.....

16 July 2008

ഭ്രാന്ത്

പരുത്ത കവിളിനു മുകളിലെ
ചടഞ്ഞ കണ്ണുകളില്‍
നീരു വറ്റിയ തിളക്കം

മസ്തകം പിളര്‍ന്നു
മദജലം വറ്റിച്ച
ആനക്കാരന്‍റെ ക്രൌര്യം.

പുഴുവരിക്കുന്ന എലിയില്‍
ചുണ്ടു ചേര്‍ക്കുമ്പോള്‍
വിശപ്പ്‌

കിനാക്കളുടെ പടികള്‍ക്കപ്പുറം
ഇരുളിന്‍റെ മറ പറ്റിയ
അരൂപികള്‍ക്ക്
മുന്നറിവായി
മണ്‍ കട്ടകള്‍

ഉഷ്ണിക്കുന്ന രാവുകളില്‍
പിശാച് ചൂട്ടുമായെത്തുമ്പോള്‍
അഭയം തേടിയ നിലവിളി.

ദ്രവിച്ചകന്ന ചങ്ങലക്കണ്ണികള്‍
കാലുകളെ പ്രണയിച്ച്‌
മാംസത്തിലേക്ക്
ആഴ്ന്നിറങ്ങുമ്പോള്‍
കണ്ണീരു വറ്റിയ തേങ്ങല്‍

8 comments:

കിണകിണാപ്പന്‍ said...
This comment has been removed by a blog administrator.
ഹന്‍ല്ലലത്ത് Hanllalath said...

അശാന്തമായ മനസാണ് ഏറ്റവും വലിയ നെരിപ്പോട്
അത് ആളിപ്പടരുന്ന അഗ്നി നാമ്പുകളെകാള്‍
നിന്‍റെ ജീവനെ തന്നെ കാര്‍ന്നു തിന്നു കളയും..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ,,, മൊത്തം ഒരു രൌദ്രഭാവമാണല്ലൊ എന്തായാലും അക്ഷരങ്ങളെ മുള്‍മുനയില്‍ നിര്‍ത്താന്‍ താങ്കള്‍ക്ക് വശമുണ്ട് നന്നായി ഇനിയും തുടരൂ..

പാമരന്‍ said...

കൊള്ളാല്ലോ മാഷെ..

മാണിക്യം said...

ഹന്‍‌ല്ലലത്ത്
വാക്കുകള്‍ ശക്തമാണ്
തുടരുകാ..
ആശംസകള്‍

ശ്രീ said...

കൊള്ളാം ട്ടോ

girishvarma balussery... said...

ചങ്ങല കണ്ണികളില്‍ കുരുങ്ങുന്ന വേദനയുടെ നിലവിളികളോ ഇത് ? ഇഷ്ടായി...

IAHIA said...

"Man U do not slow if you want> Pochettino has many clubs want."