ശോണിമ പടര്‍ന്ന
കവിളുകളില്‍
നഖക്ഷതങ്ങളുണ്ട്
വിതുമ്പലടക്കിയ
അധരങ്ങളില്‍
രക്തമൂറ്റിയതിന്റെ
വിളര്‍ച്ചയുണ്ട്
ചീന്തിയ
അടിയുടുപ്പ്
നിലത്തിഴയുന്നുണ്ട്
ഒന്നും സംഭവിച്ചില്ലെന്ന്
പറയുമ്പോഴും
നിങ്ങളെന്തിനിതൊക്കെ
ആവര്‍ത്തിക്കുന്നു ...?
എന്റെ വാക്കുകള്‍
ശ്രവിക്കുക.
കള്ളമാണ് എല്ലാം....
എനിക്കൊന്നും നഷ്ടമായിട്ടില്ല.....!
26 comments:
കള്ളമാണ് എല്ലാം....
എനിക്കൊന്നും നഷ്ടമായിട്ടില്ല.....!
നഷ്ടം നഷ്ടമാണെന്ന് തോന്നാത്തവര്‍ക്കിടയില്‍ ഇതൊക്കെ എന്ത് നഷ്ടം..
അതവള് പറഞ്ഞില്ലെങ്കിലോ
നീതിയുടെ തുലാസിലേറ്റി
ഉടുതുണിയഴിച്ച് നിറുത്തിച്ച്
വെറുതെ വിട്ടവരുടെ
വിജയഭേരിയാ ചങ്കു തകര്‍ക്കില്ലേ
എന്നു പറഞ്ഞു ഞങ്ങള്ക്കൊരാഘോഷം നഷ്ടമാക്കല്ലേ.. പ്ലീസ്.
അതെ എല്ലാം കള്ളമാണൂ..,എല്ലാം
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.
ചില കള്ളങ്ങൾ നിലനില്പിന്റെ കരവിരുതിനാൽ നിലത്തിഴഞ്ഞ് ഭൂമിക്കടിയിലേക്ക് …
എല്ലാം കള്ളമാണ് ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
എന്റെ മകള്‍ ബലാല്ക്കാരം ചെയ്യപ്പെട്ടു വീട്ടില്‍ വന്നാല്‍ ഞാന്‍ കെട്ടിപ്പിടിച്ചു കരയാതെ അവള്‍ക്കു കയ്യില്‍ സോപ്പ് വച്ച് കൊടുത്തു പോയി നന്നായി കുളിച്ചു വരാന്‍ പറയും- എന്ന് പണ്ട് മാധവിക്കുട്ടി (കമലാസുരയ്യ) പറഞ്ഞതോര്‍ക്കുന്നു.
ബ്ലോഗില്‍ അപൂര്‍വ്വമായി കാണുന്ന, വളരെനല്ല കവിത. ഭാവുകങ്ങള്‍...
Kedu veena kaalam
your writing style is simple and beautiful. meaningful lines.
simple and beautiful lines. Thank you
അങ്ങനെ ആശ്വസിക്കട്ടെ ..
ഹൻലല്ലത്ത് (പേർ പറഞ്ഞു പഠിക്കയാണു ഞാൻ) ഇത് ഇരമ്പി !
വളരെനല്ല കവിത. good one..short and simple
ആദ്യമായി എത്തിനോക്കിയതാണേ...
നന്നായിരിക്കുന്നു...
മൊഴി മുത്തുകൾ തേടി
ഇനിയുമെത്താം...
നൊമ്പരപ്പെടുത്തുന്ന വാങ്മയം.
സമകാലിക സംഭവം നിങ്ങള്‍
കരുതുന്നപോലെ ഒരു കള്ളമാകരുതെന്നു്
ഒരു പ്രാര്‍ത്ഥനയുണ്ട്.
നൊമ്പരപ്പെടുത്തുന്ന വാങ്മയം.
സമകാലിക സംഭവം താങ്കള്‍
കരുതും പോലെയൊരു കള്ളമാകാതിരിക്കട്ടെ
അതെ എല്ലാം കള്ളമാണൂ..,എല്ലാം
Nannayittund varikal....
നഷ്ടങ്ങള്‍
ആഘോഷങ്ങലാക്കുന്നവരുടെ
ഇരമ്പലുകള്‍....
അതിനിടയില്‍
ആരും കേള്‍ക്കുന്നില്ല
ഇരകളുടെ രോദനം !
എല്ലാം കള്ളമാണ്
ഇപ്പോഴാണ് ഈ വഴി വന്നത്... വന്ന ഉടനെ എല്ലാ കവിതകളും ഒറ്റയിരുപ്പില്‍ വായിച്ചു...
എല്ലാം അതി ഗംഭീരം... ഇത്രയും നാള് വായിക്കാതിരുന്നതില്‍ ഖേദമുണ്ട്...
ആശംസകള്‍... നല്ല കവിതകളുടെ സൃഷ്ട്ടി കര്‍ത്താവിനു ഒരുപാട് നന്ദി...
Read more malayalam poyems .
മാനന്തവാടി പുഴയിലൂടെ ആടി വാ പാടി വാ പാണനാരെ... .
കത്തുന്ന വാക്കുകള്‍, പൊള്ളുന്ന കവിത.
ഭാവുകങ്ങള്‍..
Post a Comment