.....

22 November 2010

തലാഖ്

വഴി തെറ്റിയെത്തുന്ന
ഒരു വാക്ക് മതി
സ്വപ്നങ്ങളുടെ
ചരടറുത്ത് കളയാന്‍

പ്രണയപ്പൂക്കളെ
സ്വപ്നം കണ്ടവള്‍ക്ക്
കാത്തു വെച്ചത്
തിരസ്കരണത്തിന്റെ
മൂന്നു വാക്കുകള്‍..

കാരണങ്ങളുണ്ട്...!

ഇസ്തിരിയിട്ടത് നന്നായില്ലെന്നത്
മീന്‍ കറിയില്‍ ഉപ്പു കൂടിയത്...
പിന്നെ കാരണമില്ല..!

ഉള്ളത്
പുറത്തു പറയാനൊക്കില്ലല്ലോ..

അവളുടെ
അനിയത്തിയൊരു
മൊഞ്ചത്തി  തന്നെയാണ്....!

35 comments:

ഹന്‍ല്ലലത്ത് Hanllalath said...

വഴി തെറ്റിയെത്തുന്ന
ഒരു വാക്ക് മതി
സ്വപ്നങ്ങളുടെ
ചരടറുത്ത് കളയാന്‍

Unknown said...

ഉള്ളത്
പുറത്തു പറയാനൊക്കില്ലല്ലോ.

മാനസികമായ അടുപ്പമില്ലായ്മ തന്നെയാണ് കാരണം

ശ്രീ said...

:)

Junaiths said...

അല്ലേലും പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങള്‍ അനവധിയുണ്ട്..

yousufpa said...

ഞരമ്പ് രോഗി...

രമേശ്‌ അരൂര്‍ said...

നല്ല ചിന്തകള്‍ ..
ഞാനും വഴിതെറ്റി വന്നതാണ്
രസ ചരട് മുറിഞ്ഞില്ലല്ലോ?

sm sadique said...

ജീവിതം ഇങ്ങനെയാണ്.
പുതുമണം തേടിയുള്ള സഞ്ചാരം……

പാവത്താൻ said...

വന്നു വായിച്ചു.കവിത കണ്ടില്ല,ഹന്‍ലല്ലത്തിനെയും കണ്ടില്ല!!!!!!

എന്‍.പി മുനീര്‍ said...

വഴി തെറ്റിയ വാക്കില്‍
ചിലര്‍ ചരടഴിച്ചു കളഞ്ഞെങ്കില്‍
വികലമായ വ്യക്തിത്വം
കൈമുതലായുള്ളവരാവാം..

മൈലാഞ്ചി said...

ഉള്ളത്
പുറത്തു പറയാനൊക്കില്ലല്ലോ..

ഉള്ളുലക്കുന്ന വരികള്‍....

ഏ.ആര്‍. നജീം said...

മതത്തിന്റെ ചില പഴുതുകള്‍ സ്വന്തം കാര്യപ്രപ്തിക്കായി സൌകര്യപൂര്‍വ്വം വളച്ചൊടിച്ചു ഒരു സമൂഹത്തിന്റെ തന്നെ മാനം കെടുത്തുന്ന ചില ഈശ്വര വാദികള്‍ക്ക് ചെന്ന് തറക്കും ഈ കവിത ...

അഭിനന്ദനങ്ങള്‍

faisu madeena said...

യെസ്

ശ്രീനാഥന്‍ said...

എത്ര ലളിതമായ് ആവിഷ്കരിക്കുന്നു കവി തലാഖിനെ!

ramanika said...

മനോഹരം.............

ഷാജി അമ്പലത്ത് said...

daaaaaaaaa
enthund vishasham

kavitha nannaayirikkunnu

hafis said...

പ്രണയപ്പൂക്കളെ
സ്വപ്നം കണ്ടവള്‍ക്ക്
കാത്തു വെച്ചത്
തിരസ്കരണത്തിന്റെ
മൂന്നു വാക്കുകള്‍..

സന്തോഷ്‌ പല്ലശ്ശന said...

വഴി തെറ്റിയെത്തുന്ന
ഒരു വാക്ക് മതി
സ്വപ്നങ്ങളുടെ
ചരടറുത്ത് കളയാന്‍

ഈ വരികളെ ഒരു കൈകൊണ്ട് മറച്ച് പിടിച്ച് ബാക്കി കവിത വായിക്കുമ്പോള്‍ നന്നായിട്ടുണ്ട്. വളരെ സ്‌ട്രൈറ്റ് ആയ കവിത... ശക്തമാണ്. തുടക്കത്തിലുള്ള വരികളില്‍ ഇത്തിരി മരാമത്ത് ആവശ്യാണ്... ആ വരികള്‍ ഇല്ലാതെ തന്നെ ഈ കവിത വെരി ഗുഡ്...


പിന്നെ വേറെ എന്തൊക്കെയുണ്ട്... മുംബൈയില്‍ തിരിച്ചെത്തിയോ...

ജംഷി said...

കൊള്ളേന്ടിടത്ത് കൊള്ളുന്നു..........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തടിമിടുക്കുള്ള അളിയന്റ്മാരില്ലാത്ത കുഴപ്പമാ .....
("വെച്ചത്തിരസ്കരണത്തിന്റെ" ഇതൊന്നു തിരുത്തിയാല്‍ നല്ലത് )

Unknown said...

അവളുടെ
അനിയത്തിയൊരു
മൊഞ്ചത്തി തന്നെയാണ്....!
. മോഹം കൊള്ളാം

Nisha.. said...

വഴി തെറ്റിയെത്തുന്ന
ഒരു വാക്ക് മതി
സ്വപ്നങ്ങളുടെ
ചരടറുത്ത് കളയാന്‍

swapnangalude charadu aruthu kalayaan kandethunna niravadhi kaaranangal...
pakshe urukunna manassine aarum ariyunnilla...alle..? nice...

Nisha.. said...

nice....

ഉമ്മുഫിദ said...

തെറ്റായ ഭാവന എന്ന് പറയേണ്ടി വരുന്നു.
ഒരു ജെനെരലൈസേശന്‍ !
പ്രണയമെന്നത്
രണ്ടല്ല, ഒന്നാണ്
അവിടെ ത്വലാക്കില്ല..
അതില്ലാത്ത ഉപേക്ഷിക്കലുകള്‍
ചുറ്റുമുണ്ട്,
പ്രണയം ഇല്ലാതിടതൊക്കെ
മൂന്നു വാകുകള്‍ക്ക് ഇപ്പുറവും, അപ്പുറവും....

ഷൈജൻ കാക്കര said...

500... 500... 500...

ചേച്ചിപ്പെണ്ണ്‍ said...

sankadam ..

Basheer Vallikkunnu said...

ഉള്ളത്
പുറത്തു പറയായാമല്ലോ,
ഈ കവിത നന്നായി.

ജിപ്പൂസ് said...

നജീംക്ക പറഞ്ഞത് കോപ്പി പേസ്റ്റ് ചെയ്യുന്നു.
'ഈശ്വരവാദികള്‍ ' എന്ന പ്രയോഗം ക്ഷ പിടിച്ചു നജീംക്കാ :)

മൃതി said...

vazhi theti ethiyavanaa. kollam...:)

അനീസ said...

. വളരെ സത്യം, bt we have to adjust,

എം പി.ഹാഷിം said...

നന്നായി !

Shilujas said...

ningal oru asamanya kavi thanne....'thalaq' ethra manoharamaya kavitha...oroninnun speciality undukto...

kochumol(കുങ്കുമം) said...

കഷ്ടപെടുന്ന സ്ത്രീക്കു വേണ്ടി കണ്ണുനീര്‍ വാര്‍ക്കാന്‍ ആളില്ല ......

എം.കെ.ഖരീം said...

മൂന്നു വട്ടം തലാഖ് എന്നുച്ചരിക്കുക.
അത് മൂന്നു ഘട്ടമായി വേണം.
എന്ന് വച്ചാല്‍ ഒരു സ്ത്രീ തെറ്റുകാരി എന്ന് കണ്ടാല്‍, അത് ആദ്യം അവളെ തിരുത്താന്‍ ശ്രമിക്കുക. ഉപദേശത്തിലൂടെ.
തുടര്‍ന്നും തെറ്റ് ആവര്‍ത്തിക്കുന്നു എങ്കില്‍ അവളെ വിരിപ്പില്‍ നിന്നും മാറ്റി കിടത്തുക.
പിന്നെയും ആവര്‍ത്തിക്കുന്നു എങ്കില്‍ അടുത്ത മുറിയിലേക്കും മാറ്റി പാര്‍പ്പിക്കുക.
അവള്‍ ആ പ്രവര്‍ത്തിയുമായി മുന്നോട്ടു പോകാന്‍ ഉറച്ചാല്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ടുപോയി ആക്കുക.
നാട്ടിലുള്ള പ്രമാണിമാരെ അറിയിക്കുക.
എന്നിട്ട് ആദ്യ തലാഖ്‌ ചൊല്ലുക.
തുടര്‍ന്ന് കാത്തിരിക്കുക അവളുടെ മനസ്സ് മാറി ശരിയിലേക്ക്‌ മടങ്ങാന്‍.
അവള്‍ തെറ്റില്‍ തന്നെ എങ്കില്‍ രണ്ടാം തലാഖ്‌ ചൊല്ലാം.
അങ്ങനെ പടി പടിയായാണ് മൂന്നാം തലാഖ് ചൊല്ലേണ്ടത്.
മൂന്നാമത്തെ തലാഖോടെ അവളുമായുള്ള ബന്ധം അവസാനിക്കുന്നു.
പക്ഷെ ഈ മൂന്നു തലാഖ് എന്ന നിയമം വളച്ചൊടിച്ചു ചിലര്‍ "തലാഖ് തലാഖ് തലാഖ്" എന്ന് പറഞ്ഞു സ്ത്രീയെ ഉപേക്ഷിക്കാറുണ്ട്.
അത് നീതിയല്ല.

ഖുര്‍ആന്‍ പറയുന്നു: "ഒരാള്‍ തലാഖ് ചൊല്ലുമ്പോള്‍ ഭൂമി ഭയം കൊണ്ട് കിടുകിടാ വിറക്കുന്നു.
അല്ലാഹു ഏറ്റവും വെറുക്കുന്ന ഒന്നാണ് തലാഖ്..."

കവിത എന്ന നിലയില്‍ ഇതില്‍ പരിക്കൊന്നും കാണുന്നില്ല.
ആശയം അവതരിപ്പിക്കാന്‍ ലളിതമായ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
വായനക്കാരോട് നേരിട്ട് സംവദിക്കുന്ന കവിത. ഇങ്ങനെ തന്നെയാണ് വേണ്ടതും.
ഏറ്റവും ലളിതമായി വലിയ വിഷയം അവതരിപ്പിക്കുക

Unknown said...

kalalkki

Anonymous said...

ഒരിക്കലും പ്രണയിക്കാത്ത
ഒരു ഭ്രാന്തന്റെ
ഞരമ്പു പൊട്ടിയുള്ള
നിലവിലിയാണിതു।

ഒരറ്റത്തുനിന്ന്
‍മറ്റേഅറ്റത്തേക്ക്
പ്രണയത്തിന്
ന്നൂല്‍പാതമാ‍ത്രം।
http://anakkam1.blogspot.ae/2007/05/blog-post.html

അതുപൊട്ടാ‍ന്‍
സംശയത്തിന്റെ
ചെറിയ
സൂചിമുനയെങ്കിലും മതി।

എന്റെ ആകാ‍ശം
നിനക്കും സ്വന്തമാകുമ്പോള്‍
നക്ഷത്രങ്ങള്‍
പങ്കുവെക്കുന്നതെന്തിന്?
കണ്ണുകള്‍ കൊതിച്ചത്
ചെമ്പരത്തി പൂവിന്റെ
നെടുകെ ചേതിച്ച
ചിത്രമല്ല

ِപ്രണയം
സ്വപ്നം
മരണം
കണ്ണുനീര്‍
ചോര പോലെ
കട്ടപിടിച്ചൊട്ടിയതാണിവ