തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം
ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...
ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.
ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.
അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല
വിറക് കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!
20 comments:
അവസാനം
ആരും
ചോദിക്കാനില്ലാത്തവരായിത്തീരുന്നോ
നമുക്കമ്മയും ?
അമ്മയുടെ എഴുത്തുകള്‍ ഓര്‍ത്തു പോകുന്നു..
അതെ .....
വിറക് കത്താനുള്ളത്
അമ്മ കരയാനുള്ളതും
വിറക് കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!
ഓരോ കവിതയും കണ്ടുമറന്ന മുറിവുകളെ
ഓര്‍മ്മിപ്പിക്കുന്നു !
ആശംസകള്‍...
ഈശ്വരാ, അമ്മ കരിയുന്ന മണം വരുന്നു!
ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...
...
നന്നായിരിക്കുന്നു ഹന്
വേവുന്നവക്കൊക്കെയും ഒരേ മണം !
അമ്മ..
www.ilanjipookkal.blogspot.com
എന്തൊ...
എനിയ്ക്കിതങ്ങട്ട് ദഹിക്കുന്നില്ല.
ഉടല് കത്തിച്ചു വേവിച്ചിരുന്നു..
അര്‍ത്ഥവും ആഴവും കാണിച്ചുതരുന്ന വരികള്‍..
നല്ല കവിത. ഇഷ്ടപ്പെട്ടു.
കത്തിക്കരഞ്ഞുതീരുന്നു
ഈ കവിത നല്ല ആഴത്തിലൊരു മുറിവാണെല്ലോ ചങ്ങായി നെഞ്ചത്ത് വച്ചു തന്നത്
jeevitham enna maha pareekshayude oro ghattathilum njaan orkkunnu....... ammayude shaasanakalkku ippol muthu nellikkayude chavarppinappurathe thenoorunna maduram........ nalla varikal.. kaaachikkurukkiya kavithakal manassil ithal vidaraan prarthichu, apratheekshithamaayi vannananja oru oraparichithan.....
Hi, i just want to say hello to the community
I like it
ഏറെ മുരിവുണ്ടാക്കിയ കവിത..
അമ്മ..അമ്മ.അമ്മ..സ്നേഹിച്ചു സ്നേഹിച്ചു അവസാന ശ്വാസം വരെ..
Post a Comment