.....

27 March 2009

ഇരുട്ട്

രാവിന്റെ
ഗര്‍ഭ പാത്രത്തില്‍
മൃതിയടയുന്ന
വെയില്‍ നാളങ്ങളില്‍
അമര്‍ത്തിച്ചുംബിച്ച്
കാത്തിരിക്കുന്നു

ഇനിയുമൊരു
ജന്‍മത്തിനായി ...

അതിലെങ്കിലും
ഒരു നുറുങ്ങു വെട്ടമായി
പിറന്നുവെങ്കില്‍...

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

.......പ്രത്യാശയുടെ അവസാന കണികയും
എന്നില്‍ നിന്നടര്‍ത്തരുതേ ..
ഞാന്‍ കൊതിച്ചോട്ടെ..
നാളെ ഞാനുമൊരു വെയില്‍ നാളമാകുമെന്ന് ......!

അജയ്‌ ശ്രീശാന്ത്‌.. said...
This comment has been removed by the author.
അജയ്‌ ശ്രീശാന്ത്‌.. said...

"അമ്മയുടെ ഉദരത്തില്‍
ഇടവേളകളില്ലാതെ
ഉറങ്ങുമ്പോള്‍
ഇരുട്ടെനിക്ക്‌
കൂട്ടിരിക്കുന്നുണ്ടായിരുന്നു.

അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു"

പ്രതീക്ഷയുടെ അവസാനരശ്മിയും
അകന്നുപോവാതിരിക്കാന്‍ ഹനല്‍
വെയില്‍ നാളത്തെ തന്നെ കൂട്ടുപിടിക്കുക..

the man to walk with said...

ippozhum eppozhum veyilbalamaavatte ,,

നരിക്കുന്നൻ said...

അതിലെങ്കിലും
ഒരു നുറുങ്ങു വെട്ടമായി
പിറന്നുവെങ്കില്‍...

പ്രത്യാശയോടെ കാത്തിരിക്കാം...ഒരു പുതുവെളിച്ചം ഉയരുന്നതും കാത്ത്...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇരുട്ടില്‍ നിന്നും
വെളിച്ചത്തിലേക്ക്..

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍..

smitha adharsh said...

പിറക്കുമായിരിക്കും..
അങ്ങനെ ആശിക്കാമല്ലോ...

ആമി said...

പ്രതീക്ഷയോടെ കാത്തിരിക്കാം.....
ഇരുള് മാറി വെളിച്ചം വരും......

ഹന്‍ല്ലലത്ത് Hanllalath said...

അജയ്‌ ശ്രീശാന്ത്‌..
the man to walk with
നരിക്കുന്നൻ
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
.പകല്‍കിനാവന്‍...daYdreamEr...
smitha adharsh
ആമി

എന്റെ വാക്കുകളെ തൊട്ടറിഞ്ഞതിന് നന്ദി...