ചീന്തിയെറിഞ്ഞ
നോവുകള്‍ക്കിടയില്‍
നിന്റെ മുഖം തെളിയുമ്പോള്‍
ഓര്‍മ്മകളുടെ
ശവക്കൂനയില്‍ നിന്ന്
പ്രണയം
ചിറകടിക്കുന്നു
ആള്‍ക്കൂട്ടത്തിലലിഞ്ഞ്
ഹൃദയത്തിലൊളിപ്പിച്ച
വാല്മീകങ്ങളില്
അഭയം തേടുമ്പോള്‍
ഏകാന്തത
ചീവീടു പോലെ
അസ്വസ്ഥനാക്കുന്നു
പ്രയാണങ്ങളുടെ
ഒടുങ്ങാത്ത നൈരന്തര്യത്തില്‍
കിളിര്‍ത്ത് തുടങ്ങിയതും
കരിഞ്ഞുണങ്ങുമ്പോള്‍
കിനിഞ്ഞിറങ്ങുന്ന
ചോര തുടച്ച്
മൌനം
കണ്ണുനീരിനു വഴി മാറുന്നു
വേരുറയ്ക്കും മുമ്പേ
പറിച്ചു നടുമ്പോള്‍
മണ് വെട്ടികളില്‍
തട്ടിത്തെറിക്കുന്ന
ചോരക്കുഞ്ഞുങ്ങള്‍
വിതുമ്പാനറിയാത്ത
ഊമകളാവുന്നത്
നിന്റെ കുറ്റമല്ല
നഗരം
ആലസ്യത്തില്‍ നിന്നും
അനുഭൂതികള്‍
നുകര്ന്നുറങ്ങുമ്പോള്
തികട്ടി വരുന്ന നോവുകള്‍
നാണയക്കിലുക്കത്തില്‍
ഞെരിഞ്ഞമരുന്നു
വരണ്ടുണങ്ങിയ
നിന്റെ ഞരമ്പുകളോരോന്നും
അസ്വസ്ഥതയുടെ
എല്ലുകള്‍ തീര്‍ക്കുന്ന
തടവറയില്‍ നിന്ന്
മോചനമാശിച്ച്
ചിതറിത്തെറിച്ച്.....
ഇപ്പോള്‍ ഞാന്‍ നിന്നെ
മനസ്സിലാക്കുന്നു
ഞാന്‍ നീയായിരുന്നു
നീ എന്റെതു മാത്രവും
എന്റെ
മാത്രമായ മണ്ണ്...!
10 comments:
ഈ വരികള്‍ ഇഷ്ടമായി...
സസ്നേഹം,
ശിവ
ഇവിടെ വന്നുറയുന്നു സ്നേഹം
ഇവീടെ വന്നലിയുന്നു ദുഃഖം
ഇവിടെവന്നലിയാതനന്തമായ് തീരുന്നു
ചില നൊമ്പരങ്ങള്‍ തന് മുറിവു മാത്രം...
ആശംസകള്‍
ജയകൃഷ്ണന് കാവാലം
നീ ആരാണു?
ഒരുപാട് ചിന്തകളാണല്ലൊ മാഷെ നന്നായിട്ടുണ്ട്..
വരികള്‍ക്കൊക്കെ ശക്തിയും കുറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും,
നന്ദി എല്ലാവര്ക്കും ....
അനൂപ് ചേട്ടാ
ഇനിയും മനസ്സിലായില്ലേ...?
നഗരം
ആലസ്യത്തില്‍ നിന്നും
അനുഭൂതികള്‍
നുകര്ന്നുറങ്ങുമ്പോള്
തികട്ടി വരുന്ന നോവുകള്‍
നാണയക്കിലുക്കത്തില്‍
ഞെരിഞ്ഞമരുന്നു
good ..keep it up
മനോഹരമായിരിക്കുന്നു..ചിന്തിപ്പിക്കുന്ന വരികളാണ് ഒരോ കവിതയിലും
ആശംസകള്‍
കുറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.
varikkal ellam kollam........... vallapozhum enneyum orkuka..........~!!!!!
Orupadu chinthipikkunnu e varikal......... nandi.....!!!!
good , keep it up...George Mathew Cheriyath
Post a Comment