ഇളകിയോടുന്ന
തീവണ്ടിത്തിരക്കില്‍
അരക്കൈ കാണിച്ചു
മറു കൈ നീട്ടി
കുഞ്ഞുമായൊരു പെണ്ണ്
നിന്റെ
പാതി മുറിഞ്ഞ കൈ പോകട്ടെ ..
മേല്‍ നിറഞ്ഞ ചേറും
കാര്യമാക്കില്ല
മണമടിച്ചോക്കാനം വരുന്ന
മുടിക്കെട്ടിലെത്ര നാളായി
വെള്ളം നനഞ്ഞിട്ടെന്നും ചോദിക്കില്ല...
നീയൊരു
പെണ്ണാണല്ലോ.......!!!!
ഉയര്‍ന്നു നില്ക്കുന്ന മാതൃത്വത്തിന്
എന്തൊരു മുഴുപ്പ്......
നിനക്കെത്ര പണം വേണം...?!!
21 comments:
പെണ്ണ് സമം ഉടല് എന്നാകുമ്പോള്‍
ഉടല് സമം ഭോഗം എന്നായിതീരുന്നു
എങ്ങനെ തിരുത്തപ്പെടുമീ
നീലക്കണ്ണിന് തിമിരക്കാഴ്ചകള്‍...
ആളവന്താന്,താന്റെ കഥാശ്രമത്തില് നിന്നു ഇത്തരം ഒരു കഥ വായിച്ചു വരുന്ന വഴിയായിരുന്നു...ഹന്ളുല്ലയും അതെ കാര്യം കവിതാരൂപത്തില്‍ എഴുതിയിരിക്കുന്നു...ഇന്നീ ലോകത്ത് പെണ്ണ് ഉപഭോഗ വസ്തുവായി മാറികൊണ്ടിരിക്കുന്നു.....കലികാലം!
എന്റെമ്മേ, എത്ര ഭീകരം! കവിത നന്നായി.
kollaam ,,,,,athut thanne kalikaalm
ഗൌതമാ വരിക
ശാപം തരിക
പെണ്ണിനേക്കാള്‍ വില
കല്ലിനല്ലോ !!
നേര്‍ക്കാഴ്ച്ചകളില്‍ ഒന്ന്...
തല തിരിഞ്ഞ ലോകം അല്ലേ ?
തല തിരിയാത്ത എത്ര പേരുണ്ടാവും ?
ഈ കവിത വായിക്കുന്നവരില്‍ തന്നെ പാതിയും ......അല്ല ...മുക്കാലും !
നിന്റെ
പാതി മുറിഞ്ഞ കൈ പോകട്ടെ ..
മേല്‍ നിറഞ്ഞ ചേറും
കാര്യമാക്കില്ല
നീലക്കണ്ണിന് തിമിരക്കാഴ്ചകള്‍...
innatthe kaazcha ....
nannayi!
kollaam..nanayirikkunnu
കവിത നന്നായി...
ഭൂരിപക്ഷം പെണ്ണുങ്ങളും ഇതു മാത്രമേ അര്‍ഹിക്കുന്നുള്ളു, ഹന്ലലത്...പട്ടിയ്ക്ക് ലഭിക്കേണ്ടതേ പട്ടിയ്ക്കു ലഭിയ്ക്കു.
മാതൃത്തംപോലും ഈ തിമിരക്കാഴ്ചയില്നിന്നും രക്ഷപ്പെടുന്നില്ലല്ലോ..
കവിത കൊള്ളാം... ഒരു നേര്‍ക്കാഴ്ച...
കേട്ടുങ്ങലിന്റെ അഭിപ്രായം എനിക്കിഷ്ട്ടപ്പെട്ടില്ല..
ഒരാള്‍ ഇന്നത്തെ അര്‍ഹിക്കുന്നുള്ളൂ എന്ന് പറയാന്‍ മറ്റൊരാള്‍ക്ക് എന്തവകാശം..?
ഓരോ ജീവനും അന്തസ്സും, അഭിമാനവും ഉള്ളതാണ്.. പിന്നെ ജീവിത സാഹചര്യങ്ങള്‍ ഓരോരുത്തരെ ഓരോ വഴിയില്‍ കൊണ്ടു ചെന്നെത്തിക്കുന്നു.. അടച്ചാക്ഷേപിക്കുന്നത് ശെരിയല്ല എന്തായാലും...
സ്ത്രീയെ ഭോഗവസ്തു ആയി മാത്രം കാണുന്ന മനസ്സ് നീചമാണ്.. ക്രൂര മൃഗങ്ങളുടെതിനെക്കാള്...
അമ്മ, പെങ്ങള് , ഭാര്യ...എന്നീ സ്ഥാനങ്ങളിലൊക്കെ ഒരു സ്ത്രീക്ക് ഒരുപാട് കടമകള്‍ ഉണ്ട്...
മാതൃത്വം എന്ന അനുഗ്രഹം സ്ത്രീക്ക് മാത്രം വിധിച്ചിട്ടുള്ളതാണ്...
ആ നിലക്ക് സ്ത്രീ ജന്മം എത്രയോ പുണ്യമാണ്...
പിന്നെ അവളെ വഴി പിഴപ്പിക്കുന്നത് എങ്ങനെ ആയാലും ഒരു പുരുഷനാണ്..
അപ്പോള്‍ പിന്നെ ഒരു വിഭാഗത്തെ മാത്രം ആക്ഷേപിക്കുന്നത് ശെരിയാണോ..?
മണമടിച്ചോക്കാനം വരുന്ന
മുടിക്കെട്ടിലെത്ര നാളായി
വെള്ളം നനഞ്ഞിട്ടെന്നും ചോദിക്കില്ല...
ഉയര്‍ന്നു നില്ക്കുന്ന മാതൃത്വത്തിന്
എന്തൊരു മുഴുപ്പ്... അതുമുഴുത്താണോ അവൾക്കു എത്രപണം വേണം എന്നു ചോദിക്കാൻ കാരണം ? മേല്‍ നിറഞ്ഞ ചേറും കാമത്തിനു കാര്യമാകില്ല.അതല്ലേ കാമാത്തിനു കണ്ണില്ല എന്നു പണ്ടാരം പറഞ്ഞതു. ഹലാലത്തിന്റെ പെണ്ണിന്റെ വില എന്നകവിത കണ്ടപ്പോൾ ഞാൻ കുറേകൂടി പ്രതീക്ഷിച്ച് കവിത എനിക്ക് ഇഷ്ടപ്പെട്ടില്ല
കാരണം അവളെ വേണ്ടവരുടെ കയ്യില്‍ പണം ഉണ്ട്, ,അവള്‍ക്കും കുഞ്ഞിനും വിശപ്പും ഉണ്ട് ,
കവി തന്റെകാഴ്ചയിലൂടെ ,കവിതയിലൂടെ ...
പുരുഷനെയാണ് കൊഞ്ഞനം കുത്തുന്നത് .
അവന്റെ കണ്ണ് പലപ്പോഴും സ്ത്രീയിലെ നിസ്സഹായതയോടോ സഹതാപത്തോടോ
വിലപറയുന്നില്ല . മറിച്ചു അവളിലെ മുഴുപ്പിനോടാകുന്നു.
ഹൊ..!!
ഈ ഒരവസ്ഥയിലും കാമം ഉണരുമൊ മനുഷ്യനില്‍.....? മൃഗം പോലും നാണിക്കുന്നു....എങ്കിലും അനു ദിനം കേള്‍ക്കുന്ന വാര്‍ത്തകള്‍ അതി ഭീകരം(കവിത ഒരു നേര്‍ക്കാഴ്ച
പെണ്ണെന്നു വെച്ചാല്‍ ഇങ്ങനോക്കെയാണെന്നു നാം തീരുമാനിക്കുന്നു.അവള് ചരക്ക് അല്ലെ?കവിത തീക്ഷ്ണവും കാലിക പ്രസക്തി ഉള്ളതുമാണ് .
Post a Comment