.....

31 October 2013

ആകാശം മറന്നു വെച്ചത്...

നിന്റെ ആകാശം എനിക്ക്
എന്റെ കടല്‍ നിനക്ക്

മഴക്കാലം കഴിഞ്ഞാല്‍
തനിച്ചായാല്‍
എന്റെ കബറിടത്തില്‍
വിരല്‍കോര്‍ത്ത് കിടക്കണം

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍

കടലില്‍
ഒരു മുക്കുവന്‍ വരും
നിന്നെ ചുംബിച്ചു  ചുംബിച്ച്
മൂര്‍ഛയാലുറക്കും

കടലടിയില്‍
ഒരു കുഞ്ഞു ജനിക്കും
അമ്മച്ചിമിഴുകള്‍
നിനക്കുമേല്‍
തരളിതരാകും

മുക്കുവന്‍
രാവുകളത്രയും
നിനക്ക് മേല്‍ കിതപ്പാറ്റും
നക്ഷത്ര മത്സ്യങ്ങള്‍
അടിനാഭിയില്‍
ചിത്രം വരക്കും

നിന്റെ
സീല്‍ക്കാര ശ്വാസങ്ങളാല്‍
കടല്‍ത്തറകള്‍
ഞെട്ടി വിയര്‍ക്കുകയും
ഭൂമി ആകാശത്തിനായ്
ദാഹിക്കുകയും ചെയ്യും

ആകാശം
വെയില്‍ക്കയ്യാല്‍
ഭൂമിയെ വാരിപ്പുണരും

നിലാവില്‍
ഭൂമിക്കുമേല്‍
ചുണ്ടമര്‍ത്തുമ്പോള്‍
നക്ഷത്രങ്ങള്‍ നാണിക്കും

ഞാനാകട്ടെ
ആകാശം  വാതിലുകള്‍
തുറന്നു തരുമ്പോള്‍
ഉറക്കം മറന്നു കണ്മിഴിയും
ലോലമായ്
ഭൂമി ഓര്‍മ്മ തൊടും

ആകാശച്ചെരുവില്‍
കിനാവിന്റെ
താഴ്വരയുണ്ടാകും
കിനാക്കളുടെ രാജാവെന്ന്
മാലാഖസ്വരമുയരും

നീലവാനമെന്ന്
താഴെത്താഴെ
കലപിലക്കുട്ടികള്‍..
കിനാവിന്നാകാശമെന്ന്
എനിക്ക് മാത്രം

നിനച്ചിരിക്കാത്ത
നേരങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട
ഒരമ്മ കരയും
അമ്മക്കാറിന്
കണ്‍ നിറയും

വേദന കെട്ടി
എന്റെ നാഡികള്‍
നിശ്ചലമാകവേ
മഴയെന്ന്
കടലാഴത്തില്‍
നീ വള കിലുക്കും

കടലില്‍
കടലോളം കിനാവ്‌ നിറച്ച് നീ
ആഴത്തിലാഴത്തില്‍
കടല്ക്കിനാക്കള്‍
ഉയരത്തിലുയരത്തില്‍
എനിക്കുഷ്ണ മഴക്കാറുകള്‍

നിന്നെക്കാത്തു കിടക്കാന്‍
കബറില്ലാതെ
ആകാശച്ചെരിവുകളില്‍
പറന്നു നടക്കുമ്പോഴാകും
എന്തൊരു കരിമേഘമെന്ന്  നീ
തിരയിലേറി
നെറ്റിയില്‍ കൈ ചേര്‍ക്കുന്നത്

21 comments:

Hanllalath. Alan said...

വാക്കുകള്‍
പൊള്ളുകയും
നിനക്ക് മേല്‍
കരിപുളുകയും ചെയ്യുമ്പോള്‍
നിസ്സഹായനായ് ഞാന്‍...

ajith said...

നീലാകാശം
പച്ചക്കടല്‍

ധ്വനി (The Voice) said...

തീവ്ര വികാരങ്ങള്‍ ആണല്ലോ !!

nalina kumari said...

നല്ല എഴുത്ത്.
http://nalinadhalangal.blogspot.in/2013/11/blog-post.html

shajitha said...

http://www.arifathabouqi.blogspot.in,ee blogonnu vaayikkumo

risharasheed said...

ഗന്ധകം തിരിയിട്ട വാക്കുകളില്‍
ഹേമന്തെങ്ങിനെ കടന്നു വരും??? rr

bibin jose said...

നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
എന്റെ ബ്ലോഗ് ഇതാണ്
http://vithakkaran.blogspot.in/
വിതക്കാരൻ

സജിത് said...

എന്റെ ഭൂമിയും ആകാശവും നിനക്ക് തീറെഴുതി ഞാന്‍ പ്രണയസമാധിയില്‍ ഇല്ലാതാവുന്നു.

എം പി.ഹാഷിം said...

:)

Shaheem Ayikar said...

നല്ല ചിന്തകൾ...

RASEENA RASI said...

nannayittund oru vyathyastha rachana aashamsakal

ASEES EESSA said...

vaalare nalla ezhutthu........
bhavukangal

ഷംസ്-കിഴാടയില്‍ said...


ഇതങ്ങോട്ടിഷ്ടായി...ആകാശവും കടലും

ഷംസ്-കിഴാടയില്‍ said...


ഇതങ്ങോട്ടിഷ്ടായി...ആകാശവും കടലും

ഷംസ്-കിഴാടയില്‍ said...


ഇതങ്ങോട്ടിഷ്ടായി...ആകാശവും കടലും

sumayya said...

നന്നായി എഴുതി .ഇഷ്ടം .

മനു said...

പറയാന്‍ മറന്നു വെച്ചതെന്താണോ അതു തന്നെയാണ് അവളും മറന്നത്.

Lakshmi_Sid said...

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍

Lakshmi_Sid said...

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍

Lakshmi_Sid said...

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍

Lakshmi_Sid said...

കടലില്‍
നീ തനിയെ
ആകാശത്ത്
ഉയരെ ഉയരെ ഞാന്‍