ഷോപ്പിംഗ് മാളിലേക്ക്
കയറിപ്പോകുന്ന
എലിവേറ്ററിന്റെ താഴെ
മഞ്ഞു പുതച്ച പൂവ് പോലെ
ഒരു കുഞ്ഞിരിക്കുന്നുണ്ട്.
വെയില് തട്ടിയ
പനിനീര് പോലെ വാടിക്കരിഞ്ഞത്
എയര്‍ കണ്ടീഷന്റെ ശീതളിതയില്‍
ആള്‍ക്കൂട്ടം ഉത്സവത്തിലാണ്.
അമ്മമാര്‍
കംഗാരുക്കളെപ്പോലെ
കുഞ്ഞുങ്ങളെ ബാഗുകളില്‍
തൂക്കി നടക്കുന്നുണ്ട്
മഴപ്പാറ്റല് മുടിയിലുമ്മ വെച്ച്
വിളിക്കുമ്പോഴും
ചവിട്ടിയെന്ന പോലെ കാലടി വെച്ചാളുകള്‍
നടന്നു പോകുമ്പോഴും
അമ്മേയെന്ന് വിളിക്കണമെന്നുണ്ടാകും
മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച് മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും കുഞ്ഞു പനിനീര്‍പൂവ്
49 comments:
മഴപ്പാറ്റല്
മുടിയിലുമ്മ വെച്ച് വിളിക്കുമ്പോഴും
ചവിട്ടിയെന്ന പോലെ
കാലടി വെച്ചാളുകള്‍
നടന്നു പോകുമ്പോഴും
അമ്മേയെന്ന്
വിളിക്കണമെന്നുണ്ടാകും
മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ
ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച്
മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും
കരയിച്ചല്ലോ ചങ്ങാതീ.... ഞാനും ഒരമ്മയാണെന്ന് തിര്‍ച്ചറിയുന്ന നിമിഷങ്ങള്‍...
അമ്മമഴക്കാലം
കണ്ണേ എന്നു വിളിച്ചു മാറോടു ചേര്‍ക്കാന്‍ വരുമോ ഒരമ്മ?
കണ്ണു നനച്ചുവല്ലോ ഹന്....
السلام عليكم ورحمة الله وبركاته
معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام
وأنا من مكة بلد قبلة المسلمين
وأتمنى لكم التوفيق
ഹന്ദലത്തേ,മേലെ ഇട്ട കമന്റ് എന്താണെന്ന് മനസ്സിലായില്ല...
“അമ്മദിനം”ഒരു ദീനമാവാതെ നോക്കണം,അമ്മമാര്‍
തന്നെ അതിന് മുന്കൈയെടുക്കേണ്ടവര്..
ലക്ഷറിവൃദ്ധ സദനങ്ങളില്‍ അമ്മമാരെ നല്ലനടപ്പിനു
വിധിച്ച് അമ്മിഞ്ഞപ്പാലിന് പകരം ചോദിക്കുന്ന മക്കള്‍!
മറന്നു വച്ചത് തിരിച്ചു വന്നെടുക്കാന് അറിയാതെ പ്രാര്‍ത്ഥിപ്പിക്കുന്ന കവിത
mathrubhumi news
http://www.mathrubhumi.com/story.php?id=99391
ആലുവ: മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.
തായിക്കാട്ടുകര കുന്നുംപുറം പറയമുറി വീട്ടില്‍ ഖദീജയ്ക്കാണ് മാതൃദിനത്തിന്റെ തലേന്ന് ഈ ദുര്‍ഗതി. അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഖദീജ. ശനിയാഴ്ച കൊച്ചുമകള്‍ തായിക്കാട്ടുകരയിലുള്ള ഇളയമകന്റെ വീട്ടില്‍ ഖദീജയെ കൊണ്ടുചെന്നുവിട്ടു. ഖദീജയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഖദീജയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഖദീജയുടെ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് ഉമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഖദീജയ്ക്ക് വീട്ടില്‍ കയറാനായത്.
കണ്ണേ എന്ന് വിളിക്കുവാന്‍ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും അമ്മെ എന്ന് വിളികേള്‍ക്കുവാന്‍ കഴിയാതെ ....
ammee..
അമ്മമാര്‍
കംഗാരുക്കളെപ്പോലെ
കുഞ്ഞുങ്ങളെ
ബാഗുകളില്‍ തൂക്കി നടക്കുന്നുണ്ട് .... ഹന്.. കംഗാരുക്കള്‍ മാത്രമാല്‍,, ഉന്ത് വണ്ടിക്കാരായ അമ്മമാരെയും കാണാം,, റോഡ് ഇല്,
!!ആള്‍ക്കൂട്ടം
ഉത്സവത്തിലാണ്.
അമ്മയെ എനിക്ക് ഇഷ്ടമാണു. കുഞ്ഞുങ്ങളെയും.... അമ്മദിനതിനു നന്ദി.. അവരെ 'ഓര്‍ക്കാന്‍' സഹായിച്ചല്ലേൊ.... കാപട്യ്ങ്ങളെ തഴുകിയുണര്തിയതിനു നന്ദി
വഹ് തീര്ചയയും നന്നായിട്ടുണ്ട്.ഒരു വല്ലാത്ത ഫീല്‍
"മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ
ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച്
മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും
കുഞ്ഞു പനിനീര്‍പൂവ്"
'കണ്ണ് നിറഞ്ഞു' എന്ന് പറഞ്ഞാല്‍ അത് ക്ലീഷേ ആവും.
വേറെന്താണ് ഞാന്‍ പറയേണ്ടത്?
hanllalath,
എന്താ
മാഷെ ഈ പേരിന്റെ അര്‍ത്ഥം,ഞാനാദ്യായിട്ടാ ഇങ്ങനൊരു പേരു കേള്ക്കു ന്നെ.
ഇനി കവിതയെ പറ്റി,മനോഹരമായ വരികള്‍,ആകാശ വിപഞ്ചികയില്‍ വിരിഞ്ഞ
താരകങ്ങള്‍ കണക്കെ.മനസ്സിനെ പിടിച്ചു കുലുക്കുന്ന ,കൊടുങ്കാറ്റു പോല്‍,ഇപ്പൊ
മനം ശാന്തം,കാരണം .ഇയ്യാളെഴുതിയേടത്തു നിന്നും തുടങ്ങട്ടെ,
ദൂരെ, ഒരമ്മ കണ്ട മാത്രയില്‍,
ചുരന്നതാ മാറിടം,
എത്ര വര്‍ഷങ്ങള്‍ തന് ,
കാത്തിരിപ്പിന് ഒടുവിലതാ,
ദൈവം താന്‍ കുഞ്ഞായ്,
പിറവിയെടുത്തു തന് മുന്നിലായ്,
ഇല്ലാ,ഞാന്‍ കൈവിടില്ല,
ഈ മുത്തിനെ,
മൃത്യുവിന് കരമെന്നില്‍,
നിപതിക്കും വരെ.
തെറ്റാണ് ചെയ്തതെങ്ങില്‍ ക്ഷമിക്കണം മാഷെ,ഇങ്ങനെയൊന്നു മനസ്സില്‍ കണ്ടില്ലേല്‍
ഉറങ്ങാന്‍ കഴിയില്ല എനിക്കിന്ന്.ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
കണ്ണേ എന്നു വിളിച്ചു മാറോടു ചേര്‍ക്കാന്‍ വരുമോ ഒരമ്മ?
മനസില്‍ തൊട്ട വരികള്‍....നന്നായീ
ആള്‍ക്കൂട്ടം
ഉത്സവത്തിലാണ്.
അപാരം
kollam
suhruthe,ningalude varikal hridayathilanallo kollunnath.
മറന്നു വെച്ചതാണെന്ന് കരുതി
ഏതെങ്കിലുമൊരമ്മ
ഓടി വരുമെന്നും
കണ്ണേയെന്നു വിളിച്ച്
മാറോടു ചേര്‍ക്കുമെന്നും
കൊതിക്കുന്നുണ്ടാകും
കുഞ്ഞു പനിനീര്‍പൂവ്
amma, athe amma...
valland vishamaayi vaayichit!
കവിത ഇഷ്ടപ്പെട്ടു. ലളിതം, പക്ഷേ കണ്ണു നനയിച്ചു.
ബാഗ്ലൂരിൽ പല അമ്മമാരും കുഞ്ഞുങ്ങളെ ഉന്തു വണ്ടിയിൽ കൊണ്ടു നടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.
kollam
nannayittundu
kollam
nannayittundu
ഉപേക്ഷിക്കപ്പെട്ടൊരു ഓമനപ്പൂവ് മനസ്സിൽ വാടിക്കിടക്കും പോലെ കവിത, ശക്തം. പിന്നെ, ശീതളിതയോ, ശീതളിമയോ?
നല്ല ചിന്തകള്‍...
ഹന്ലലത്ത് , മനസ്സില്‍ തട്ടുന്ന വരികള്‍...തിരക്കിന്റെ ലോകത്ത് നഷ്ടപ്പെടലുകള്‍ പലതാണ്...
ഹന്ളല, നീ എന്റെ റൂംമേറ്റ് ആണെന്ന് പറയാന്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു.
കൊള്ളാമെടോ
കംഗാരു പോലെമാത്രമല്ല. ലാപ്ടോപ് പോലെ പുറത്തിട്ടും നടക്കാറുണ്ട്..
;-)
ഉപാസന
nice one
nice one
ഒരുപാട് ഇഷ്ടമായി കവിത. ഇതാണ് ഇന്നത്തെ ലോകം അല്ലെ hAnLLaLaTh
മറന്നുവച്ചതാമോ ആ കുഞ്ഞിനെ
കണ്ണഞ്ചിക്കുന്ന നിറങ്ങൾ മാളിൽ കുമിയുമ്പോൾ?
തന്റേതല്ലെന്നു നിനച്ചുപേക്ഷിച്ചതാമോ
സ്വാതന്ത്ര്യബോധം വന്നു കുത്തിനോവിച്ചതാമോ.
അനാഥയാമോ?
അമ്മ വിളിക്കാൻ മറന്നുപോയൊരൊച്ചയാമോ?
അല്ല എന്നേയ്ക്കുമായ് നാമുപേക്ഷിച്ച
നിഷ്കളങ്കതയാമോ?
കുഞ്ഞു പനിനീര്പൂക്കളെ
മറന്ന് വെക്കുന്ന
മാതൃത്വത്തിന് നാശം.
ആ മാതാക്കളെ പേറുന്ന
സമൂഹത്തിനും.
പനിനീര്‍പ്പൂവിനെ കൈക്കുമ്പിളില്‍ കോരിയെടുത്ത സഹോദരി റിഷയിലെ മാതൃത്വത്തിനു നന്ദി.നാഥന് അനുഗ്രഹിക്കട്ടെ.
സോറി ഫോര്‍ ഓഫ് :-)
പുന്നാര മോനേ ഹള്ളലത്തേ,രണ്ടു മൂന്ന് മെയിലായി അയക്കുന്നു.ഇനീം റിപ്ലേ തന്നില്ലേല്‍....എന്റെ ഉള്ള മോശപ്പേര് ചീത്തയായാലും വേണ്ടില്ല.ഞാന്‍ ഭരണിപ്പാട്ട് പാടും കേട്ടാ :(
ആശംസകള്‍
ammamazhakkaru...........
varikal oormmakale kuthi novikkunnu...
ഇതിലെന്താണിത്ര “കവിത”യെന്നെനിയ്ക്ക് മനസ്സിലാവുന്നില്ല. കണ്ണു നനയുന്നുമില്ല.എഴുതിയ ആള്‍ക്കു പോലും നിശ്ചയമില്ലാത്ത അര്‍ത്ഥങ്ങള്‍ വായിച്ചെടുക്കുന്നവരുടെ മിടുക്ക് അപാരം. നീട്ടിയെഴുതിയാല്‍ അഞ്ചുവരി. മുറിച്ചെഴുതിയപ്പോള് കവിതയായി.
ഇവരൊക്കെ ശരിയായ കവിതയെ എന്തുവിളിയ്ക്കുമോ ആവോ!
നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
kollaam ..................amma dinam
നന്നായിരിക്കുന്നു
dhinacharanangal vendivarunnu palarkkum ammaya orkkan polum. ee apachayathinare pazhikkanam
Makkale snehikkatha ammamaranu old age homil ethicherunnathu. koduthal kollathum kittum
അമ്മേ.........
nice n touchy
Post a Comment