.....

26 July 2008

ഞാന്‍ ഊര്‍മ്മിള

ഞാന്‍ ഊര്‍മ്മിള
ഉറക്കം വറ്റിയ കണ്‍ തടങ്ങളില്‍
കരുവാളിച്ച ചുണ്ടുകളില്‍
കാളിമ പടര്‍ന്ന കവിള്‍ തടങ്ങളില്‍
ലക്ഷ്മണ സ്പര്‍ശം കൊതിച്ച്
ഉരുകിത്തീരുന്നവള്‍

വിങ്ങുന്ന ഹൃദയത്തില്‍
താരാട്ട് ചുരത്തുന്നു
ധമനികളിലെവിടെയോ
മാതൃത്വമുറയുന്നു

എവിടെയെന്‍ കാന്തന്‍
എനിക്കായുറങ്ങാതെ
ഉണ്ണാതെ
കാത്തിരുന്നോരെന്‍
പ്രിയനെവിടെ

എന്നെക്കൈവെടിഞ്ഞ്
ഓവു ചാലിന്‍ പുത്രിക്ക്
കാവലായ് പോയോ

ജ്യേഷ്ടന്
കൂട്ടു പോകുന്നവന്‍
എന്തിനെന്നെ തടവിലാക്കുന്നു

ഇല്ല ..!
എന്‍റെ ഹൃദയമുറങ്ങുന്നില്ല
ഉറഞ്ഞു പോയ
രക്തതിലിനി
അഗ്നി മഴയേ ശാന്തി നല്‍കൂ

ഞാനുണര്‍ന്നു തന്നെ
കിടക്കട്ടെ
അഗ്നി നാമ്പുകള്‍
ചുമന്നു വരുന്നൊരു
മഴത്തുള്ളിക്കായ്

കുഞ്ഞു കാല്‍ പാടുകള്‍
പതിഞ്ഞത് മായ്ക്കാതെ
സംഗീതം പൊഴിക്കുന്ന
ചാറ്റല്‍ മഴയ്ക്കായ്‌

12 comments:

jyothi said...

ഊര്‍മ്മിളയോടു എനിയ്ക്കും സഹതാപം തോന്നാറുണ്ടു. പ്രത്യേകിച്ചും രാമയണം വായിയ്ക്കുന്ന ഈ നാളുകളില്‍......

Kichu said...

ഊര്‍മ്മിളയുടെ മനസ് ആരും വായിക്കന്‍ ശ്രമിക്കാറില്ല.... എന്നും സീതയുടെ പ്രഭാമയതില്‍ നിറം മങ്ങിപ്പോയ ഒരു കഥാപാത്രം മാത്രമാണവള്‍..... നീറുന്ന അവളുടെ മനസിലൂടെ ഒരു സഞ്ചാരം .. ഈകവിത നന്നായിട്ടുണ്ട്.... ഇനിയും എഴുതുക...

Kichu said...

ഊര്‍മ്മിളയുടെ മനസ് ആരും വായിക്കന്‍ ശ്രമിക്കാറില്ല.... എന്നും സീതയുടെ പ്രഭാമയതില്‍ നിറം മങ്ങിപ്പോയ ഒരു കഥാപാത്രം മാത്രമാണവള്‍..... നീറുന്ന അവളുടെ മനസിലൂടെ ഒരു സഞ്ചാരം .. ഈകവിത നന്നായിട്ടുണ്ട്.... ഇനിയും എഴുതുക...

ഏറുമാടം മാസിക said...

www.puthukavitha,blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു പഴയ പുതിയ കാഴ്ച്ച!

വിജയലക്ഷ്മി said...

nalla kavitha nanmakal nerunnu.

Shooting star - ഷിഹാബ് said...

nannaayi kurichirikkunnu... bhaavukangal..!!

kariannur said...

ഊര്‍മ്മിള എന്ന വാക്കിന് അര്‍ത്ഥം അറിയ്യോ? സീതയ്ക്കും ശ്രുതകീര്‍ത്തിയ്ക്കും അര്‍ത്ഥം അറിയാം. മാണ്ഡവിയ്ക്കും ഊര്‍മ്മിളയ്ക്കും അറിയില്ല

girishvarma balussery... said...

എന്നെക്കൈവെടിഞ്ഞ്
ഓവു ചാലിന്‍ പുത്രിക്ക്
കാവലായ് പോയോ

ഓവ്ചാലിന്‍ പുത്രി എന്ന പ്രയോഗം സുഖമില്ല കേടോ? എന്നാലും ഊര്‍മ്മിളയുടെ വികാരങ്ങള്‍ കുറച്ചെങ്കിലും വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.. അഭിനന്ദനീയം തന്നെ... രാമായണത്തില്‍ മനസ്സുരുകിയ ഒരു കഥാപാത്രം ആണത്... ആരും കാണാത്ത മനസ്സു.

കിനാവ് said...

നിശബ്ദമായ നിഴലുകൾ പലപ്പോഴും വാചലമായിരിക്കാം .വായിചെടുക്കാൻ കഴിഞ്ഞ്തിൽ അഭിനന്ദങ്ങൾ

Unknown said...

ഞാന്‍ വായിച്ച് മറന്ന ഊര്‍മ്മിളയെത്തേടി ഇറങ്ങിയപ്പോള്‍ എത്തിയതാണ്, കവിത നന്നായി, ആശംസകള്‍

സേതുലക്ഷ്മി said...

ഉഴവു ചാലിന്റെ പുത്രി എന്ന് ഊര്‍മിള സീതയെപ്പറ്റി പറയാനിടയില്ല.
കാരണം ഊര്‍മിള ജനക മഹാരാജാവിന്റെ പ്രഥമ പുത്രി ആയിരുന്നിട്ടും
ഒരു പദവികളും കൊതിച്ചിട്ടില്ലല്ലോ.
രാമായണത്തിലെ കണ്ണുനീര്‍ മുത്താണ് ഊര്‍മിള.
തമസ്കരിക്കപ്പെട്ട കഥാപാത്രം.