.....

19 September 2012

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്    
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

43 comments:

ഹന്‍ല്ലലത്ത് hAnLLaLaTh said...

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

വിനോദ് ജോര്‍ജ്ജ് said...

നന്നായിട്ടുണ്ട് ......ആശംസകള്‍

Anonymous said...

eda pattee ninte ee kavithakalokke vaayichu chanku potti njan chaavum... enthoru ezhuthaada ith.. naasam.. Vvaayikkaathirikanum patunnillaaa...

ജീ . ആര്‍ . കവിയൂര്‍ said...

പ്രണയത്തിനു മരണമില്ലല്ലോ ആ വരി ഏറെ ആകര്‍ഷിച്ചു

അനില്‍@ബ്ലോഗ് // anil said...

മരണമില്ലാത്ത പ്രണയം.

majeedalloor said...

നല്ല വരികള്‍ നല്ല കവിത..
അഭിനന്ദനങ്ങള്‍ ..

ശശിധരന്‍ said...

പ്രണയം മരിക്കുന്നില്ല.. കവിത ഇഷ്ടമായി
ആശംസകള്‍ ..

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ഭാവുകങ്ങള്‍

ശ്രീനാഥന്‍ said...

മരണത്തെ അതിജീവിക്കുന്ന പ്രണയം, എനിക്കത്ര പരിചയമില്ല, എങ്കിലും കവിത നന്നായി.

Mrs. Ansil said...

കവിതയും മരിച്ചില്ലല്ലോ ആശ്വാസം..

ജാനകി.... said...

പ്രണയത്തിന് അതറിയേണ്ട കാര്യവുമില്ലല്ലോ..
പ്രണയം..പ്രണയം മാത്രമാണു..
അതിനപ്പുറവും ഇപ്പുറവുമുള്ള ചിന്തകൾ അലോസരപ്പെടുത്തിയാൽ പ്രണയം പ്പ്രണയമല്ലാതാകില്ലേ...

പക്ഷേ പ്രണയത്തിനറിയില്ലല്ലോ
അവർ മരിച്ചതാ‍ണെന്നു....
ഈ വരികൾ നന്നായി മനസ്സിൽ കൊണ്ടു

anaamika-swapnangalude kavalkaree said...
This comment has been removed by the author.
മുഹമ്മദ്‌ ഷാജി said...

പ്രണയത്തെ കുറിച്ച് നല്ല വരികള്‍

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍

Najeemudeen K.P said...

Good writing. Congrats.

Please read this post and share it with your friends for a social cause.

http://www.najeemudeenkp.blogspot.in/2012/05/blog-post.html

With Regards,
Najeemudeen K.P

Shaleer Ali said...

പ്രണയം മരിക്കുകയല്ലല്ലോ കൊല്ലുകയല്ലെ അതിനെ
കഴുത്ത് ഞെരിച്ചു ... ഇഞ്ചിഞ്ചായി ...!! അല്ലെ ??

കവിത നന്നായി ആശംസകള്‍ ...:))

എം പി.ഹാഷിം said...

ee chintha munpum vaayichittundu.
ennaalum thaankal parayumbol rasamundu!

ahalya said...

മാസം തികയാതെ പിറന്നത്...
അകാലജന്മത്തിൻ കുറവുമാറ്റാനൻ
ഇൻക്യുബേറ്ററിൽ നിമിഷങ്ങളെണ്ണിക്കിടന്നത്...
ദിവസങ്ങൾക്കുള്ളിൽ മൃതിയടഞ്ഞത്..
എന്റെ പ്രണയം...
ജനിച്ചിട്ടും
ജീവിക്കാതെ പോയവൾ..
ഒന്നോർത്താൽ
ഭാഗ്യവതി!

Rajani Narayanan said...

very nice kavitha kaviyoorji....rally overwhelmed after reading it...

എനിക്ക് വിശക്കുന്നു ........... said...

"എനിക്ക് നിന്നോട് അസൂയ തോന്നുന്നു ആങ്കുട്ടി ആയ നിനക്ക് ലോകത്തെവിടെ എല്ലാം താവളങ്ങള്‍ ഹോ പെണ്‍കുട്ടിയായ എനിക്ക് ഇ മതില്‍കെട്ട് മാത്രം ശരണം എന്തൊരു വീര്‍പ്പുമുട്ടലാനിവിടെ" ആദ്യമായി എനിക്ക് ഭകഷണം തന്നിട്ട് എന്നില്‍ അസൂയ പൂണ്ടവള്‍ "എന്റെ പ്രണയം "

Gopan Kumar said...

മരിക്കാത്ത പ്രണയം പോലെ വരികള്‍

ആശംസകള്‍
http://admadalangal.blogspot.com/

Jishasabeer said...

പ്രേതാത്മാകള്‍ .....

Gireesh KS said...

നല്ല കവിതയാണ്. ആശംസകള്‍

girish varma ...balussery.... said...

നീയിപ്പോള്‍ എവിടെയാണ്? ഒന്ന് വിളിക്കുന്നത്‌ പോലുമില്ലല്ലോ !!!!

Nidheesh Krishnan said...

വളരെ നന്നായിട്ടുണ്ട്

razla sahir said...

gud 1

പ്രവാസം..ഷാജി രഘുവരന്‍ said...

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്...
നന്നായിട്ടുണ്ട്...

Renju Nair said...

നന്നായിട്ടുണ്ട്
http://mydreams-renju.blogspot.in/

hasker paredath said...

good

pravaahiny said...

കൊള്ളാം . @PRAVAAHINY

srujana said...

Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions. Earn points for referring your friends and exchange your points for cool gifts.

kanakkoor said...

പ്രണയത്തിനു ജീവനില്ല ... അതിനാല്‍ മരണമില്ല

ഷൈജു.എ.എച്ച് said...

പ്രണയത്തിനു കാലനില്ല....അത് സര്‍വ വ്യാപിയാണ്...


പുതിയ നിര്‍വചനം ഇതിലൂടെ കൈവന്നിരിക്കുന്നു പ്രണയത്തിനു....


അഭിനന്ദനങ്ങള്‍.....സസ്നേഹം...

www.ettavattam.blogspot.com

Shaleer Ali said...

പ്രണയം മരിക്കുന്നില്ല .. ലളിതമായ വരികള്‍... ആശംസകള്‍...

ജെ പി വെട്ടിയാട്ടില്‍ said...

പ്രണയം രണ്ടു വരികളില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം

Mohammed kutty Irimbiliyam said...

നല്ല വരികള്‍ ...

സലീം കുലുക്കല്ലൂര്‍ said...

ആശംസകള്‍ ....നല്ല വരികള്‍ ..!

Julia MB said...

Hi! I'm looking for mutual followers.
shoppingepisodes.blogspot.com

benji nellikala said...

പ്രിയപ്പെട്ടവര്‍ മരിച്ചാലും മരിക്കാതെ നില്‍ക്കും അനശ്വരപ്രണയം. അതങ്ങനെ തന്നെ തുടരട്ടെ. ആ പ്രണയച്ചൂടിന്റെ പ്രതീക്ഷകള്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ... ആശംസകള്‍...

Rainy Dreamz said...

സുന്ദരമായ വരികള്, പ്രണയത്തിനറിയില്ലല്ലോ അവൾ മരിച്ചതാണെന്ന്....

നല്ലെഴുത്തിന് ആശംസകള്, തുടരുക പ്രയാണം

മിനിപിസി said...

ആശംസകള്‍ .

Anonymous said...

മരണം ഒരു രസമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്...അത് വരെ ക്രീമും.പൌഡറും മിനുക്കിയ ശരീരം..കൃമികീടങ്ങള്‍ക്ക് വിട്ടു കൊടുത്ത്,മൈലാഞ്ചി ചെടികള്‍ക്കടിയില്‍
മണ്ണില്‍ പുതഞ്ഞു ബന്ധു മിത്രാദികളെ കാത്തു കിടക്കാ....അതൊരു രസം തന്നെ അല്ലെ!!...മഴയിലും...വെയിലിലും ,നിലാവിലും അലിഞ്ഞങ്ങനെ..ഹോ..എന്നാ ഒരു രസം..അല്ലെ?? rr

rsheedali chundan said...

viraha vedanayeekaal nhallad marana veedana