.....

13 September 2008

അമ്മക്കിളി

ഒതുക്കു കല്ലു പോലെ
വഴി പോക്കരുടെ
ചവിട്ടേറ്റ് തേഞ്ഞു തേഞ്ഞ്

അലക്കു കല്ലു പോലെ
വിഴുപ്പലക്കലിന്‍റെ വേദനയില്‍
മിനുസമായി
നുകം വലിച്ചോടിയ
കാളയെപ്പോലെ
വഴിമറന്ന് കിതച്ചു കിതച്ച്..
കോളാമ്പിയൊഴിയാത്ത
രാവുകളില്‍
കുരച്ചു കുരച്ച് നെഞ്ചിടറുമ്പോള്‍
പറക്കാന്‍ വെമ്പുന്ന ജീവന്‍
അമര്‍ത്തിത്തിരുമ്മി
ഉള്ളില്‍ പെയ്യുന്ന പെരുമഴയൊളിച്ച്
നരച്ച മുടിയിഴകളില്‍ വിരല്‍ തൊട്ട്
ചിറകു കുടഞ്ഞ്‌
വറുതിയുടെ മഴപ്പെയ്ത്തില്‍
ഇരുള്‍ വീണ വഴികളില്‍
ഇടറിപ്പറന്ന്
ചിറകു മുളയ്ക്കാത്ത
പെണ്‍ കിളികള്‍ക്കായി
തകര്‍ന്ന കൂട്ടിനു താഴെ
ചൂളം വിളികളുയരുമ്പോള്‍
ചിറകു വിരുത്തി
കൊടുങ്കാറ്റ് ബാക്കി വെച്ച
ഒടിഞ്ഞ മരച്ചില്ലയിലെ
കുഞ്ഞു തൂവലുകള്‍ പെറുക്കി
തിമിരക്കാഴ്ച്ചയില്‍
തെളിയാതെ പോയ  

തീക്കൂനയില്‍ വേവുമ്പോഴും
കുഞ്ഞു കിളികളെത്തിരഞ്ഞ് ....

14 comments:

ഫസല്‍ ബിനാലി.. said...

കോളാമ്പിയൊഴിയാത്ത
രാവുകളില്‍
കുരച്ചു കുരച്ച്
നെഞ്ചിടറുമ്പോള്‍
പറക്കാന്‍ വെമ്പുന്ന ജീവന്‍
അമര്‍ത്തിത്തിരുമ്മി

Well..

ജിജ സുബ്രഹ്മണ്യൻ said...

കൊടുങ്കാറ്റ് ബാക്കി വെച്ച
ഒടിഞ്ഞ മരച്ചില്ലയിലെ
കുഞ്ഞു തൂവലുകള്‍
പെറുക്കി
പറക്കാന്‍ മറന്ന്


കൊള്ളാം നന്നായിരിക്കുന്നു

siva // ശിവ said...

അമ്മക്കിളിയുടെ വ്യാകുലതകള്‍...

വിജയലക്ഷ്മി said...

nalla kavitha,nanmakal nerunnu.

ബിജിന്‍ കൃഷ്ണ said...

ചില കവിതകള്‍ അങ്ങനെയാണ്.. ഹൃദയത്തിലേക്ക് തളച്ചു കയറും.. ഇതും അത് പോലെ തന്നെ..
ശക്തമായ ഭാഷ.. വിഷയത്തിന്റെ തീവ്രത ആദ്യവസാനം കാത്തു സൂക്ഷിച്ചു.. വളരെ നന്നായി.. ഇനിയും എഴുതുക.. സ്നേഹപൂര്‍വ്വം..

Anonymous said...

..thilachu mariyunna vedanakalil jeevitham olichirikkunnu...............

ഹന്‍ല്ലലത്ത് Hanllalath said...

ഫസല്‍...
കാന്താരിക്കുട്ടി....
ശിവ...
കല്യാണി...
അജീഷ്....
കൃഷ്ണന്‍...
ഷമി...
ഹൃദയം നിറഞ്ഞ നന്ദി...

ഇനിയും ഈ വഴി വരണമെന്ന് അപേക്ഷ...!

Kichu said...

അലന്‍ കവിത വായിച്ചു .............
അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല..
ഇനിയും നിന്റെ തൂലികയില്‍ നിന്നുതിരുന്ന ... വരികള്‍ ക്കയ് കാത്തിരിക്കുന്നു ........ ആശം സകളോടെ... കിച്ചു

m.k.khareem said...

ente kaalam maanjottil
kunthichuvo

aneeshans said...

താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ്. ഒരു കമന്റിന്റെ വാലു പിടിച്ച് വന്നതാണ്. ഈ കവിത ഇഷ്ടമായെനിക്ക്. തൊടുന്നു.

സ്നേഹത്തോടെ

വരവൂരാൻ said...

നെഞ്ചു തകർത്തുകളഞ്ഞല്ലോ സുഹ്രുത്തേ

വരവൂരാൻ said...

ചിറകു മുളയ്ക്കാത്ത
പെണ്‍ കിളികള്‍ക്കായി
തകര്‍ന്ന കൂട്ടിനു താഴെ
ചൂളം വിളികളുയരുമ്പോള്‍
ചിറകു വിരുത്തി
.
കൊടുങ്കാറ്റ് ബാക്കി വെച്ച
ഒടിഞ്ഞ മരച്ചില്ലയിലെ
കുഞ്ഞു തൂവലുകള്‍
പെറുക്കി
പറക്കാന്‍ മറന്ന്

വീണ്ടും വീണ്ടും ആശംസകൾ

mk kunnath said...

മനോഹരം കൂട്ടുകാരാ............!!!
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു....!!

Agnosia said...

valare sakthamaaya kavitha