.....

05 March 2011

ആറ് ഉന്മാദപ്പൊട്ടുകള്‍

1.കവിത
നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം

2. നീ
മറവിയിലുമ്മ വെച്ച്
ഓര്‍മ്മപ്പൂപ്പല്‍
ചുരണ്ടിക്കൂട്ടി
നിലാവ് പോലൊളിക്കുന്നു

3. വീട്
ദുരൂഹതകള്‍ക്കൊരു കൂടാരം
മുറു മുറുപ്പിന്റെ ദൃഷ്ടികള്‍ക്കിടയില്‍
തിളച്ചു മൂടിയ കിണറാഴം


4. മിഠായി
വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!

5. സംശയം
കണ്ണുനീരില്‍ ഉപ്പ് കൂടുതല്‍
പുഞ്ചിരിക്ക് വെണ്മ കൂടുതല്‍
വിയര്‍പ്പിന് സിഗരറ്റിന്റെ മണം
ചുംബനത്തിന്
ശീലിച്ചതിന്റെ പരിചയം
നീ പതിവ്രതയല്ല ..

6. വേദന
പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും

ശ്രീനാഥന്‍ said...

നല്ല കവിതപ്പൊട്ടുകൾ!

sm sadique said...

നല്ല മൂർച്ചയുള്ള കവിതകൾ

Junaiths said...

വരികള്‍ക്ക് മേലെ വരഞ്ഞു മുറിയുന്ന വരകള്‍ ..

ishaqh ഇസ്‌ഹാക് said...

നല്ലമിഠായി..!!
ഉന്മാദപ്പൊട്ടുകളുടെ ബുദ്ധിമുഠായി..!!

ajaypisharody said...

നീയെങ്ങെനെ?????
പിന്നിലൊളിയിരുന്ന്
ഒളിപാർക്കുന്നവൻ
പലരിലൂടെ നടന്നവൻ
അവൾ പതിവ്രതയല്ലെന്ന്
പറയാൻ
നീയുത്തമപുരുഷനല്ലല്ലോ

ഇങ്ങനെയെഴുതിയാലും
മുറിവികളെയുന്മാദപ്പൊട്ടുകളാക്കാം
Ajay

thulasi mala said...

പതിവ്രതയ്ക്കൊരു
നിർവചനമെഴുതാൻ
നീയുത്തമപുരുഷനല്ല

അങ്ങനെയെഴുതിയാലും
മുറിവുകളിലുന്മാദപ്പൊട്ടുകൾ വിരിയും.

ഗായത്രി

ഷമീര്‍ തളിക്കുളം said...

അക്ഷരങ്ങള്‍ക്ക് ആശയത്തേക്കാള്‍ ബലം, വരികള്‍ക്ക് വാക്കുകളേക്കാള്‍ തീക്ഷണത.
ഇവിടേയ്ക്ക് എത്തിപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!

ഇതെനിക്കിഷ്ട്ടായി....!

zephyr zia said...

നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം...

അതുതന്നെയാണ് ഹന്‍ല്ലലത്തിന്‍റെ കവിതകള്‍!!!

ഉമ്മുഫിദ said...

ജ്വാലകള്‍ !
അകം പൊള്ളുന്നു.

വെള്ളരി പ്രാവ് said...

നന്നായിരിക്കുന്നു....
നന്മകള്‍.

Soul said...

nannaayirikkunnu.... ellaam nannaayirikkunnu :)