.....

07 February 2013

കുട്ടികളുടെ വാര്‍ഡ്‌

കുട്ടികളുടെ വാര്‍ഡില്‍
ചിലപ്പോഴൊക്കെ
മരണം
എത്തി നോക്കാറുണ്ട്

ചെവിയോര്‍ത്താണ് നടക്കുക
ദൈവം മറന്നു പോയെന്ന്
ഏതെങ്കിലും ഒരമ്മ
പറയുന്നുണ്ടോ ..?!

ഉറക്കമൊഴിച്ച്
വിശപ്പ്‌ മറന്ന്
കണ്ണ് തുറന്നുറങ്ങുന്നവരെ
കാണുമ്പോള്‍
മരണത്തിനു സങ്കടം വരും

മരുന്ന് ചീട്ടു നോക്കി
തികയാത്ത പണത്തിന്റെ
പെരുപ്പമോര്‍ത്ത്
തല കറങ്ങിയ ഒരമ്മയെ
കൈപിടിച്ച് സിമന്റു ബെഞ്ചിലിരുത്തും

കരുവാളിച്ച മുഖവുമായി
കല്ലിരിക്കുന്ന ഒരച്ഛനെ
വെറുതെയൊന്നു തൊട്ടു നോക്കും

ചിത്ര കഥയുടെ ചിരിക്കിടയില്‍
"വേദനയെടുക്കുന്നമ്മേയെന്ന് "
കരയാന്‍ തുടങ്ങുന്ന കുട്ടിയോട്
മരണം കണ്ണിറുക്കി പറയുമെത്രേ
വേദനയില്ലാതെ
ഇത്തിരി നേരം ഒളിച്ചു കളിക്കാമെന്ന്

നിലവിളികള്‍ക്കിടയിലും
ആശ്വാസത്തിന്റെ വേദനക്കെട്ട്
അഴിഞ്ഞു വീഴുന്നത്
മരണം കുട്ടിക്ക് കാണിച്ചു കൊടുക്കും

അപ്പോള്‍ മാത്രമാണ്
വാര്‍ഡില്‍
വേദന കുടിച്ചുറങ്ങിപ്പോയ
കൂട്ടുകാര്‍ക്കും
ഡോക്ടര്‍ക്കും,അമ്മയ്ക്കും അച്ഛനും
ഓരോ ഉമ്മകള്‍ കൊടുക്കുന്നത്

25 comments:

hAnLLaLaTh said...

"........ചിത്ര കഥയുടെ ചിരിക്കിടയില്‍
"വേദനയെടുക്കുന്നമ്മേയെന്ന് "
കരയാന്‍ തുടങ്ങുന്ന കുട്ടിയോട്
മരണം കണ്ണിറുക്കി പറയുമെത്രേ
വേദനയില്ലാതെ
ഇത്തിരി നേരം ഒളിച്ചു കളിക്കാമെന്ന്...."

Jazmikkutty said...

ചിത്ര കഥയുടെ ചിരിക്കിടയില്‍
"വേദനയെടുക്കുന്നമ്മേയെന്ന് "
കരയാന്‍ തുടങ്ങുന്ന കുട്ടിയോട്
മരണം കണ്ണിറുക്കി പറയുമെത്രേ
വേദനയില്ലാതെ
ഇത്തിരി നേരം ഒളിച്ചു കളിക്കാമെന്ന്

മുല്ല said...

മരണം അങ്ങനെയാണു. ഒളിച്ച് കളിക്കും പലപ്പോഴും.

കുന്നെക്കാടന്‍ said...

കുട്ടികളുടെ മരണം വല്ലാത്ത വേദന തന്നെ ,
എന്നാലും ഇ ലോകത്തെ വേദനകളില്‍ നിന്നും അവര്‍ രക്ഷപെട്ടല്ലോ എന്നു പലപ്പോയും തോന്നാറുണ്ട്

വാഴക്കോടന്‍ ‍// vazhakodan said...

ചിത്ര കഥയുടെ ചിരിക്കിടയില്‍
"വേദനയെടുക്കുന്നമ്മേയെന്ന് "
കരയാന്‍ തുടങ്ങുന്ന കുട്ടിയോട്
മരണം കണ്ണിറുക്കി പറയുമെത്രേ
വേദനയില്ലാതെ
ഇത്തിരി നേരം ഒളിച്ചു കളിക്കാമെന്ന്

നല്ല വരികള്‍!

moideen angadimugar said...

കുട്ടികളുടെ മരണം,അതൊരു വല്ലാത്ത വേദനതന്നെ.

ഉമ്മുഫിദ said...

ഓരോരുത്തരെയും തൊട്ടു തൊട്ടു പോകുന്നു.
തൊട്ടുരുമി ഒളിച്ചു കളിക്കുന്നു....

ഒരില വെറുതെ said...

കുഞ്ഞുങ്ങളുടെ വാര്‍ഡിലുണ്ട് പൂക്കാന്‍ മറന്ന ചില പനിനീര്‍പൂക്കള്‍. മരണമെടുക്കാതെ ബാക്കിയാവും അത് ഇങ്ങിനെ വരികളില്‍.

nikukechery said...

കുഞ്ഞുങ്ങൾക്കും മാലാഖമാർക്കും മരണമില്ല..

MyDreams said...

Nannayi ezhuthirikkunu mashe

കമ്പർ said...

നല്ല കവിത,,
ആശംസകൾ

ശ്രീനാഥന്‍ said...

മനുഷ്യനെ വിഷമിപ്പിക്കാനുള്ള എളുപ്പമാർഗ്ഗം കുഞ്ഞുങ്ങളുടെ ദുരിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച് എഴുതുകയാണ്‌!

ശ്രീദേവി said...

ചിത്ര കഥയുടെ ചിരിക്കിടയില്‍
"വേദനയെടുക്കുന്നമ്മേയെന്ന് "
കരയാന്‍ തുടങ്ങുന്ന കുട്ടിയോട്
മരണം കണ്ണിറുക്കി പറയുമെത്രേ
വേദനയില്ലാതെ
ഇത്തിരി നേരം ഒളിച്ചു കളിക്കാമെന്ന്

കരയിപ്പിക്കുന്നോ..:(

sm sadique said...

മരണം സങ്കടമാണ് ; പക്ഷെ……

യൂസുഫ്പ said...

പ്രശംസിക്കാൻ വാക്കുകളില്ല കുട്ടീ.....

വളരെ നന്നായിരിക്കുന്നു.

JITHU said...

നല്ല കവിത

ബെഞ്ചാലി said...

മരണം : ആത്മാവ് വിട്ടൊഴിയുന്ന ജീവൻ അസ്തമിക്കുന്നു.

സ്നേഹപൂര്‍വ്വം അനസ് said...

കൊള്ളം നല്ല ഹൃദയ സ്പര്‍ശിയായ വരികള്‍ ........

V P Gangadharan, Sydney said...

മൂടുപടം ധരിച്ച മരണം എന്ന ദുഃഖസത്യത്തിന്റെ അളന്നെടുത്ത നീക്കം ആതുരരായ കിടാങ്ങള്‍ക്കിടയില്‍ ആടപ്പെടുന്ന നൃത്ത സാഫല്യമാക്കി മാറ്റുന്ന ഈ ലളിത സുന്ദര രചന ഉല്‍കൃഷ്ടമായി. ഇവിടെ ചിന്തകള്‍ വാക്കുകളായി മാത്രമല്ല ചേതനയായും വിടര്‍ന്നു നില്‍ക്കുന്നു.

arifa said...

കയ്ക്കുന്ന കാഴ്ചകളിലെയ്ക്ക് നിങ്ങള്ക്ക് കണ്ണ് പൊത്താം
വേദനിക്കുന്ന പാട്ടിലേയ്ക്ക്
ചെവി കൊട്ടിയടക്കാം...
ഒട്ടകപ്പക്ഷിക്ക്
സഹതാപം പൊട്ടിയൊലിക്കുന്ന
ഒരു മണല്ക്കൂനയെങ്കിലും കിട്ടാതിരിക്കില്ല, മുഖമൊളിക്കാന്‍....

Shahida Abdul Jaleel said...

കുട്ടികളുടെ മരണം,അതൊരു വല്ലാത്ത വേദനതന്നെ.

alan bronson said...

സർക്കാരാശുപത്രീടെ വാർഡിൽ മാത്രേ മരണം ചുമ്മാ കേറി വരൂ...
വല്ല ഹൈടെക്ക് പ്രൈവറ്റിലും കേറിയാൽ അവരു പിടിച്ച് മരണത്തിനെ സ്കാൻ ചെയ്ത് ഇസിജിയെടുത്ത് ആഞിയോഗ്രാം ചെയ്ത് ബൈപ്പാസും നടത്തി ഏസി പെട്ടിയിൽ കിടത്തും...എന്നിട്ട് ബില്ലും കൊടുക്കും..
കൊച്ചും പൊയി കാശും പോയീന്ന് പറഞ്ഞ് നെൻചത്തടിക്കും ബന്ധുക്കൾ..
വരികൾ കൊള്ളാം..

Jefu Jailaf said...

Thought provoking...

ധ്വനി (The Voice) said...

ഹൃദ്യം ഈ വരികള്‍.

SABUKERALAM said...


സമൃദ്ധിയുടെ ഓണാശംസകള്‍ നേരുന്നു

a travel towards nature.....................
www.sabukeralam.blogspot.in
to join പ്രകൃതിയിലേക്ക് ഒരു യാത്ര.
www.facebook.com/sabukeralam1
www.travelviews.in