയിലെടുക്കട്ടെ പുതിയ
തലമുറക്കാര്‍ , അപ്പോള്‍ വെട്ടാതെയും തിരുത്താതെയും
കണക്കുകള്‍ ശരിയായി വരും .
നന്നായിട്ടുണ്ട് കവിത , ഹാനിനു എന്‍റെ
ഒരായിരം ആശംസകള്‍ ......

ചേച്ചിപ്പെണ്ണ്‍ said...

ഹന്‍.... ആ മഷിത്തണ്ട് വര്‍ക്ക്‌ ചെയ്യില്ല കുട്ടീ ...
ആര്‍ക്കും ഒന്നും മായിച്ചു കളയാനാവില്ല ... ഒരിക്കലും ....
സമൂഹം സോറി ( ആനന്ദ് വഴക്ക് പറയും ) I മീന്‍ ആള്‍ക്കൂട്ടം ഇങ്ങനയൊക്കെ തന്നെ ആയിരിക്കും ...

പാവത്താൻ said...

it hurts.....

manu said...

മതം ചോദിച്ച് പ്രണയം തുടങ്ങാനും
നീ പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല
.. നമുക്ക് ലജ്ജിക്കാം ,,, ആനുകാല സംഭവങ്ങളില്‍ ഊന്നിക്കൊണ്ടൊരു കവിത,,നന്നായിട്ടുണ്ട്,, മംഗളങ്ങള്‍

Anonymous said...

പ്രേമം ഇസ്ലാമില്‍ നിഷിദ്ധമാണ് മോനെ...!!!
കവിതയും,ചിത്രവും ഒന്നും പാടുള്ളതല്ല :)

അപ്പോ, ഇവരെങ്ങനെ ജിഹാദ് നടത്തും. എങ്ങനെ പ്രേമകവിതയെഴുതും. പ്രേമചിത്രങ്ങളും വരയ്ക്കില്ല. ചിത്രകാരന് ഇടയ്ക്കിടെ കാവിനിറം കാണിക്കുന്നു. കരുതിയിരിക്കാം, പ്രണയിനികളെ.

Unknown said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

സന്തോഷ്‌ പല്ലശ്ശന said...

സമര്‍ത്ഥമായി ധ്വനിപ്പിക്കുന്നുണ്ട്‌.....ഈ കവിത കാണാന്‍ വൈകിയതില്‍ ക്ഷമിക്കുക..

sm sadique said...

വെറുതെ ഇരയായി തീരുന്നവരുടെ വിഭ്രാന്തി കവി ഹ്രദയത്തില്‍ ?

അബ്ദുല്‍ സലാം said...

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില്‍ കൊത്തി വെക്കും

Anonymous said...

കമണ്റ്റാന്‍ വന്നു, പിന്നെ മനുവിണ്റ്റെ കമണ്റ്റ്‌ കണ്ടു. അതു ശരി... ! അങ്ങനെയെങ്കില്‍ സുഹൃത്തേ ഒരു മുട്ടന്‍ ക്ളാപ്‌

Kalam said...

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

hurting ...

സിജി സുരേന്ദ്രന്‍ said...

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
നീ ഇരയായി തിരയുന്നത് ?

മനോഹരം...........

Unknown said...

താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

Optimist - Shibin said...

The words are simple but much powerful to melt the hearts of anyone!
Great blogging!!!
Shibin Antony Boban
www.dailystones.blogspot.com

poor-me/പാവം-ഞാന്‍ said...

Hanllu,
visited and will be back to read your next post...

mazhamekhangal said...

matham chidichu pranayam thudanguka sathyama kollam

ശാന്ത കാവുമ്പായി said...

മതം മായ്ക്കുന്ന മഷിത്തണ്ട്‌.കിട്ടുമോ ഒരെണ്ണം? എങ്കിൽ മതം ചോദിച്ച്‌ പ്രണയം തുടങ്ങേണ്ടല്ലോ.

Unknown said...

kollaam ketto...

Unknown said...

മതം ചോദിച്ച് പ്രണയം തുടങ്ങാനും
നീ പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല

അതും ശരിയാണ് ..

ചേച്ചിപ്പെണ്ണ്‍ said...

ഒരുപാടായി നീ ആ വഴി വന്നിട്ട് ....

ഒരു യാത്രികന്‍ said...

എന്താ മാഷെ കുറച്ചായിട്ടൊന്നും കാണുന്നില്ല!!?? മുറിവില്‍ മുളകു പുരട്ടണൊ??

റഷീദ് കോട്ടപ്പാടം said...

good

Sandhu Nizhal (സന്തു നിഴൽ) said...

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന്
ആവനാഴിയില്‍ ഒരായുധം ലാഭം..!

കണ്ണുകളില്‍ നോക്കി
നേരം വെളുപ്പിച്ചിരുന്നവര്‍ നമ്മള്‍..

നിന്റെ ചന്ദനക്കുറി
ചുണ്ടുകളാല്‍ ഒപ്പിയെടുത്തത്
ഓര്‍മ്മയില്‍ നിന്നും മായ്ച്ച് കളഞ്ഞൊ.?

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?