മരണം മണക്കും ചില മുറികള്‍
തെക്കിനിയുടെ അങ്ങേത്തലയ്ക്കലുള്ള
അമ്മാമ്മയുടെ മുറിയില്‍
ഇടയ്ക്കിടെ ചെല്ലാറുണ്ടായിരുന്നു ഞാന്‍
പഴമ പൂക്കുന്ന അവിടെ
തളം കെട്ടി നിന്നിരുന്ന മണം
എനിക്കന്ന് അറിയില്ലായിരുന്നു
പൂപ്പല്‍ പിടിച്ച അച്ചാറു ഭരണികള്‍
നിറഞ്ഞിരുന്നത് കൊണ്ടാകാം
പൂത്ത മാങ്ങയുടെതായിരുന്നു
എനിക്കാ മണം
നാളുകള്‍ക്കു ശേഷം
ഹോസ്റ്റലില്‍ നിന്റെ മുറിയില്‍
കാറ്റു കടക്കാതെയടച്ചു വെച്ച
ജനാലകളെ തോല്പിച്ച്
കടന്നു വരുന്ന മത്തു പിടിപ്പിക്കുന്ന മണം
ഭീതിതമായ ഒന്നായിരുന്നു
ഓര്‍ക്കുന്നോ..?
ഞാനന്ന് ഉറക്കത്തില്‍ ഞെട്ടി നിലവിളിച്ചത്..
നിന്റെ ചോരപ്പാടുകളാല്‍ വികൃതമായ
ചുമരിന്റെ ചിത്രം ഇന്നുമെന്നെ
ചിത്താശുപത്രിയിലേക്ക്
വഴി നടത്താറുണ്ട്...
രാത്രിയുടെ ഗന്ധം നുകരാനെന്നു പറഞ്ഞ്
രാവിന്റെ മൂന്നാം യാമത്തില്‍ മൂക്ക് വിടര്‍ത്തി
പുറത്തെക്കിറങ്ങുന്ന നീ
എനിക്കജ്ഞാതമായ
വികാരത്തിനടിമയാക്കിയിരുന്നു.
ഇരുള് നിറഞ്ഞ ഒരു രാത്രിയില്‍
എന്നെ ചുംബിച്ച്
ഒറ്റപ്പെട്ട നായയാണ് നീയെന്നു നിലവിളിച്ചത് ..
ഓര്‍ക്കുന്നുണ്ടൊ ..?
കിതച്ചു തളരുന്ന
അസാധാരണമായ പെരുമാറ്റം
ഞാന്‍ ഒളിച്ചു വെച്ചിട്ടും
കാന്റീനില്‍ അടക്കിച്ചിരികളായി മാറിയത്...
പ്രണയം ഭ്രാന്താണെന്ന്
പറഞ്ഞു തന്നത് നീയായിരുന്നു
നിന്റെ ഭ്രാന്ത് പതുക്കെപ്പതുക്കെ എന്നിലേക്കും !
ഒരുറക്കം പാതിയില്‍ മുറിച്ച്
നീയെന്നെ ഉണര്‍ത്തിയത്
ഭീകരമായ നിലവിളിയോടെ ആയിരുന്നുവല്ലോ
നിന്റെ മാത്രമായ അലീന
നാസികളുടെ പിടിയില്‍ പെട്ടെന്ന്
നീയെന്നെ കുലുക്കി പറയുകയായിരുന്നു
നടുക്കം കൊണ്ടു വാക്കുകള്‍ മറന്ന എനിക്ക്
കൈവിട്ടു പോയ മനസ്സിന്റെ കാഴ്ചകള്‍
കാണാന്‍ കഴിയുമായിരുന്നില്ലല്ലോ
കാലങ്ങളിത്ര കഴിഞ്ഞിട്ടും
വാര്‍ഡിലെ വായുവിന്
അന്നത്തെ അതേ മണമാണെന്ന്
ഞാന്‍ എഴുതിയിരുന്നു
ഇപ്പോള്‍ നീയെനിക്ക്
നല്ലൊരു കഥാപാത്രം കൂടിയാണ്
നരകത്തിലെ പ്രണയമെന്ന കഥയിലെ നായകന്..!
പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത് തന്നെയാണോ..?
18 comments:
പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത് തന്നെയാണോ..?
പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത് തന്നെയാണോ..?
അതല്ലേ വാസ്തവം
പണ്ടേ വായിച്ചിരുന്നു ഞാനീ കവിത. എനിക്കു മാത്രാമയയച്ചു തന്ന സൌഹൃദത്തിന്റെ ഓര്‍മ്മയില്‍...
സൌഹൃദവും ശരിക്കും ഭ്രാന്ത് തന്നെയോ?
പ്രണയം ഭ്രാന്തല്ല... അത് എന്തോ ഒന്നാണ്.... എന്റെ പ്രണയവും സ്നേഹവും.. എന്റെ പ്രിയതമയും അവളെനിക്കു സമ്മാനിച്ച ഉണ്ണിയുമാണ്...അല്ല പ്രണയം ഭ്രാന്തല്ല.
പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത് തന്നെയാണോ..?
Athe Allu enikkum ippol DOubt ....aavam
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത് തന്നെയാണോ..? ആണോ ?
എനിക്കൊരു കൂട്ടുകാരനുണ്ടാരുന്നു. അവനൊരു പെണ്ണിനെ പ്രേമിച്ചു, അവൾ മൈൻഡ് ചെയ്തില്ല. അവൻ സങ്കടം വരുമ്പോൾ ഒരു ലൈറ്റ്സ് മേടിച്ച് വലിക്കും. ഈ കവിതയ്ക്ക് ആ ലൈറ്റ്സിന്റെ മണം, ആ ലൈറ്റ്സിനൊരു ഉന്മാദിയുടെ മണം.
നമുക്ക് ഭയമില്ലാത്ത ഭ്രാന്താണ് പ്രണയം
ആണ് ..!!
പ്രണയം പിരാന്തു തന്നെ, ഇതു പോലെ നല്ല കവിതകൾക്ക് വിഷയമാകുകയും ചെയ്യും, അതിലധികം ഒന്നുമില്ല, സത്യം?
yes, it s a kind of madness, which has its existe
yes, it s a kind of madness which has its existence beyond the reality of the existence of 'u' and 'me'.
& which dissolves the meaning of the existence of two souls as u and me into one
ഒരു തരത്തിലൊരു ഭ്രാന്ത് തന്നെ അല്ലേ?
അതെ പ്രണയം ഒരു ഭ്രാന്ത് തന്നെയാണ്.മൂത്ത്..മൂത്ത് അതൊരു മുത്തൻ പിരാന്താകും. കവിത നന്നായിരിക്കുന്നു.
പ്രണയം ഭ്രാന്താണൊ...?
അല്ല പ്രണയം ഒരിക്കലും ഭ്രാന്തല്ല
അതൊരു അനുഭൂദിയാണ്.................
gud work bro!!!
pls visit my blog and comment if u lyk...
രണ്ടു പേരും പരസ്പരം പ്രണയിക്കുമ്പോള്‍ പ്രണയം ഭ്രാന്തല്ല ...നഷ്ടം ഒരാള്‍ക്ക് മാത്രമാവുമ്പോള്‍ പ്രണയം ഭ്രാന്ത് തന്നെയാണ്...
Post a Comment