ഓര്‍മ്മകളിലൊക്കെയും
കൈപിടിക്കാമെന്ന
നിന്റെ വാക്കാണുള്ളത്.
അറബിക്കഥകളുടെ
താളുകകളില് നിന്ന്
ഒരു ജിന്നും ഇറങ്ങി വന്നില്ല.
മരണത്തിന്റെ ചൂതില്‍
പരാജയപ്പെട്ടവനെപ്പോലെ
എമിഗ്രേഷന്‍ കൌണ്ടറില്‍ നിന്നും
പുറത്തേക്കിറങ്ങുമ്പോള്‍
നാഭിയില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി.
കൊതിയുണ്ട്
മനുഷ്യനെക്കാണാന്‍..
മുരള്‍ച്ചയുള്ള യന്ത്രങ്ങള്‍ക്കിടയില്‍
പ്രണയം തുടിക്കുന്ന
കരിമഷിക്കണ്ണു കാണാന്‍
ഒരമ്മയെ കാണാന്‍....
പൊട്ടിയ പട്ടച്ചരടുമായി
വിഷാദത്തോടെ നോക്കുന്ന
കുട്ടിയെ കാണണം.
സ്നേഹത്തോടെ വിളിച്ച്
പുതിയ പട്ടമുണ്ടാക്കിക്കൊടുക്കണം.
നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ നിന്നും
കള്ളു മോന്താന് കൊതിക്കുന്ന
ദിവാകരേട്ടനൊപ്പം
ഇങ്ക്വിലാബ് വിളിക്കണം.
പ്രവാസത്തിന് നരച്ച നിറമാണ്.
പൊടി പറ്റിയ മേഘങ്ങള്‍...
ഹതാശമായ ആകാശത്ത് നിന്നും
കനല് ജ്വാലകള്‍ക്കിടയില്‍
നനവു പെയ്യിക്കണം
നാട്ടില്‍,
മഴക്കാലം കഴിഞ്ഞു.
അയലത്തെ നാണിയമ്മയുടെ മകന്
വെള്ളത്തില്‍ പോയി...!
സ്വപ്നങ്ങളുടെ
അണകള്‍ പൊട്ടിയ
ജലമത്രയും ഒഴുകിപ്പോയി..
ലീവ് കഴിഞ്ഞെത്തിയ ദാസേട്ടന്റെ
നാട്ടു കഥകള്‍ കേട്ടതു മുതല്‍ നീ
ഉറക്കത്തില്‍ കൈ തൊടുന്നു.
കൈപിടിക്കാമെന്ന
നിന്റെ വാക്കാണുള്ളത്.
അറബിക്കഥകളുടെ
താളുകകളില് നിന്ന്
ഒരു ജിന്നും ഇറങ്ങി വന്നില്ല.
മരണത്തിന്റെ ചൂതില്‍
പരാജയപ്പെട്ടവനെപ്പോലെ
എമിഗ്രേഷന്‍ കൌണ്ടറില്‍ നിന്നും
പുറത്തേക്കിറങ്ങുമ്പോള്‍
നാഭിയില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി.
കൊതിയുണ്ട്
മനുഷ്യനെക്കാണാന്‍..
മുരള്‍ച്ചയുള്ള യന്ത്രങ്ങള്‍ക്കിടയില്‍
പ്രണയം തുടിക്കുന്ന
കരിമഷിക്കണ്ണു കാണാന്‍
ഒരമ്മയെ കാണാന്‍....
പൊട്ടിയ പട്ടച്ചരടുമായി
വിഷാദത്തോടെ നോക്കുന്ന
കുട്ടിയെ കാണണം.
സ്നേഹത്തോടെ വിളിച്ച്
പുതിയ പട്ടമുണ്ടാക്കിക്കൊടുക്കണം.
നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ നിന്നും
കള്ളു മോന്താന് കൊതിക്കുന്ന
ദിവാകരേട്ടനൊപ്പം
ഇങ്ക്വിലാബ് വിളിക്കണം.
പ്രവാസത്തിന് നരച്ച നിറമാണ്.
പൊടി പറ്റിയ മേഘങ്ങള്‍...
ഹതാശമായ ആകാശത്ത് നിന്നും
കനല് ജ്വാലകള്‍ക്കിടയില്‍
നനവു പെയ്യിക്കണം
നാട്ടില്‍,
മഴക്കാലം കഴിഞ്ഞു.
അയലത്തെ നാണിയമ്മയുടെ മകന്
വെള്ളത്തില്‍ പോയി...!
സ്വപ്നങ്ങളുടെ
അണകള്‍ പൊട്ടിയ
ജലമത്രയും ഒഴുകിപ്പോയി..
ലീവ് കഴിഞ്ഞെത്തിയ ദാസേട്ടന്റെ
നാട്ടു കഥകള്‍ കേട്ടതു മുതല്‍ നീ
ഉറക്കത്തില്‍ കൈ തൊടുന്നു.
19 comments:
പ്രവാസത്തിന് നരച്ച നിറമാണ്.
പൊടി പറ്റിയ മേഘങ്ങള്‍...
ഇഷ്ട്ടമായി കവിത..എത്ര നന്നായി എഴുതിയിരിക്കുന്നു!
നന്നായിരിക്കുന്നു ഭായി
ഊഹിക്കാന്‍ കഴിയുന്നുണ്ട്,പ്രവാസ ദുഃഖങ്ങള്‍ ...മരുഭൂമിയില്‍ പ്രണയത്തിന്റെ മൃദുസ്പര്‍ശം
ummaaaaaaaaaaaaaaa
കവിതയൊക്കെ കൊള്ളാം.പക്ഷെ ഇത്ര ദു:ഖം വേണ്ട. ചെറുപ്പമല്ലേ...അര്മാദിക്ക്...അല്ലേല്‍ കരളു വാടിപ്പോകും.
valare aardramayittundu..... bhavukangal....
നല്ല കവിത..
good one prathu valare valuthaanu vaasikalude nomparam a
പ്രവാസത്തിനു നരച്ചനിറമല്ല .
കളർഫുളാണ്…. ജ്ജ്വലിക്കും കളർഫുൾ…
ആ കളർഫുളാണ് നാടിനെ ജ്വലിപ്പിക്കുന്നത്
തണുപ്പിക്കുന്നത്
കിളിർപ്പിക്കുന്നത്.
പക്ഷെ,
എവിടയോ………… ചില സ്വപ്നങ്ങൾ ചിതലരിച്ചത്
ചിറകൊടിഞ്ഞത്.
(ചിലജീവിതങ്ങൾക്ക് ; അത് എവിടെയാണെങ്കിലും സങ്കടം ഫുള്ളാണ്)
പ്രവാസപ്രണയസ്വപനങ്ങൾ നന്നായി
പ്രവാസത്തിന്റെ നരച്ച നിറം...
കൊള്ളാം.കവിത ഇഷ്ടപ്പെട്ടു.
പ്രവാസം പറഞ്ഞു പറഞ്ഞു തേഞ്ഞു പോയിരിക്കുന്നു
മരണത്തിന്റെ ചൂതില്‍
പരാജയപ്പെട്ടവനെപ്പോലെ
എമിഗ്രേഷന്‍ കൌണ്ടറില്‍ നിന്നും
പുറത്തേക്കിറങ്ങുമ്പോള്‍
നാഭിയില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി.
പ്രവാസ കവിത നന്നായി..
ആശംസകള്‍..
ഇഷ്ടമായി.....
നരച്ച നിറമുള്ള പ്രവാസം
മയ.. പുയ... ഞാനല്ല; മോനാണ്.
Post a Comment