Wednesday, December 14, 2011

പേരില്ലാത്തത്

വികാരത്തള്ളിച്ചയില്‍
ഇടമുറിഞ്ഞ വാക്കുകള്‍
ചില്ലു പാത്രം പോലെ
പൊട്ടിച്ചിതറി..

അള്ളിപ്പിടിച്ച വിരലുകള്‍
മാംസത്തില്‍ നഖമാഴ്ത്തി..

ഇമയനക്കത്തില്‍
ചോര്‍ന്നുപോയ ചുംബനച്ചൂര്
ഫണം വിടര്‍ത്തി..

പെയ്തൊഴിഞ്ഞ
പേമാരിയില്‍
ഒഴികിയിറങ്ങിയ ജീവന്‍
കാത്തു വെച്ച്..

കിതപ്പിനിടയില്‍
ശൂന്യമാക്കപ്പെട്ട ഹൃദയം
പിന്നിപ്പിന്നി..

ഒട്ടിപ്പിടിച്ച് 
കുതിര്‍ന്നെണീക്കുമ്പോള്‍
അറപ്പായിപ്പടര്‍ന്ന്..

നേട്ടങ്ങളുടെ പട്ടികയില്‍
ഒന്നുകൂടി ചേര്‍ത്ത്
പിന്നെയും...

4 അഭിപ്രായ(ങ്ങള്‍):

hAnLLaLaTh said...

പഴയത്..

c.v.thankappan,chullikattil.blogspot.com said...

"നേട്ടങ്ങളുടെ പട്ടികയില്‍
ഒന്നുകൂടി ചേര്‍ത്ത്.."
വേണായിരുന്നോ?
ശൈലി കൊള്ളാം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

പഹയാ ..!

yousufpa said...

കലം വരെ ആസ്വദിച്ച് നക്കി തിന്നിട്ട് കുറ്റം പറയുന്നോടാ ദ്രോഹി..?