മകളെ കേള്‍ക്കുക
അടുക്കളയില്‍
നിന് ശബ്ദമുയരരുത്
അരുതു നീയുറക്കെ
ചിരിക്കരുത്
നിന്റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലും
ശബ്ദമാവരുത്
നിന്റെ മൂടുപടം
നീ തുറക്കരുത്
അതു ചെയ്യാതെ തന്നെ
കഴുകന് കണ്ണുകള്‍
നിന്നെ
കോരിക്കുടിക്കുന്നുണ്ട്
നാട്ടു മാങ്ങയ്ക്ക്
നീ കല്ലെറിയരുത്
കൈകളുയരുന്നത് കാത്ത്
കണ് കോണില്‍ കാമം നിറച്ച്
നിനക്കായ്
ചൂണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്
സൌഹൃദത്തിന്റെ
വിജനതയില്‍
നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍
പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത്
അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്
യാത്രയ്ക്കിടയില്‍
നിന്റെ അവയവങ്ങള്‍
സ്ഥാനങ്ങളില്‍ തന്നെയെന്ന്
പരിശോധിക്കപ്പെടും
മകളെ
നീ ഒച്ച വയ്ക്കരുത്
കാരണം നീ പെണ്ണാണ്
പൊന്നു തികയാഞ്ഞത്തിന്
തീച്ചൂടറിഞ്ഞ്
വേവുമ്പോഴും
മകളെ അരുതു നീ
കണ്ണുനീര് തൂവരുത്
ഇരുള് പടര്‍പ്പില്‍
കാട്ടു പൊന്തയില്‍
ഇര പിടിയന്മാര്
നിന്റെ
ചോര രുചിക്കുമ്പോഴും
നീ ഞരങ്ങരുത്
കാരണം മകളെ,
നീയൊരു പെണ്ണാണ്
പിതൃ സ്നേഹം
നിന്റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്
വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്
ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്
കാരണം മകളെ
നീ പിറന്നതു തന്നെ
ഒരു ആണിന്റെ
നേരമ്പോക്കാണ്
ജനിക്കും മുമ്പേ
മരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നു
നീ ജനിക്കരുതായിരുന്നു
23 comments:
ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍
That is a touching one. write more you have the fire inside
:)
ഇവയൊക്കെ പക്വമല്ലാത്ത ചിന്തകള്‍...ഇത് എന്റെ അഭിപ്രായം...
വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് നിങ്ങളിവിടെ വാരിവിതറിയ മുള്ളുകള്‍. അത് കൊള്ളേണ്ടിടത്ത് കൊള്ളും. മുറിവേല്പ്പിക്കപ്പെടേണ്ടിടത്ത് മുറിവേല്‍പ്പിക്കും.
പക്വമല്ലായിരിക്കാം.......
കാരണം പൂര്‍ണ്ണമായ പക്വത നേടുമ്പോഴേക്കും മനുഷ്യന്
മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും .........
മനുഷ്യനെത്ര നിസ്സാരനാണ് ശിവ...?!!
എന്നിട്ടുമാവന്റെ അഹങ്കാരം...!!
എങ്കിലും താങ്കളുടെ കാഴ്ചപ്പാടില്‍ പക്വത എന്തെന്നും
ഇവിടുത്തെ പക്വതയില്ലായ്മ ഏതു വരികളിലാണ് പ്രകടമെന്നും പറഞ്ഞു തന്നാല്‍ ഉപകാരമാണ്...
ഞാന്‍ കടപ്പെട്ടവനായിരിക്കും താങ്കളോട് ......
താങ്കളുടെ അത്ര പ്രായമോ ലോക വിവരമോ എനിക്കില്ല...
എനിക്കത് സഹായകമാവും...എഴുത്തിലും ജീവിതത്തിലും
മനു ......
അനൂപ് .......
സ്പന്ദനം....
നന്ദി...ഹൃദയം നിറഞ്ഞ ഓണാശംസകള്‍ക്കൊപ്പം........
mmmmmm sathyamundu..orupaad...ellaam allenkilum....
manasil novupadarthunna varikal.eppozhum nammdenattil penninteyavastha ethuthanneyanu.nanmakalnerunnu.
ഷെറി,
വിജയ ലക്ഷ്മി ചേച്ചി
നന്ദി....!
ELLAM VALARE SHUDHAM
enikku othhiri ishttapetta oru kavithayaanithu
എമി....
റഹ്മാന്....
അജ്ഞാതന്‍....
ഒരുപാടു നന്ദി...ഇനിയും വരുമല്ലോ...?
ദൈവമേ.....
oru penn ene nilayil njan pareyan iruna karyangal..nanni
നിലാവില് കുളിച്ചു ആളുകളെ പേടിപ്പിച്ചു മുടി വലിചിഴാച്ചു നിക്കുന്ന യക്ഷിക്കൊലം പോലെ ആധുനികതയുടെ വെന്‍ നിലാവില് പടര്‍ന്നു ചിരിക്കുന്ന യക്ഷി യാധാര്ത്യങ്ങള് തന്നെ യിത് ...കൊള്ളാം സുഹ്ര്തെ രചന
അമീന് കൊരട്ടിക്കര
പാവം പെണ്ണ്... അല്ലെ ..
നല്ല കവിത!...നല്ല സരോപദേശങ്ങൾ!..നല്ല ഭാഷ!...നല്ല ദർശനം!..പടച്ചോൻ എന്തിനു പെങ്ങമ്മാരെ ഇങ്ങനെ സൃഷ്ടിച്ചു? ഇവളു തന്നെ അല്ലേ അമ്മയായി, ഭാര്യയായി തീരേണ്ടതും.. തലമുറകളെ ഉണ്ടാക്കി എടുക്കേണ്ടതും? ...
ശരിക്കും ഇതു മുറിവുണ്ടാക്കുന്ന ഒരു കവിതയായിരിക്കുന്നു. ആശംസകൾ... നന്ദി..
endina sahodara nee ingane hridayam kuthi pilarkunne, ee kavitha vayichu aathma nindayode matrame ethoralkum pinvangaan avoo, karanam, HAN, nee paranhtoke anu innathe yuvatha,
vaasthavam....
athinaal thanne dhukhakaram :(
ezhuthu nannaayittund
ellaa pennungaludeyum jeevitham onnalla... but ellaavarudeyum jeevithalil ithil paranha onnilere dhurithangal undaayittundaakum :)
ഓരോ സ്ത്രീയുടെയും ജീവിതം ഇങ്ങനയൊക്കെതന്നയാണ്........... അവള് എന്നും പുരുഷന്റെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രം..........
ആശയം നന്നായിരിക്കുന്നു.... സമാനമായ ഒരു കവിത ഞാനും എഴുതിയിട്ടുണ്ട്.... http://kunjimalu.blogspot.com/
ഇത് ആണ് എന്റെ ബ്ലോഗ് ലിങ്ക് ....
തുടര്‍ന്നും കവിതകള്‍ പ്രതീക്ഷിക്കുന്നു.... ആശംസകള്‍.....
കൃഷ്ണപ്രിയ
nalla kavitha.kavyamsamulla varikal..
purusha nOttanagal thannilekk
focus cheyyaan vesham kettunna
puthiya kaalathe penninu cherilla
touching...............
Post a Comment