.....

18 April 2011

ഭ്രാന്ത്‌ പകരുന്നത്

എവിടെയാണ്
മുള്ളുകള്‍ തറഞ്ഞ ഹൃദയം...?

എനിക്ക് തരൂ...
അനുരാഗ പനിനീരിന്റെ
ദിവ്യതയാല്‍ പരിശുദ്ധമാക്കാം .

കണ്ണുകള്‍
എന്തേയിങ്ങനെ പെയ്യുന്നു..?!

നീ മരിക്കും..
ഒരിക്കല്‍ ഞാനും..!
നമുക്കറിയാവുന്നത്‌ തന്നെ...
വെറും ക്ലീഷേ..!

ഇന്നലെകള്‍
അനുവാദത്തിന്റെ
വാതില്‍പടിയില്‍
കാത്തു നില്‍ക്കാറില്ല

ഓര്‍മ്മയുടെ ജാലക വിരികളെ
പരുഷമായ ഒരാലിംഗനത്തിലൂടെ
അവ കീഴ്പ്പെടുത്തുന്നു
ചുറ്റും കറുത്ത കാഴ്ചകള്‍ ..

ഇന്നലെയും
ഏട്ടത്തി ചോദിച്ചു
വര്‍ണങ്ങളെത്രയോ തന്നിട്ടുമെന്തേ
കറുത്ത ചായക്കൂട്ടിനാല്‍ വരക്കുന്നുവെന്ന് ..?!

എനിക്കു മരിക്കാന്‍ തോന്നുന്നു
അവളോട് പറഞ്ഞു.

ഓര്‍മ്മകളില്‍ നിന്നൊരു
മയില്‍‌പീലി തിരഞ്ഞെടുത്ത് അവള്‍ തന്നു
"കൈയില്‍ വെച്ച് കൊള്ളുക
അവസാനത്തെ നാമമായ്
എന്റെ പേരുച്ചരിക്കുക...!"

യാത്ര പറഞ്ഞ് നടക്കുമ്പോള്‍
അടക്കിച്ചിരികള്‍ക്കിടയില്‍ നിന്നും
വരി തെറ്റിത്തെറിച്ച വാക്ക് കേട്ടു...

കാമുകന്‍..!
കാമിക്കുന്നവന്‍..
ഞാനൊന്നും കാമിക്കുന്നില്ല
പിന്നെയെങ്ങിനെ കാമുകനാകും..?!

വിശക്കുന്നു...
അവസാനമായി മണ്ണില്‍ ചുംബിക്കണം
വെളുത്ത വസ്ത്രം ധരിക്കണം
കരയുവാനാരെയും ശേഷിപ്പിക്കാതെ
അജ്ഞാതമായൊരിടത്ത് ഉറങ്ങണം

കടലില്‍ മരിക്കുകയെന്നത്
അവളുടെ മോഹമാണ്
കടലമ്മയുടെ ആലിംഗനം..
ഓര്‍മ്മയുടെ മടിയില്‍ കിടക്കാം
എന്നെന്നും...


എന്നിലും അതേ മോഹം
മുള പൊട്ടിത്തുടങ്ങിയോ ?!

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

പഴയ വരികള്‍..

HA!fA ZUbA!R said...

വരികള്‍ പഴയതെങ്കിലും പുതുമ കൈവിടാതെ മങ്ങാത്ത നിറങ്ങള്‍ പോല്‍ മായാത്ത മയില്‍‌പീലി പോല്‍ കൊതിപ്പിച്ചും വെറുപ്പിച്ചും പ്രണയം !

Ratheesh Chathoth said...

ഞാനെന്നും ഓര്‍ക്കാറുണ്ട്..
"കാമുകന്‍..!
കാമിക്കുന്നവന്‍..
ഞാനൊന്നും കാമിക്കുന്നില്ല
പിന്നെയെങ്ങിനെ കാമുകനാകും..?!"

ചെമ്മരന്‍ said...

വരികള്‍ക്ക് പുതുമ തോന്നിക്കുന്നു.

ആശയവും വളരെ ഇഷ്ടമായി..

ആശംസകള്‍

www.chemmaran.blogspot.com

junemazha said...

കണ്ണുകള്‍....
എന്തേയിങ്ങനെ പെയ്യുന്നു..?!

Soul said...

നന്നായിരിക്കുന്നു...

അനുരാഗ പനിനീരിന്റെ
ദിവ്യതയാല്‍ പരിശുദ്ധമാക്കാം...

കണ്ണുകള്‍....
എന്തേയിങ്ങനെ പെയ്യുന്നു..?!

ഈ വരികള്‍ ഏറെ ഇഷ്ട്ടപെട്ടു.... :)

ശ്രീജ എന്‍ എസ് said...

മുറിവുകള്‍ ഉള്ള മനസ്സിനെ അനുരാഗ പനിനീരിനാല്‍ പരിശുദ്ധമാക്കുക...എത്ര നല്ല വരികള്‍ ആണ് .

- സോണി - said...

ഓര്‍മ്മകളില്‍ നിഴലിയ്ക്കുന്ന അനാഥത്വം...

hafis said...

gollaam manoharam bai...

Unknown said...

പ്രണയം ഭ്രാന്ത് പിടിപ്പിക്കുന്നോ?


ബിജോയ്‌ പാല