Thursday, December 08, 2011

തൃപ്തം

നിലീനാ..
ഇത് നിനക്ക്
നിന്‍റെ വയലറ്റ് ചുണ്ടുകള്‍ക്ക്.

വെയില്‍ തിന്ന
ഗോതമ്പ് വയലുകള്‍ക്ക്
നിന്‍റെയോര്‍മ്മ.
ഉറവകള്‍ക്ക്
ലാവാഗ്നിദാഹം.

നിലീനാ..
നിദ്രാവിഹീനം രാവ്.
അചുംബിതപ്പുലര്‍ച്ച
ഒട്ടുമേയുലയാത്ത ചേല.

ഉടഞ്ഞ മാറിടം ചേര്‍ത്ത്
നീറിപ്പുകയാതെ
ഒരു പകല്‍..

ഒരേ ഒരു പകല്‍
നിനക്ക്...

8 അഭിപ്രായ(ങ്ങള്‍):

hAnLLaLaTh said...

അതൃപ്തമാമൊരു
ഉടല്‍ ജീവിതം

sunil vettom said...

കൂട്ട്കാര ഒറ്റ വായന ഇഷ്ട്ടമായി .....ശരിക്ക് പറഞ്ഞാല്‍ തൃപ്തം....

മനോജ് കെ.ഭാസ്കര്‍ said...

ഇഷ്ടപ്പെട്ടു...........

yousufpa said...

തൃപ്തം തൃപ്തി ആയി..

c.v.thankappan,chullikattil.blogspot.com said...

നന്നായിരിക്കുന്നു . തൃപ്തം.

ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

നിലീനാ..
നിദ്രാവിഹീനം രാവ്.
അചുംബിതപ്പുലര്‍ച്ച
ഒട്ടുമേയുലയാത്ത ചേല.

നിലീന!
നന്നായിരിക്കുന്നു

MyDreams said...

:)

കൊട്ടോട്ടിക്കാരന്‍... said...

തൃപ്തമായിടെട്ടെ...